ശ്രീനാഥ് ഭാസി നായകനാവുന്ന പടച്ചോനേ ഇങ്ങള് കാത്തോളീയിലെ പുതിയ ​ഗാനമെത്തി. വാടാ വാടാ എന്ന റാപ് ​ഗാനമാണ് പ്രേക്ഷകരിലേക്കെത്തിയത്. ​ലിറിക്കൽ വീഡിയോ ആയാണ് ​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ആർസീ ആണ് ​ഗാനം എഴുതിയതും ആലപിച്ചിരിക്കുന്നതും. ഷാൻ റഹ്മാന്റേതാണ് സം​ഗീതസംവിധാനം.

To advertise here,

ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നവംബർ 24-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

ആൻ ശീതൾ, ഹരീഷ് കണാരൻ,  വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

രചന -  പ്രദീപ് കുമാർ കാവുന്തറ, എഡിറ്റിങ്ങ് - കിരൺ ദാസ്,  ഛായാഗ്രഹണം - വിഷ്ണു പ്രസാദ്, ഷാൻ റഹ്മാന്റെ സംഗീതത്തിൽ  നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ. ആർട്ട്  ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, പി ആർ ഓ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് - ഹുവൈസ് (മാക്സ്സോ)