ശ്രീനാഥ് ഭാസി നായകനായി ബിജിത്ത് ബാല സംവിധാനം ചെയ്ത് റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'.ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് കുടുംബത്തോട് ഒപ്പം തീയറ്ററില്‍ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും പടച്ചോനെ ഇങ്ങള് കാത്തോളീ. ഇപ്പോള്‍ ഇതാ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് ചിത്രം. സെന്‍സര്‍ കഴിഞ്ഞതിനാല്‍ ഉടന്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന്് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ചിത്രത്തിന്റെ ട്രൈലര്‍, ടീസര്‍, ലിറിക്കല്‍ വീഡിയോ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു, നിമിഷങ്ങള്‍ക്ക് അകം ഇവ എല്ലാം സമൂഹ മാധ്യമങ്ങളില്‍ വയറലായിരുന്നു. നര്‍മ്മത്തിനും, ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷേപ ഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി നര്‍മ്മത്തില്‍ പൊതിഞ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നിമിഷങ്ങള്‍ക്കകം ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ ലിറിക്കല്‍ വീഡിയോയും,ട്രെയിലറും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും,മികച്ച തമാശകളും ഒക്കെയായി തീയറ്ററില്‍ കുടുംബമായി ആസ്വദിക്കാവുന്ന ചിത്രമാകും 'പടച്ചോനെ ഇങ്ങള് കാത്തോളീ'.
ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.
രചന - പ്രദീപ് കുമാര്‍ കാവുംന്തറ, എഡിറ്റിങ്ങ് - കിരണ്‍ ദാസ്, ഛായാഗ്രഹണം - വിഷ്ണു പ്രസാദ്, ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കള്‍. ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂര്‍, പി ആര്‍ ഓ - മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് - ഹുവൈസ് (മാക്‌സ്സോ)
Content Highlights: padachone ingal katholee gets clean u certificate from censor
Published: 12 Nov 2022, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented