ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 

To advertise here,

പൃഥ്വിരാജ് മോഹൻലാലിന് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്. തോക്കുകൾക്കിടയിലൂടെ മോഹൻലാലിൻ്റെ കഥാപാത്രം അബ്രഹാം ഖുറേഷി നടന്നുവരുന്നതാണ് പോസ്റ്ററിലുള്ളത്. ബോക്സ്ഓഫീസിൽ വൻവിജയമായ ലൂസിഫറിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം 'എമ്പുരാന്റെ' നിർമാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും 'എമ്പുരാൻ'. മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.