തിരുവനന്തപുരം: കസവു കൊണ്ടല്ല, കനവു കൊണ്ട് നെയ്ത സാരിയുമായാണ് ഡോക്ടർ ദീപ്തി അക്ഷരോത്സവത്തിനെത്തിയത്. പട്ടല്ല, മാതൃഭൂമി അക്ഷരോത്സവത്തിന്റെ അക്ഷരമുദ്രയായ ക കൊണ്ടാണ് അവർ സാരിയുടെ ഉടലാകെ നെയ്തത്. ചുവന്ന വരയുള്ള ഒരു ഓഫ് വൈറ്റ് കോട്ടണ്‍ സാരി, ആ സാരി നിറയെ  ക എന്ന അക്ഷരം.  ക സാരി തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോ. ദീപ്തിക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. 

To advertise here,

സാഹിത്യോത്സവങ്ങള്‍ പങ്കെടുക്കുക എന്നത് വളരെ താത്പര്യമുള്ള  കാര്യമാണ്. അതുകൊണ്ട് തന്നെ കഴിയുന്നത്രെ സാഹിത്യോത്സവങ്ങളുടെ ഭാഗമാകാറുണ്ട്. വളരെ മനോഹരമായി ക്യുറേറ്റ് ചെയ്തിട്ടുള്ള ഒരു ഫെസ്റ്റിവലാണ് ക. അതുകൊണ്ട് തന്നെ എത്ര തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് ക യില്‍ ഒരു ദിവസമെങ്കിലും പങ്കെടുക്കും. ഡോക്ടര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ക യുടെ മാതൃകയിലുള്ള കമ്മല്‍ ആണ് തിരഞ്ഞെടുത്തത്. ഇത്തവണ അതിലാല്‍ തന്നെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമെന്ന് കരുതി. അങ്ങനെ സാരി തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം സാരി നിറയെ ക എന്ന് എഴുതാമെന്നാണ് കരുതിയത്. പിന്നീടത് വ്യത്യസ്തഭാഷകളില്‍ ക എന്നൊഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു. ക ഫെസ്റ്റ് ഒരു പാട് ആഘോഷിക്കപ്പെടേണ്ട ഒന്നാണ് അതിനാല്‍ തന്നെ എന്റെതായ രീതിയില്‍ ക ഫെസ്റ്റിനെ ആഘോഷമാക്കമെന്ന ചിന്തയില്‍ നിന്നാണ് ക സാരി പിറന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദി, മറാത്തി, സംസ്‌കൃതം, തമിഴ്, തെലുങ്ക്,മലയാളം, ബംഗാളി, ഗുജ്‌റാത്തി, പഞ്ചാബി,ഒറിയ, ഉറുതു, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലെ ക കളാണ് സാരിയില്‍ ഡിസൈനുകളായത്. ബംഗാളിയിലും  ആസാമീസിലും ഒരേപോലെയാണ് ക എഴുതുന്നത്. കൂടുതലും മലയാളത്തിലുള്ള ക ആണ് സാരിയില്‍ പ്രിന്റ് ചെയ്തത്.

ക പ്രിന്റ് ചെയ്യാമെന്ന് തീരുമാനിച്ചതോടെ സാരിയില്‍ നന്നായി ഫാബ്രിക്ക് പ്രിന്റ് ചെയ്യുന്നവരെക്കുറിച്ചായി അടുത്ത അന്വേഷണം. അത് കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശിനിയായ ആദ്യയില്‍ എത്തിനില്‍ക്കുകയായിരുന്നു. ആദ്യ തന്നെയാണ് ഡോക്ടര്‍ക്കായി സാരി തിരഞ്ഞെടുത്തതും. 

കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ദീപ്തി ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍ സ്‌പെഷ്യലിസ്റ്റാണ്.