
തിരുവനന്തപുരം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തില്‍ ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്ത പുസ്തകമാണ് ഫ്രാന്‍സെസ്‌ക് മിറായസും ഹെക്ടര്‍ ഗാര്‍സിയയും ചേര്‍ന്നെഴുതിയ ഇക്കിഗായി: ആഹ്ളാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം. 65 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ മുന്‍നിരയിലാണ്. ഇക്കിഗായിയുടെ വന്‍വിജയത്തോടെ അന്താരാഷ്ട്ര വേദികളില്‍ ഫ്രാന്‍സെസ്‌ക് മിറായസ് നിറസാന്നിധ്യമായി. പക്ഷേ ഇന്നോളം കേട്ടിട്ടില്ലാത്ത കൗതുകചോദ്യമാണ് മിറായസിന് മാതൃഭൂമി അക്ഷരോത്സവവേദിയില്‍ നേരിടേണ്ടി വന്നത്. ലോകം ജയിച്ച ജാപ്പനീസ് ചിന്ത കൂട്ടിച്ചേര്‍ത്ത് ഫ്രാന്‍സെസ്‌ക് മിറായസ് എന്ന പേര് ഫ്രാന്‍സെസ്‌ക് ഇക്കിഗായി എന്നാക്കിയാലോ?
ഇക്കിഗായിക്ക് മുന്‍പും നാല്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷേ ഇക്കിഗായിക്ക് ശേഷം ക്ഷണിക്കപ്പെടുന്ന ചടങ്ങുകളിലും വരുന്ന സന്ദേശങ്ങളിലും ഇക്കിഗായിയെക്കുറിച്ചുള്ള വാര്‍ത്തമാനങ്ങളാണ്. അതുകൊണ്ട് ഫ്രാന്‍സെസ്‌ക് ഇക്കിഗായി എന്ന പേരുമാറ്റം ആലോചിക്കാവുന്നതാണ് എന്നായിരുന്നു എഴുത്തുകാരന്റെ ചിരിമറുമൊഴി. ജീവിതലക്ഷ്യം തേടിയുള്ള ഇക്കിഗായി യാത്ര എന്ന വിഷയത്തില്‍ മാതൃഭൂമി എഡിറ്റര്‍ മനോജ്. കെ. ദാസുമായി സംസാരിക്കുകയായിരുന്നു ഫ്രാന്‍സെസ്‌ക് മിറായസ്.
താഴ്ന്ന വേതനവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും അമേരിക്കന്‍ വംശജരുടെ സാന്നിധ്യവും കൊണ്ട് വ്യത്യസ്തമാണ് ജാപ്പനീസ് ദ്വീപായ ഒക്കിനാവ. ലോകത്ത് നൂറു വയസ്സ് പിന്നിട്ട ഏറ്റവുമധികം ആളുകളുടെ സ്വദേശം എന്ന ഒക്കിനാവയുടെ പ്രശസ്തിയാണ് മിറയസിനെയും ചങ്ങാതി ഗാര്‍സിയയെയും ദ്വീപിലെത്തിക്കുന്നത്. അന്തേവാസികളുടെ ജീവിതം സസൂക്ഷ്മം പഠിച്ച ഇരുവരും ദീര്‍ഘയുസ്സിന്റെ കാതലായ ഇക്കിഗായിയിലെത്തി. വിളക്കുമാടം പോലെ പ്രകാശമാനമായ, വഴികാട്ടുന്ന ജീവിതലക്ഷ്യമാണ് ഇക്കിഗായി. തികച്ചും വ്യക്തിപരമായ ലക്ഷ്യം.
തീവ്രമായ ആഗ്രഹത്തിനൊപ്പം മൂര്‍ച്ചകൂട്ടിയെടുത്ത പ്രതിഭയും സാമൂഹ്യ പ്രതിബദ്ധയും ചേര്‍ന്നാലേ ഇക്കിഗായി പൂര്‍ണമാകൂ എന്നു പറഞ്ഞ മിറായസ് നമുക്കൊപ്പം ഇക്കിഗായി വളരുമെന്നും കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവിതത്തില്‍ അനുഭവിച്ച നാല് വ്യത്യസ്ത ഇക്കിഗായി ഘട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ നീണ്ടു.
വൈവിധ്യങ്ങളുടെ അക്ഷയഖനിയായ ഇന്ത്യയെക്കുറിച്ച് ഹെക്ടര്‍ ഗാര്‍സിയയുമായി ചേര്‍ന്നെഴുതിയ പുസ്തകം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന സന്തോഷവാര്‍ത്ത എഴുത്തുകാരന്‍ പങ്കുവെച്ചു. ലോകത്തിന്റെ ഗതി മാറ്റാവുന്ന താക്കോല്‍ സ്ഥാനങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കടന്നുവരവാണ് പുസ്തകത്തിന്റെ പ്രമേയം. 1998-ലെ ഇന്ത്യന്‍ യാത്രയ്ക്കിടെയാണ് മിറായസ് ആദ്യ നോവലായ 'ലോസ്റ്റ് ഇന്‍ ബോംബെ' എഴുതുന്നത്.
ബുദ്ധനും രമണ മഹര്‍ഷിയും ജിദ്ദു കൃഷ്ണമൂര്‍ത്തിയും നടന്ന ആത്മീയവീചികള്‍ എന്നും തനിക്ക് പ്രേരണയായിട്ടുണ്ടെന്ന് മിറായസ്. ബാഴ്സലോണയില്‍ ജനിച്ച് ഇംഗ്ലീഷിലും ജര്‍മനിലും പാണ്ഡിത്യം നേടി, ജപ്പാനെ കര്‍മമണ്ഡലമാക്കി, ഇന്ത്യയെ ആത്മീയഅച്ചുതണ്ടാക്കി, ലോകസഞ്ചാരത്തിന്റെ ലഹരി നുകരുന്ന മിറായസിനെക്കാള്‍ ബഹുസ്വരതയുടെ സഞ്ചാരത്തില്‍ ഒപ്പം കൂട്ടാന്‍ വേറെയാറുണ്ട്?
Content Highlights: Ikigai, Francesc Miralles, MBIFL 2024
Published: 09 Feb 2024, 12:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented