
തിരുവനന്തപുരം: എനിക്ക് ഭഗവാനുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നില്ല. ലോകം മുഴുവന്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്ത് വരുന്ന ആ ബന്ധത്തിലെ ഉള്ളറകളിലൂടെ സഞ്ചരിക്കുകയായിരുന്നു മാ ആനന്ദ് ഷീല. മാതൃഭൂമി ഡെയ്ലി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റര്‍ മനോജ് കെ.ദാസുമായി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംവദിക്കുകയായിരുന്നു അവര്‍.
ഓഷോയുമായുള്ള ബന്ധം
ഞാന്‍ ഭഗവാന്റെ സെക്രട്ടറിയായിരുന്നു. എല്ലാ കാര്യങ്ങളിലും എന്നെ അദ്ദേഹം ഒരു ഘട്ടം വരെ വിശ്വസിച്ചിരുന്നു. പരസ്പരം ആശ്രയിക്കുന്ന ഒരു ബന്ധമായിരുന്നു ഞങ്ങളുടെത്. പക്ഷേ അതൊരിക്കലും ലൈംഗീക ബന്ധത്തില്‍ എത്തിയിട്ടില്ല. ഞാനോ ഭഗവാനോ അത് ആഗ്രഹിച്ചില്ല. ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ അത്തരം ബന്ധവും സാധ്യമായിരുന്നു. എനിക്ക് എന്റെ കാമുകന്‍ ഉണ്ടായിരുന്നു. ഭഗവാന് അദ്ദേഹത്തിന്റെയും. പക്ഷേ ലോകം പലതും പറയുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല.
ആദ്യകാലത്തെ അടുപ്പം
ഞാനും ഭഗവാനും വേര്‍തിരിക്കപ്പെട്ടവരല്ല. ആത് ആത്മീയമായും മാനസികമായും. എന്നെ സംബന്ധിച്ച് ഒരു നക്ഷത്രത്തെ തളികയില്‍ ലഭിച്ചത് പോലെയുള്ള സാമീപ്യമായിരുന്നു. ഞാന്‍ വിദേശത്തേക്ക് പോയത് 17 വയസുള്ളപ്പോഴാണ്. അച്ഛന്‍ എനിക്ക് വിശദമായ ഉപദേശം തന്നിരുന്നു. ലൈംഗീക വിദ്യാഭ്യാസം പോലും. ഒരാളുമായി അടുപ്പമുണ്ടാക്കുന്നുവെങ്കില്‍ യോജ്യമെന്ന് സ്വയം ബോധ്യപ്പെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഭഗവാനുമായുള്ള വേര്‍പിരിയല്‍
അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അകല്‍ച്ച തുടങ്ങുന്നത്. ഞാന്‍ മുമ്പ് പറഞ്ഞത് പോലെ അദ്ദേഹം എന്റെ പങ്കാളിയല്ലല്ലോ. എനിക്ക് അതിലും മനോഹരമായ പങ്കാളിയുണ്ടായിരുന്നു. എന്നെ തോളിലെടുത്ത് കൊണ്ടുനടക്കുന്ന ഒരാള്‍. കരുതല്‍, സ്നേഹം ഒക്കെ ഞാന്‍ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്.
ഭഗവാനുമായി എനിക്കുള്ളത് അത്തരം ബന്ധമല്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. പക്ഷേ അദ്ദേഹത്തിനോട് എനിക്ക് കരുതല്‍ ഉണ്ടായിരുന്നു. അത് കൊണ്ടാണ് മയക്കുമരുന്നില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഏജന്‍സികള്‍ തന്ന മുന്നറിയിപ്പ് അദ്ദേഹത്തെ അറിയിച്ചു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പ്രകടിപ്പിച്ച ആശങ്ക ഉന്നയിച്ചു. പക്ഷേ എന്റെ ഈ ഇടപെടല്‍ അദ്ദേഹത്തിന് ഇഷ്ടമായില്ല. ഞങ്ങള്‍ക്കിടയിലെ വിടവ് ശക്തമാവുകയായിരുന്നു.
മറ്റുള്ളവര്‍ ഓഷോയിലേക്ക് വന്നപ്പോള്‍
ഞാന്‍ സെക്രട്ടറി പദം വഹിച്ചപ്പോള്‍ പലരും പറഞ്ഞത് അസൂയാര്‍ഹമായ സ്ഥാനം എന്നാണ്. പക്ഷേ ആത്മീയമായ അടുപ്പത്തില്‍ ഭഗവാന്‍ അസൂയ എന്നില്‍ നിന്ന് നീക്കിയിരുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തിലേക്ക് അടുത്തപ്പോഴും എനിക്ക് അസൂയ ഉണ്ടായില്ല. പക്ഷേ അവിടെ നടക്കുന്ന കാര്യങ്ങളില്‍ എനിക്ക് ആശങ്ക ഉണ്ടായിരുന്നു.
പ്രശ്നങ്ങള്‍, ആരോപണങ്ങള്‍
ലഹരി കൊടുക്കുന്നത് ഞാനാണ് എന്നൊക്കെ ലോകം പറഞ്ഞു. ഒരു കെട്ട് ആക്ഷേപം ഞാന്‍ കേട്ടു. പിന്നീടുണ്ടായ എല്ലാ കാര്യങ്ങളില്‍ നിന്നും മാനസികമായി മോചനം നേടി ഒരു കൊക്കൂണിലെന്ന പോലെ ഞാന്‍ ഒറ്റപ്പെട്ട് നിന്നു. ഏത് സ്നേഹബന്ധം തകരുമ്പോഴും ഉണ്ടാകുന്ന ആരോപണങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല. അവര്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ആയുധങ്ങള്‍ അവിടെ സൂക്ഷിച്ചതും സേനയെ പരിപാലിച്ചതും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്വയം സംരക്ഷണത്തിന് വേണ്ടി മാത്രമായിരുന്നു അത്.
ഓഷോയുടെ ആഡംബരം, കാറുകള്‍
അദ്ദേഹത്തിന് ധനികരായ അനുയായികള്‍ ഉണ്ടായിരുന്നു. 1976-ല്‍ റോള്‍സ് റോയ്സ് കാര്‍ അദ്ദേഹത്തിന് സമ്മാനം കിട്ടി. പാശ്ചാത്യ നാടുകളില്‍ നിന്നായിരുന്നു പണത്തിന്റെ വരവെല്ലാം. ഭഗവാന്റെ പ്രഭാഷണങ്ങള്‍, പുസ്തകങ്ങള്‍ എല്ലാം വരുമാനം തുറന്നു.
ഓഷോയുടെ പുസ്തകവായന
അത്ഭുതകരം. വമ്പന്‍ ലൈബ്രറി സ്വന്തമായിരുന്നു. 12-15 വോള്യങ്ങളൊക്കെ ഒറ്റയടിക്ക് വായിക്കും. അദ്ദേഹം പുസ്തകം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എത്തിച്ച് കൊടുക്കാന്‍ ഞങ്ങള്‍ പ്രയാസപ്പെട്ടു. വായന കഴിഞ്ഞാല്‍ കറുപ്പ്,പച്ച,ചുവപ്പ് എന്നിവ അടയാളപ്പെടുത്തി ബുക്കുകള്‍ തരം തിരിക്കും. ആ അടയാളം എന്തിനെന്ന് ചോദിച്ചിട്ടില്ല. ഏത് സംശയത്തിനും ഉടന്‍ മറുപടി തരും വിധം അസാധാരണമായ അറിവിന്റെ ഉറവിടമായിരുന്നു.
ഓഷോ ഉണ്ടായിരുന്നുവെങ്കില്‍
ജനങ്ങള്‍ ഇപ്പോള്‍ അംഗീകരിച്ചേക്കില്ലന്ന് തോന്നി. മരണശേഷം അദ്ദേഹത്തെ തിരിച്ചറിയുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ വേണ്ടത്ര തിരിച്ചറിഞ്ഞില്ല. ജനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ജീവിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞേനെ എന്നും തോന്നിയിട്ടുണ്ട്.
സ്വന്തം ജീവിതം മറക്കാന്‍ ആഗ്രഹിക്കുന്നോ
ഇല്ല. അടുത്ത ജന്‍മത്തിലും ഇതേ ജന്‍മം വേണമെന്ന് കരുതാറുണ്ട്.
Content Highlights: Ma Anand Sheela, osho rajneesh, mbifl 2024
Published: 11 Feb 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented