ആവശ്യമായ ചേരുവകള്‍

To advertise here,

ഇളവന്‍ (കുമ്പളങ്ങ) -  250 ഗ്രാം
വന്‍പയര്‍ - 100 ഗ്രാം
പയര്‍ - 100 ഗ്രാം
പച്ചമുളക് - 5 എണ്ണം
മത്തന്‍ - 100 ഗ്രാം
തേങ്ങാപാല്‍ (ഒന്നാം പാല്‍) - 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്

പാകം ചെയ്യുന്ന വിധം

ആദ്യം വന്‍പയര്‍ വേവിച്ചു മാറ്റിവെക്കണം. ഇളവന്‍, പയര്‍, മത്തന്‍, പച്ചമുളക് എന്നിവ ഇടത്തരം വലിപ്പത്തില്‍ മുറിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. (പകുതി വെന്തുവരുമ്പോള്‍ വേവിച്ചു മാറ്റിവെച്ച വന്‍പയറും ചേര്‍ക്കണം) വെള്ളം വറ്റി കട്ടിപരുവമാകുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി പാകമായാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തീയില്‍ നിന്നും മാറ്റാം. (തേങ്ങാപ്പാല്‍ ഒഴിച്ചതിനുശേഷം തിളക്കരുത്)

(പ്രാദേശികമായി ചേരുവകളിലും വിഭവങ്ങള്‍ തയ്യാറാക്കുന്നതിലും വ്യത്യാസമുണ്ടായിരിക്കും)