
ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ അപ്‌ഡേറ്റുകൾ ഓരോന്നായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് ദുൽഖറിന്റെ ഒരു ലുക്ക് കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. മുഖത്ത് കർക്കശ ഭാവത്തോടെ കൊത്തയിലെ രാജാവിന്റെ ചങ്കൂറ്റം പോസ്റ്ററിൽ കാണാം.
ട്വിറ്ററിൽ ഇന്ത്യാ ട്രെൻഡിങ് ലിസ്റ്റിൽ ദുൽഖർ സൽമാൻ രണ്ടാം സ്ഥാനത്തെത്തി തരംഗമാകുകയാണ്. ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് കിംഗ് ഓഫ് കൊത്തയുടെ വെടിക്കെട്ട് ടീസർ പ്രേക്ഷകരിലേക്കെത്തുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടീസർ മലയാളത്തിൽ മമ്മൂട്ടിയും തെലുങ്കിൽ മഹേഷ്ബാബുവും കന്നഡയിൽ രക്ഷിത് ഷെട്ടിയും തമിഴിൽ സിലമ്പരശനും പുറത്തിറക്കും. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.
ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.
Content Highlights: king of kotha new poster, dulquer salmaan in king of kotha, king of kotha teaser
Published: 15 Jun 2023, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented