
കോട്ടയം: പൊതുപ്രവര്‍ത്തനം തലയ്ക്കുപിടിച്ചാല്‍ പിന്നെ ഒന്നുംവേണ്ടെന്ന മട്ടിലായിരുന്നെന്നും ഉമ്മന്‍ചാണ്ടി. വിവാഹംപോലും. എന്നാല്‍, ഇളയസഹോദരന്റെ വിവാഹംകഴിഞ്ഞതോടെ അവിവാഹിതനായി തുടരാന്‍പറ്റില്ലെന്നായി വീട്ടുകാര്‍. അന്ന് 34 വയസ്സുണ്ട് ഉമ്മന്‍ചാണ്ടിക്ക്.
വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാനാകാതെവന്നപ്പോള്‍ കല്യാണം കഴിക്കാമെന്ന് വാക്കുനല്‍കി. പക്ഷേ, കുറേ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. ആര്‍ഭാടമില്ലാത്ത വിവാഹമേ പറ്റൂ. പെണ്ണിന്റെ വീട്ടില്‍ചെന്ന് പെണ്ണുകാണില്ല. ബന്ധുവീട്ടിലാകാം. പെണ്ണുകണ്ടാല്‍ ആ പെണ്‍കുട്ടിയെത്തന്നെ വിവാഹംകഴിക്കും. സ്ത്രീധനം വാങ്ങില്ല.
ഇക്കാര്യങ്ങള്‍ വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെയാണ് കരുവാറ്റ കുഴിത്താറ്റില്‍ എബ്രഹാമിന്റെ മകള്‍ ബാങ്ക് ഉദ്യോഗസ്ഥയായ മറിയാമ്മയുടെ ആലോചന സഹോദരീഭര്‍ത്താവ് കൊണ്ടുവരുന്നത്. കോട്ടയത്തിനടുത്ത് പള്ളത്തെ ഉമ്മന്‍ചാണ്ടിയുടെ അമ്മായി അമ്മിണിതോമസിന്റെ വീട്ടിലായിരുന്നു പെണ്ണുകാണല്‍. മറിയാമ്മയുടെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടശേഷമായിരുന്നു ചടങ്ങ്.
നേര്‍ക്കാഴ്ചയില്‍ ചെറിയ പരിചയപ്പെടല്‍. അതില്‍ ബാങ്കിലെ കോണ്‍ഗ്രസ് യൂണിയനുകളെക്കുറിച്ചും അന്വേഷിച്ചെങ്കിലും രാഷ്ട്രീയം അത്രപിടിയില്ലാത്ത മറിയാമ്മ മിണ്ടാതെനിന്നു. പെണ്ണുകാഴ്ചയ്ക്കുശേഷം നിയമസഭാ തിരഞ്ഞെടുപ്പ്. അതിനാല്‍ കല്യാണം നീണ്ടു. അതിനിടെ മണവാളന്‍ ആകെ അയച്ചത് ഒരു കത്ത്. അതില്‍ തിരഞ്ഞെടുപ്പെത്തുന്നുവെന്നും പ്രാര്‍ഥനയില്‍ തന്നെയും കൂട്ടണമേയെന്നുമുള്ള അഭ്യര്‍ഥനമാത്രം. ഉമ്മന്‍ചാണ്ടി രണ്ടാമതും ജയിച്ചതോടെ മന്ത്രിയായി. തിരക്കോടുതിരക്ക്. അതോടെ പ്രതിശ്രുതവരനില്ലാതെ ഒത്തുകല്യാണം നടത്തി. ശേഷം കല്യാണം.
1977 മേയ് 30-ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറയിലായിരുന്നു വിവാഹം. ആരെയും ക്ഷണിച്ചില്ല. വിവാഹിതനാകുന്നെന്ന് പത്രങ്ങളില്‍ അറിയിപ്പുനല്‍കി. പരസ്യംകണ്ട് പലരും വന്നപ്പോഴേക്കും കല്യാണംകഴിഞ്ഞു. വന്നവര്‍ക്കു നാരങ്ങാവെള്ളം മാത്രം. സഹോദരീഭര്‍ത്താവ് വിവാഹമോതിരം സമ്മാനമായി നല്‍കി. മാല വാഴ്ത്തിനല്‍കുന്ന ചടങ്ങിന് അയല്‍പക്കക്കാരന്റെ മാല കടംവാങ്ങി. ഇഷ്ടപ്പെട്ടിട്ടാണോ അതോ ആദ്യംകാണുന്ന പെണ്ണിനെമാത്രം കെട്ടുമെന്ന് പറഞ്ഞതിനാലാണോ തന്നെ കെട്ടിയതെന്ന് മറിയാമ്മ പലതവണ ചോദിച്ചിട്ടുണ്ട്. ചെറുചിരിയില്‍ മറുപടി ഒതുക്കി.
ഉമ്മന്‍ചാണ്ടി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കുഞ്ഞൂഞ്ഞായിരുന്നു. മറിയാമ്മ അത് 'കുഞ്ഞ്' എന്നാക്കി. ഉമ്മന്‍ചാണ്ടിക്കും വീട്ടുകാര്‍ക്കും മറിയാമ്മ ബാവയാണ്. മന്ത്രിയുടെ ഭാര്യയായാണ് മറിയാമ്മ കുടുംബജീവിതം തുടങ്ങുന്നത്. അതിനാല്‍ പൊതുപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം തുടക്കത്തിലേ അടുത്തറിഞ്ഞു.
വിവാഹത്തിനുമുന്പ് വീട്ടുകാര്‍ക്ക് നല്‍കിയതുപോലെ ചില നിര്‍ദേശം ഭാര്യക്കും നല്‍കി. ആരുടെ വീടുകളിലും ചെരിപ്പിട്ട് കയറരുത്. സന്ദര്‍ശിക്കുന്ന വീടുകളുടെ സ്വീകരണമുറിയില്‍ അതിഥിയാകരുത്. പകരം അകത്തോട്ടുകയറി സ്ത്രീകളുമായി അടുപ്പമുണ്ടാക്കണം. അത് മനുഷ്യരുടെ ഹൃദയത്തിലേക്ക് നടന്നുകയറാനുള്ള ഉമ്മന്‍ചാണ്ടിയുടെയും വഴിയായിരുന്നിരിക്കണം. ആരുടെ വീട്ടിലും അദ്ദേഹം അതിഥിയായില്ല. പകരം സ്വന്തംപോലെ...
Content Highlights: oommen chandy wife-marriage
Published: 20 Jul 2023, 09:27 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented