
അച്ഛൻ ശ്രീനിവാസനുൾപ്പെടെ താൻ കണ്ട എഴുത്തുകാർക്കെല്ലാം അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. 'എവിടെയൊക്കെയോ അവർക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് വർഷങ്ങൾക്കു ശേഷം മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോൾ അതിനൊപ്പം അഹങ്കാരവും ധാർഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കിൽ അവൻ ലോകതോൽവിയാണ്.'- അക്ഷരോത്സവത്തിന്റെ സമാപനദിവസം ധ്യാൻ പതിവുശൈലിയിൽ കേൾവിക്കാരെ കൈയിലെടുത്ത് നായകനായി. 'അച്ഛനും ചേട്ടനുമിടയിൽ ഈ പാവം ഞാൻ' എന്നുപേരിട്ട സെഷനിൽ മോഡറേറ്ററായ സി. അനൂപ് നിരീക്ഷിച്ചപോലെ ശ്രീനിവാസനെ പ്രതിനായകസ്ഥാനത്ത് നിർത്തിയായിരുന്നു ധ്യാനിന്റെ ഡയലോഗുകൾ.
ലാലിനെപ്പറ്റി പറയരുതായിരുന്നു
വീട്ടിൽ നമുക്ക് എന്തും പറയാം. പക്ഷേ, മോഹൻലാലിനെപ്പോലൊരു മഹാനടനെക്കുറിച്ച് പറയുമ്പോൾ കേൾക്കുന്നവർ ആ സെൻസിൽ എടുക്കണമെന്നില്ല. പ്രത്യേകിച്ച് സരോജ്കുമാർ എന്ന സിനിമയ്ക്കുശേഷം അച്ഛനും മോഹൻലാലിനുമിടയിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണ സ്ഥിതിക്ക് അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. അവർ തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുമില്ല- ധ്യാൻ പറഞ്ഞു.
അച്ഛൻ കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് എന്തും
ചോദ്യോത്തരവേളയിൽ പങ്കെടുത്ത ഒരാൾ, 'ആദ്യം ശ്രീനിവാസനെ മനസ്സിലാക്കുക, എന്നിട്ടുവേണം വിമർശിക്കാൻ' എന്ന് പറഞ്ഞപ്പോൾ ധ്യാനിന്റെ മറുപടി ഇങ്ങനെ: 'ശ്രീനിവാസനെ ഏറ്റവും അടുത്തു മനസ്സിലാക്കിയ ആൾ ഞാനാ. എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയിടത്തോളം ചേട്ടൻ മനസ്സിലാക്കിക്കാണില്ല. ഇതൊക്കെപ്പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് ലോകത്തിൽ എന്തും.
അമ്മയുടെ ഡിപ്രഷൻ
പല അമ്മമാരും സ്ത്രീകളും വിളിച്ചുപറയാറുണ്ട്, ഡിപ്രഷനുള്ളവർ അത് മാറാൻ എന്റെ ഇന്റർവ്യൂ കാണുമെന്ന്. അതോടുകൂടി എന്റെ അമ്മ ഡിപ്രഷനിലായി.

സംസാരിക്കുന്നു.
ഇന്റർവ്യൂകൾ കൂടുംതോറും അമ്മയ്ക്ക് പ്രശ്‌നമാണ്. കഴിഞ്ഞവർഷത്തെ ന്യൂ ഇയറിന് എന്നെ വിളിച്ച് പതിവില്ലാത്തവിധം ആശംസ നേർന്നിട്ട് പറഞ്ഞത് 'ഈ വർഷം ഇന്റർവ്യൂവിൽ വീട്ടുകാരെക്കുറിച്ച് ഒന്നും പറയരുത്, പ്രത്യേകിച്ച് എന്നെക്കുറിച്ച്' എന്നാണ്. എനിക്ക് അടുത്ത പത്തുവർഷത്തേക്ക് സിനിമ ചെയ്യാനുള്ള കഥകൾ പത്തുകൊല്ലം മുൻപേ ഞാൻ ഉണ്ടാക്കിവച്ചിട്ടുണ്ട്.
Content Highlights: mbifl2024, Dhyan Sreenivasan, Mohanlal, Sreenivasan, Interview
Published: 12 Feb 2024, 08:17 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented