ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയിലെ തരംഗമായി മാറിയ കലാപകാര ഗാനത്തിന്റെ വീഡിയോ റിലീസായി. എൺപത്തി അയ്യായിരത്തിൽപ്പരം റീലുകളിലൂടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ തരംഗമായി മാറിയ ഗാനത്തിന്റെ സംഗീത സംവിധായകന്‍ ജേക്സ്‌ ബിജോയ് ആണ്. ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. 

To advertise here,

ശ്രേയാ ഘോഷാല്‍, ബെന്നി ദയാല്‍,  ജോക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ്  മാസ്റ്ററാണ് നൃത്ത സംവിധാനം . സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 

നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ: പ്രതീഷ് ശേഖർ.