കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മധുര മനോഹര മോഹത്തിലെ 'അയ്യപ്പസ്വാമിയല്ലേ' എന്നു തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകി സന്നിധാനന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

To advertise here,

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു മുഴുനീള എന്റർടെയിനറാണ് മധുര മനോഹര മോഹം. അപ്പു ഭട്ടതിരി, മാളവിക വി.എൻ. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ: ജയൻ ക്രയോൺ, മേക്കപ്പ്: റോനെക്‌സ് സേവിയർ.

കോസ്റ്റ്യൂം :സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയൽ, എബിൻ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനർ: ശങ്കരൻ എഎസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈനുകൾ: യെല്ലോടൂത്ത്‌സ്, കോറിയോഗ്രാഫർ: ഇംതിയാസ് അബൂബക്കർ.