
ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തക്കെതിരെ വ്യാപക പെയ്ഡ് പ്രൊമോഷനുമായി ഒരു വിഭാഗം രംഗത്തെത്തി. സിനിമ ഇറങ്ങുന്നതിനു മുൻപേ തന്നെ സിനിമ കാണാതെ സിനിമാ റിവ്യൂകൾ വ്യാപകമാക്കിയാണ് ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയത്. ചരിത്രം സൃഷ്ടിച്ച ബുക്കിങ്ങും പ്രേക്ഷക അഭിപ്രായങ്ങളും നേടുമ്പോൾ ചിത്രത്തിന് ഫേക്ക് അക്കൗണ്ടുകളിൽ നിന്നും പേജുകളിൽ നിന്നും വ്യാപകമായി ഡിഗ്രേഡിങ് നടക്കുകയാണ്.
ഒരു ചിത്രത്തിനും ഇതുവരെ കിട്ടാത്ത ബുക്കിങ്ങും കളക്ഷനും അഭിപ്രായവും നേടുമ്പോളാണ് മറ്റൊരു വിഭാഗം ചിത്രത്തിനെതിരെ സോഷ്യൽ മീഡിയാ ക്യാമ്പെയിൻ നടത്തുന്നത്. അതേസമയം ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങിൽ അടുത്ത നാലു ദിവസങ്ങളിലും ഹൗസ്ഫുൾ ഷോകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്.
ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്.
ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
Content Highlights: degrading campaign against king of kotha, dulquer salmaan movie
Published: 24 Aug 2023, 01:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented