ശ്രീനാഥ് ഭാസിയും ആന്‍ ശീതളും പ്രധാന പ്രധാനവേഷത്തിലെത്തി ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ ഹാസ്യ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ..'യുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത് ചിത്രമാണിത്. വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങളാണ് മുന്‍പ് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ നേരത്തേവന്ന ചിത്രങ്ങള്‍.
ഗ്രേസ് ആന്റണി, രസ്‌ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മ്മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേല്‍ മഠത്തില്‍, ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍ ചിത്രത്തില്‍ അതിഥിയായെത്തുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദും എഡിറ്റിങ്ങ് കിരണ്‍ ദാസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്‌മാനാണ് സംഗീതസംവിധാനം.
രചന: പ്രദീപ് കുമാര്‍ കാവുംതറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍: അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പില്‍, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിജു സുലേഖ ബഷീ, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍സ്: മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ : മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.
Content Highlights: Padachone Ingal Katholee movie shooting completed at Calicut
Published: 06 Nov 2022, 05:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented