ഇരിട്ടി: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി ചൊവ്വാഴ്ച അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജില്‍ എഴുത്തുകാരന്‍ വിനോയ് തോമസിന്റെ പ്രഭാഷണം നടക്കും. 'ചരിത്രത്തിന്റെ നിഴലില്‍ ഭാവിയുടെ വെളിച്ചത്തിലേക്ക്' എന്നതാണ് വിഷയം. 

To advertise here,

രാജ്യത്തിനകത്തും പുറത്തുമായി നൂറ് ദേശങ്ങളില്‍ നടത്തുന്ന പ്രഭാഷണപരമ്പരയിലേതാണിത്. ചൊവ്വാഴ്ച രാവിലെ 11-ന് കോളേജ് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രഭാഷണം.

മാതൃഭൂമി ജന്മശതാബ്ദി ആഘോഷിക്കുന്ന വര്‍ഷത്തിലാണ് ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരിയില്‍ തിരുവനന്തപുരം കനകക്കുന്നില്‍ അരങ്ങേറുന്നത്. 

അക്ഷരോത്സവത്തിന്റെ രക്ഷാധികാരികൂടിയായ ഡോ. ശശി തരൂര്‍ എം.പി.യാണ് പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചത്. ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് പ്രഭാഷണത്തിന്റെ പ്രായോജകര്‍.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം