എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടെന്നും അതിലെ ചില മൂല്യങ്ങൾ ഉൾക്കൊണ്ട് മാറ്റത്തെ നമ്മൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മാതൃഭൂമി മാനേജിങ് ഡയറക്ടർ എംവി ശ്രേയാംസ് കുമാർ. അങ്ങനെയൊരു ചർച്ചയാണ് ക വേദിയിൽ നടക്കാൻ പോകുന്നത്. എല്ലാ തലങ്ങളിലുമുള്ള മാറ്റങ്ങൾ ഇവിടെ ചർച്ച ചെയ്യും. മൊത്തം 530 ലധികം ആളുകൾ വിവിധ സെഷനുകളിലായി പങ്കെടുത്ത് സംസാരിക്കും. ചർച്ചകളുടെ വൈവിധ്യവും പ്രധാനപ്പെട്ടതാണെന്നും അതിനാൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വായന മുഴുവനായി ഇല്ലാതാവുന്നു എന്ന് പറയുന്നത് ശരിയല്ല. ഒരു ഭാ​ഗത്ത് വായന കുറയുന്നുവെന്ന് പറയുമ്പോൾ മറ്റൊരു ഭാ​ഗത്ത് കൂടുന്നതായി കാണാം. പുസ്കങ്ങളുടെ വിൽപനയും കൂടുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ കൂടുതലും വരുന്നത് ചെറുപ്പക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

To advertise here,

വായന മരിക്കുന്നുവെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും അങ്ങന പറയുന്നവർ മരിച്ചുപോവുകയാണ് ചെയ്യുന്നതെന്ന് എഴുത്തുകാരൻ പ്രഭാവർമയും പറഞ്ഞു. വായന മുന്നോട്ട് പോവുകയാണ്. എല്ലാ അതിരുകളെയും അത് ലംഘിച്ചുകൊണ്ട് അത് പടർന്ന് വളരുകയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.