
തിരുവനന്തപുരം: അടര്‍ന്നു തുടങ്ങിയതിനെയും പൊളിഞ്ഞുപോയവയെയും സ്വര്‍ണം കൊണ്ടുരുകിച്ചേര്‍ത്ത് സൗന്ദര്യം സൃഷ്ടിക്കുന്ന ജാപ്പനീസ് കലയാണ് കിന്‍സുഗി. അച്ഛന്‍ സമ്മാനിച്ച യാതനകളെ പ്രകൃതിസ്‌നേഹം കൊണ്ട് മായ്ച്ച് അതിജീവനത്തിന്റെ ജയപാതയിലേക്ക് നടന്നു കയറിയ യുവാന്‍ എവിസിനെ പരിചയപ്പെടുത്താന്‍ പ്രേം പണിക്കര്‍ ഉപയോഗിച്ചത് കിന്‍സുകിയുടെ ഉപമയാണ്.
പ്രകൃതി വിദ്യാഭ്യാസത്തിന്റെ വക്താവായും എഴുത്തുകാരനായും ആക്റ്റിവിസ്റ്റായും പരിചിതനാണ് യുവാന്‍ എവിസ്. മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദിയില്‍ യുവാന്‍ പ്രകൃതി പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്തെടുത്തു.
വീടിന്റെ അരക്ഷിതാവസ്ഥയില്‍ നിന്ന് പതിനാറാം വയസ്സില്‍ ഇറങ്ങിനടന്നതാണ് യുവാന്‍. അമ്മ വാങ്ങിത്തന്ന പുസ്തകങ്ങളിലൂടെ പരിചയപ്പെട്ട പ്രകൃതിയിലേക്കായിരുന്നു ആ ഒളിച്ചോട്ടം. കൃഷ്ണമൂര്‍ത്തി സ്‌കൂളില്‍ അഭിരുചികള്‍ക്ക് ഇണങ്ങിയ പഠനകാലം. പിന്നെ കുട്ടികളെ ഭൂമിയുമായി കൂട്ടിയിണക്കുന്ന ഗുരുവിന്റെ റോളിലേക്ക്. പ്രകൃതിവായയനയുടെ മാനങ്ങള്‍ പരിഷ്‌കരിച്ച യുവാന്റെ 'ഇന്റര്‍ടൈഡല്‍' എന്ന പുസ്തകം പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പിഴവുകള്‍ തുറന്നുകാട്ടി.
പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ച പ്രേരണകളെ എണ്ണിപ്പറഞ്ഞ എഴുത്തുകാരന്‍ പ്രകൃതിയുടെ ഇന്ദ്രജാലത്തേക്കുറിച്ചു വാചാലനായി. പ്രകൃതി ശക്തികളെ ആരാധിച്ചുകൊണ്ടാണ് ഓരോ മതത്തിന്റെയും പിറവി. ജീവികളെ അനുകരിച്ചുകൊണ്ടാണ് ഭാഷ ജനിക്കുന്നത്. മാന്ത്രികലോകം തുറന്നിടുന്ന ഹാരിപോട്ടറില്‍ മൃഗങ്ങള്‍ സംസാരിക്കും, മരങ്ങള്‍ ചലിക്കും. പ്രകൃതിയുടെ സചേതന സാന്നിധ്യമാണ് പരിചിതമായ ഇത്തരം എല്ലാ ആഖ്യാനങ്ങളിലും മായാജാലം സൃഷ്ടിക്കുന്നത്.
ന്യൂസിലന്‍ഡിലെ വാന്‍നൂയി നദിയെ സംരക്ഷിക്കാന്‍ മാവോരി ഗോത്രക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം യുവാന്‍ ഓര്‍മിപ്പിച്ചു.' ഞാന്‍ നദിയാണ്. നദി ഞാനുമാണ്.' രാജ്യത്തിന്റെ തീരദേശത്തെ കുത്തകകള്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍ പ്രകൃതിയുമായി ഏകസ്വത്വമാകുകയാണ് ശരിയായ പ്രതിഷേധം എന്നുകൂടി അദ്ദേഹം ഓര്‍മിപ്പിച്ചു.
Content Highlights: Yuvan Aves and Prem Panicker, mbifl 2024
Published: 10 Feb 2024, 10:59 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented