കേരള സംസ്ഥാന രൂപവത്കരണ സമയത്ത് മലബാറില്‍ ആധുനിക ചികിത്സാ സംവിധാനം തീരെയില്ലായിരുന്നു. കോളറ ബാധിച്ചും പാമ്പുകടിയേറ്റും ഒട്ടേറെ ആളുകള്‍ മരിക്കുന്ന അക്കാലത്ത് തിരുവനന്തപുരത്ത് മാത്രമാണ് മെഡിക്കല്‍ കോളേജ്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിനായി മാതൃഭൂമി കാമ്പയിന്‍ തുടങ്ങി. മാതൃഭൂമി എഡിറ്ററായിരുന്ന കേശവമേനോനാണ് ഇക്കാര്യം ആദ്യകാലത്ത് ശക്തമായി ഉന്നയിച്ചത്. കേരളത്തിലെ രണ്ടാം മെഡിക്കല്‍കോളേജ് കോഴിക്കോടായിരിക്കണമെന്ന വാദം നിരത്തി. ഇ.എം.എസ്. മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയും മാതൃഭൂമിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എ.ആര്‍. മേനോനുമായി പലവട്ടം ആലോചന നടത്തി.

To advertise here,