അയിത്തം ഉന്മൂലനാശം ചെയ്യാനുള്ള പരിശ്രമത്തെ വിജയപ്രദമാക്കാന്‍ മാതൃഭൂമി അതിന്റെ പത്രാധിപരെയും മാനേജരെയും ബലി കൊടുത്തിരിക്കുന്നു. ഇതിലധികം ഒരു ത്യാഗം മാതൃഭൂമിക്ക് ചെയ്യാനില്ല' -വൈക്കം സത്യാഗ്രഹത്തിനിടെ പത്രാധിപര്‍ കെ.പി. കേശവമേനോനും മാനേജര്‍ കെ. കേളപ്പനും അറസ്റ്റിലായതിനെത്തുടര്‍ന്ന് മാതൃഭൂമി എഴുതിയതിങ്ങനെ. സമരങ്ങളില്‍ അക്ഷരങ്ങളിലൂടെയും പത്രത്തിന്റെ സാരഥികളിലൂടെയും മാതൃഭൂമി ജ്വലിച്ചു. അതില്‍ പ്രചോദിതരായി വൊളന്റിയര്‍മാര്‍ സമരപ്പന്തലിലേക്ക് ഒഴുകിയെത്തി.

To advertise here,