പാലക്കാട് : കിഫ്ബി പദ്ധതികൾ വഴി പാലക്കാട് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് സമഗ്രമായ മാറ്റങ്ങൾ സാധ്യമാക്കി. പാലക്കാട്ടെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ് ജില്ലയിൽ കിഫ്ബിയുടെ സഹായത്തോടെ സാമൂഹിക പരിഷ്കർത്താവും നാടകകൃത്തുമായ വി.ടി. ഭട്ടതിരിപ്പാടിന്റെ സ്മരണയ്ക്കായി നിർമിച്ച സാംസ്കാരിക സമുച്ചയം. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കര വില്ലേജിലെ 5.78 ഏക്കറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കിഫ്ബിയിൽ നിന്നും ലഭിച്ച 64. 34 കോടി രൂപ ഉൾപ്പെടെ 68 കോടി ചിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് സാംസ്കാരിക സമുച്ചയം നിർമിച്ചിട്ടുള്ളത്. ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുളള സമുച്ചയത്തിൽ ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എ.വി. തിയേറ്റർ, ബ്ലാക്ക് ബോക്സ് തിയേറ്റർ, ശിൽപശാലകൾക്കുളള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സിബിഷൻ, പെർഫോമൻസ് സെന്ററുകൾ, ഓപ്പൺ എയർ തിയറ്റർ, നാടകശാല, സിനിമ ഹാൾ, ആർട്ട് ഗാലറി എന്നിവയും ഇതിലുണ്ട്. മനോഹരമായ ഉദ്യാനവും, വിശാലമായ പാർക്കിങ്, കഫ്റ്റീരിയ സൗകര്യങ്ങളും ചേർന്നതാണ് സാംസ്കാരിക സമുച്ചയം.
126 കോടി രൂപ ചെലവഴിച്ച് പാലക്കാട് ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയാണ്. 70.51 കോടി രൂപ ചെലവിൽ ചിറ്റൂർ താലൂക്ക് ആശുപത്രി നവീകരിച്ചു. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ 12.31 കോടി ചെലവഴിച്ച് ഒപി ക്യാഷ്വാലിറ്റി ബ്ലോക്ക് നിലവിൽ വന്നു. ഒറ്റപ്പാലം താലൂക്ക് ആശുപ്രത്രിയിൽ 15 കോടി ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചു. തൃത്താല കുടുംബാരോഗ്യ കേന്ദ്രത്തിന് 12.5 കോടി രൂപ അനുവദിച്ചു.
39 കോടി ചെലവഴിച്ച് എലവഞ്ചേരി കുടിവെള്ള പദ്ധതിയും 20 കോടി ചെലവഴിച്ച് പോത്തുണ്ടി ഫിൽറ്റർ പ്ലാന്റും യാഥാർഥ്യമാക്കിയതോടെ നെന്മറ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞു. അട്ടപ്പാടി ചുരം റോഡിന് 150 കോടി രൂപയും തെന്നിലാപുരം പാലത്തിന് 20 കോടി രൂപയും കോങ്ങാട് - മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡിന് 59 കോടി രൂപ വീതം ചെലവഴിച്ചു. പട്ടാമ്പിയിൽ പുതിയതായി നിർമിക്കുന്ന പാലത്തിന് 55 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. പത്തിരിപ്പാല ഗവൺമെന്റ് കോളേജ് കെട്ടിടത്തിന് 13.56 കോടി രൂപ നൽകി. പറളി സ്കൂളിലെ ഏഴ് കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സും കിഫ്ബി പദ്ധതിയാണ്. കൂടാതെ, മലയോര മേഖലകളിലെ മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കുന്നതിനും കിഫ്ബി പദ്ധതികൾ സഹായകരമായിട്ടുണ്ട്.
Content Highlights: Explore KIIFB`s impact on Palakkad`s infrastructure. Discover new cultural centers, hospitals, roads, and water projects.
Published: 24 Feb 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented