

മാവേലിക്കര: മാതൃഭൂമി ആലപ്പുഴ ഓഫീസിൽ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച നടന്നിരുന്ന പ്രതിമാസ സാഹിത്യസംവാദത്തിലെ സജീവസാന്നിധ്യമായിരുന്നു സാഹിത്യ പ്രവർത്തക സഹകരണസംഘം മുൻ പ്രസിഡന്റും സാഹിത്യകാരനുമായ ശിവരാമൻ ചെറിയനാട്. അവസാനകാലത്ത് ശാരീരികാസ്വാസ്ഥ്യങ്ങളെ വകവെക്കാതെയും അദ്ദേഹം കൃത്യമായി യോഗത്തിനെത്തിയിരുന്നു.
മലയാളസാഹിത്യത്തെ പ്രോത്സാഹിപ്പിക്കാൻ സത്യസന്ധമായ ഇടപെടലാണ് മാതൃഭൂമി നടത്തുന്നതെന്നു മറ്റു സാഹിത്യസദസ്സുകളിലും അദ്ദേഹം നിലപാടെടുത്തിരുന്നു. ശുദ്ധമായ മലയാളം വായിക്കണമെങ്കിൽ മാതൃഭൂമി വായിക്കണമെന്ന് അദ്ദേഹം സാഹിത്യവിദ്യാർഥികൾക്കായുള്ള പഠനക്യാമ്പുകളിൽ നിർദേശിക്കുമായിരുന്നു.
മാതൃഭൂമി ആലപ്പുഴ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാഹിത്യ സെമിനാറിൽ ശിവരാമൻ ചെറിയനാടായിരുന്നു മുഖ്യപ്രഭാഷകൻ. മലയാളസാഹിത്യത്തിന്റെ വിവിധമേഖലകളെ സ്പർശിച്ച് ഒന്നരമണിക്കൂറിലധികം നീണ്ട അദ്ദേഹത്തിന്റെ പ്രഭാഷണം സദസ്സിനു വ്യത്യസ്ത അനുഭവമായി.

ശിവരാമൻ ചെറിയനാടിന്റെ പഴയകാല ബാലസാഹിത്യകൃതികളിൽ മക്കളായ സീമയും സിന്ധുവും കഥാപാത്രങ്ങളായിരുന്നു. സീമ ഇപ്പോൾ ആലപ്പുഴ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും സിന്ധു മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്.
Content Highlights: Mathrubhumi 100 Years
Published: 01 May 2022, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented