ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും ആന്‍ ശീതളും നായകനും നായികയുമായി അഭിനയിക്കുന്ന കുടുംബ-ഹാസ്യ ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ..'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്.
ബിജു മേനോന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നാദിര്‍ഷ, രമേഷ് പിഷാരടി, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, സുരഭി ലക്ഷ്മി, സ്വാസിക, ടിനി ടോം, പ്രശാന്ത് അലക്‌സാണ്ടര്‍, ഇര്‍ഷാദ്, ദീപക് പറമ്പോല്‍, ഗോവിന്ദ് പദ്മസൂര്യ, അനു സിത്താര, സിജ റോസ്, അനന്യ, ഗ്രിഗറി, നിരഞ്ജന തുടങ്ങിയവരാണ് ചിത്രത്തിന് ആശംസകള്‍ നല്‍കി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരിക്കേച്ചര്‍ സ്‌കെച്ച് പോലെ അണിനിരത്തിയ ഒരു കോമിക് പോസ്റ്റര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ചുവന്ന ജീപ്പിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത രീതിയില്‍ ഓരോ കഥാപാത്രങ്ങളുടെയും സ്‌കെച്ചുകള്‍ വിന്യസിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍, ഗ്രെയ്സ് ആന്റണി, രസ്‌ന പവിത്രന്‍, വിജിലേഷ്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍, കൂടാതെ പുതുമുഖങ്ങളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥനിയേല്‍ മഠത്തില്‍ എന്നിവരൊക്കെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്.
അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ശ്രുതി ലക്ഷ്മി, ഷൈനി സാറ, സരസ ബാലുശ്ശേരി, സുനില്‍ സുഖദ, ഉണ്ണിരാജ, രഞ്ജി കണ്‍കോല്‍, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദും എഡിറ്റിങ്ങ് കിരണ്‍ ദാസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
രചന: പ്രദീപ് കുമാര്‍ കാവുംതറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍: അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പില്‍, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിജു സുലേഖ ബഷീ, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍സ്: മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ : മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.
Content Highlights: Padachone Ingal Katholee First look poster relesed
Published: 03 Nov 2022, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented