
തിരുവനന്തപുരം: വിമന്‍സ് കോളേജില്‍ പ്രിഡിഗ്രികാലത്തേക്ക് പോയതായിരുന്നു മല്ലികാസുകുമാരന്‍. അന്ന് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഗംഭീര വിജയം നേടിയത് മല്ലിക ഓര്‍മിച്ചപ്പോള്‍ അത് പൂരിപ്പിക്കാന്‍ സദസ്സില്‍ അന്നത്തെ സഹപാഠി വത്സലയുണ്ടായിരുന്നു.
അന്നത്തെ മല്ലിക ഞങ്ങള്‍ പ്രതീക്ഷിച്ച ഉയരത്തിലെത്താതെ സുകുമാരന്റെ ഭാര്യ, പൃഥ്വിരാജിന്റെ അമ്മ എന്നൊക്കെ മാറിയതിന്റെ സങ്കടം അവര്‍ പങ്കുവെച്ചു. പൃഥ്വിരാജിന്റെ ആദ്യചിത്രം ഞാന്‍ കാണാന്‍ പോയത് മല്ലികയുടെ മോന്‍ അഭിനയിച്ചതുകൊണ്ടാണ്. ഇത് ഞാന്‍ ഇപ്പോൾ തന്നെ അവനെ വിളിച്ചു പറഞ്ഞോളാം മല്ലിക ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജുവും മല്ലികയും ഒന്നാം ക്ലാസ്സ് മുതല്‍ നാലുവരെ ഒരേ സ്‌കൂളിലാണ് പഠിച്ചത്. ക്ലാസ്സില്‍ സംസാരിക്കുന്നവരുടെ പേര് എഴുതി വെച്ച് അടികൊള്ളിപ്പിക്കുന്നത് മല്ലികയുടെ സ്ഥിരം ഏര്‍പ്പാടായിരുന്നെന്ന് അന്നത്തെ സുധീര്‍കുമാര്‍ പറഞ്ഞു.
മറ്റൊരു സു കൂടെയുണ്ടായിരുന്നു. സുഗുണന്‍. ഇവര് രണ്ട് പേരും കുസൃതികള്‍ ആയിരുന്നു. അന്നും കഥയുണ്ടാക്കാന്‍ മിടുക്കനാണ്. മൂട്ടില്‍ റബ്ബറുള്ള പെന്‍സില്‍ കൈക്കൂലി കൊടുത്തിട്ടാണ് മറ്റ് കുട്ടികള്‍ സംസാരിച്ചിട്ടും പേരെഴുതി വെക്കാത്തതെന്ന് സാറിനോട് പോയി പറഞ്ഞുകൊടുക്കും. ഇനിയിപ്പോ ഇവിടെ നിന്നിറങ്ങിയാല്‍ നമ്മളെ പറ്റി എന്തെല്ലാം കഥകളാണാവോ ഉണ്ടാക്കുക. മോഡറേറ്ററായിരുന്ന രേഖയോട് മല്ലിക പറഞ്ഞു.
Content Highlights: Mallika Sukumaran, Maniyanpilla Raju, mbifl 2024
Published: 11 Feb 2024, 05:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented