ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. ആക്ഷേപ- ഹാസ്യ വിഭാഗത്തിൽ, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്കുള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. നർമ്മത്തിനും, പ്രണയത്തിനും ഗാനങ്ങൾക്കും എല്ലാം പ്രാധാന്യം നൽകികൊണ്ട് ഒരു സമ്പൂർണ വിനോദ സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. Clean "U" സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

To advertise here,

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. "വെള്ളം", "അപ്പൻ" എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. ചിത്രത്തിന്റെ ട്രെയിലർ, ടീസർ, ലിറിക്കൽ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി നർമ്മത്തിൽ പൊതിഞ്ഞ് പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. നവംബർ 24-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

ആൻ ശീതൾ, ഹരീഷ് കണാരൻ,  വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

രചന -  പ്രദീപ് കുമാർ കാവുന്തറ, എഡിറ്റിങ്ങ് - കിരൺ ദാസ്,  ഛായാഗ്രഹണം - വിഷ്ണു പ്രസാദ്, ഷാൻ റഹ്മാന്റെ സംഗീതത്തിൽ  നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ. ആർട്ട്  ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, പി ആർ ഓ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് - ഹുവൈസ് (മാക്സ്സോ)