ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി എത്തുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' നവംബര്‍ 24 വ്യാഴാഴ്ച  മുതല്‍ തിയറ്ററുകളിലെത്തും. നര്‍മ്മം, പ്രണയം, രാഷ്ട്രീയം എന്നിവക്ക് പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രം ബിജിത്ത് ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

To advertise here,

'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 'വെള്ളം', 'അപ്പന്‍' എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചന പ്രദീപ് കുമാര്‍ കാവുന്തറയുടെതാണ്.

വിഷ്ണു പ്രസാദ് ഛായാഗ്രാഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക. ?ഗ്രേസ് ആന്റണി, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, മൃദുല, എന്നിവരാണ് മറ്റ് താരങ്ങള്‍.