മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിന്ന്.

To advertise here,

മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ' എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

പിറന്നാൾ ദിനത്തിൽ മോഹൻലാൽ ചിത്രങ്ങളുടെ അപ്ഡേറ്റ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ എമ്പുരാൻ, റാം, ബറോസ് എന്നിവയുടെ അപ്ഡേറ്റാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ ആഘോഷപരിപാടികളും പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്.