
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത'യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള മലയാള ചിത്രമാണിത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന ഈ മാസ്സ് എന്റർടെയിനറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.
ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖർ ആണ് പോസ്റ്ററിലുള്ളത്. രാജാവ് ഉടൻ വരും എന്ന പ്രഖ്യാപനത്തോടെയുള്ളതാണ് പുതിയ പോസ്റ്റർ.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 'കിങ് ഓഫ് കൊത്ത' പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം : നിമീഷ് രവി, തിരക്കഥ : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ : പ്രതീഷ് ശേഖർ.
Content Highlights: dulqar salman abhilash joshy king of kotha new poster released
Published: 22 Jun 2023, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented