ബിജിത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 

To advertise here,

ആന്‍ ശീതള്‍, ഗ്രേസ് ആന്റണി, ഹരീഷ് കണാരന്‍,  വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്,  നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'വെള്ളം', 'അപ്പന്‍' എന്നിവയാണ് ഇവര്‍ നിര്‍മ്മിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രകാശും എഡിറ്റിങ്ങ് കിരണ്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു.

രചന - പ്രദീപ് കുമാര്‍ കാവുന്തറ്, ആര്‍ട്ട്  ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂര്‍, പി ആര്‍ ഓ - മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് - ഹുവൈസ് (മാക്‌സ്സോ)