കൃത്യം പത്ത് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽനിന്ന് കോപ്പയിലെ കലാശക്കളിയും കഴിഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ ഇതേ വാക്കുകൾ ലോകം കേട്ടു, എല്ലാം നഷ്ടപ്പെട്ടവനായി തോറ്റവന്റെ പാപഭാരവും പേറി തിരിച്ചുനടക്കുന്നതിനിടയിൽ ലോകത്തോട് ഒരു പ്രഖ്യാപനം കൂടി നടത്തി മെസ്സി. രാജ്യത്തിനായി ഇനി ഒന്നും ചെയ്യാനില്ല. തന്നെ പരിഗണിക്കേണ്ടതില്ല. മെറ്റ്‌ലൈഫിൽ അതുവരെ തലയുയർത്തി നിന്ന ലാറ്റിനമേരിക്കയുടെ രാജകുമാരൻമാർ അന്ന് അപ്രസക്തമായി. ലോകം മെസ്സിയുടെ വാക്കുകൾ മാത്രം കേട്ടു. രാജ്യത്തിനായി ഇനിയൊന്നും മെസ്സിക്ക് നേടാൻ കഴിയില്ലെന്ന വിമർശനം. നിലയ്ക്കാത്ത പരിഹാസം. കരിയറിൽ വ്യക്തിഗത നേട്ടങ്ങളുടേയും ക്ലബ്ബ് ട്രോഫികളുടേയും തിളക്കത്തിൽ ഏറ്റവും മികച്ചവനെന്ന് വാഴ്ത്ത്‌പ്പെടുമ്പോഴും രാജ്യത്തിനായി ഒരു കിരീടം പോലും ഇല്ലെന്ന യാഥാർഥ്യം. അതേ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് കലാശപ്പോരിനെത്തുമ്പോൾ കഥ ഒരുപാട് മാറി. കാലവും. ലോകകപ്പും കോപ്പയും നേടി അയാളുടെ കരിയറിന് പൂർണത കൈവന്നിരുന്നു. ലോകത്തിന്റെ പരമാവധിയിൽനിന്ന് ഇപ്പോഴിതാ ഒരിക്കൽ കൂടി മെസ്സി തീർത്തു പറഞ്ഞു. ഇനി അർജന്റീനയുടെ നീലക്കുപ്പായത്തിലില്ല… ലോകം മെസ്സിയോട് തിരികെ പറയുന്നു നന്ദി മെസ്സി, ആ കളിക്കാലത്തിന്...

To advertise here,

കേൾക്കാം സ്പോർട്സ് റൂം- മാതൃഭൂമി പോഡ്‌കാസ്റ്റിൽ