കൊത്തയുടെ രാജാവിന്റെ വരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേയ്ക്ക് വ്യത്യസ്തമായ പ്രമോഷൻ രീതിയുമായി എത്തിയിരിക്കുകയാണ് കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവർത്തകർ. രാത്രിയിൽ തിളങ്ങുന്ന പോസ്റ്ററുകളാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത്.
രാത്രിയിൽ തിളങ്ങുന്ന ഈ പോസ്റ്ററുകൾ ചർച്ചയായിക്കഴിഞ്ഞു. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് വേറിട്ട പ്രൊമോഷണൽ പരിപാടികൾ കേരളത്തിൽ ഉടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്. ആലപ്പുഴ നെഹ്രു ട്രോഫി പവലിയനുകളിലും കിംഗ് ഓഫ് കൊത്തയുടെ സാന്നിധ്യമുണ്ട്. കിംഗ് ഓഫ് കൊത്ത തൊപ്പികളും ടി ഷർട്ടുകളുമാണ് ശ്രദ്ധ നേടുന്നത്. ഓഗസ്റ്റ് 24-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, അനിഖാ സുരേന്ദ്രൻ, വടചെന്നൈ ശരൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് : റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ : പ്രതീഷ് ശേഖർ.
Content Highlights: dulquer salman king of kotha viral posters
Published: 12 Aug 2023, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented