മറ്റൊരാളെ വിലയിരുത്തുന്നതും മറ്റൊരാൾക്ക് നേരെ വിരൽ ചൂണ്ടുന്നതും നമ്മൾ അവസാനിപ്പിക്കണമെന്നതാണ് ആ​ഗ്രഹിക്കുന്ന മാറ്റമെന്ന് മിര്‍സാപുരിലെ ഗോലുഗുപ്തയിലൂടെയും മസാനിലെ ഷാലുഗുപ്തയിലൂടെയുമെല്ലാം പ്രേക്ഷകലോകത്തിന് പരിചിതയായ അഭിനേത്രി ശ്വേത ത്രിപാഠി. ഓരോരുത്തരും അവരായി ഇരിക്കട്ടെ. നമ്മൾ ആരാകണമെന്ന് നമുക്ക് തീരുമാനിച്ച് അത് ആഘോഷമാക്കാമെന്നും അവർ പറഞ്ഞു. ഭർത്താവിൽ നിന്നും അച്ഛനിൽ നിന്നും പഠിച്ച അച്ചടക്കമാണ് ജീവിതത്തിൽ കൊണ്ടുവരണമെന്ന് ഏറെ ആ​ഗ്രഹിക്കുന്ന കാര്യമെന്നും ശ്വേത കൂട്ടിച്ചേർത്തു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു താരം.

To advertise here,