കൊല്ലം: ജില്ലയിലെ സാംസ്കാരിക മേഖലയ്ക്ക് കരുത്ത് പകരുകയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം. കിഫ്ബിയുടെ സഹായത്തോടെ 56.91 കോടി രൂപ ചെലവിട്ട് മൂന്നര ഏക്കർ ഭൂമിയിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് സാംസ്കാരിക വകുപ്പ് ശ്രീനാരയണഗുരു സംസ്കാരിക സമുച്ചയം നിർമിച്ചിരിക്കുന്നത്. ആശ്രാമം മൈതാനത്തിനു സമീപത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന് ഒരു ലക്ഷം അടിയോളം വിസ്തീർണമുണ്ട്. 300 കോടി രൂപയിലധികം വില വരുന്ന ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും ശേഖരം ഇവിടെയുണ്ട്. ഈ സമുച്ചയത്തിൽ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എവി തീയേറ്റർ, ബ്ലാക്ക് ബോക്സ് തീയേറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാൾ, പരമ്പരാഗത ഡിജിറ്റൽ രൂപത്തിലുള്ള ലൈബ്രറി, ആർട്ട് ഗ്യാലറി, ക്ലാസ് മുറികൾ, ശിൽപശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വിശാലമായ ഉദ്യാനവും പാർക്കിങ്, കഫറ്റീരിയ സൗകര്യങ്ങളും സമുച്ചയത്തിന്റെ മാറ്റ് കൂട്ടുന്നു.
ഇതിനു പുറമേ ജില്ലയുടെ മുഖച്ഛായ മാറ്റുന്ന ഒട്ടനവധി വികസനപ്രവർത്തനങ്ങൾക്ക് കിഫ്ബി ചുക്കാൻ പിടിക്കുകയാണ്. ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കുന്നത് 200 കോടി രൂപയുടെ 13 പദ്ധതികളാണ്. 5.87 കോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നിർമിക്കുന്ന ചാത്തന്നൂർ മീൻ മാർക്കറ്റ്, 3.74 കോടി രൂപ മുടക്കി നിർമിക്കുന്ന ചടയമംഗലം കടയ്ക്കൽ മീൻമാർക്കറ്റ്, 2.14 കോടി രൂപ മുടക്കി നിർമിക്കുന്ന കുന്നത്തൂർ കിഴക്കേക്കോട്ട മീൻ മാർക്കറ്റ് എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പദ്ധതികളാണ്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ 76.13 കോടി ചെലവഴിച്ച് പുതിയ കെട്ടിടം തയ്യാറായിക്കഴിഞ്ഞു. നീണ്ടകര താലൂക്ക് ആശുപത്രിയിൽ 46.43 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിട നിർമാണം പൂർത്തിയാക്കി.
വിദ്യാഭ്യാസ രംഗത്ത് 1.30 കോടി രൂപയുടെ നാല് പദ്ധതികളാണ് നടപ്പാക്കുന്നത്. പത്തനാപുരം തലച്ചിറ ഗവ.എച്ച്എസിന് പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തു. പുനലൂർ കുളത്തൂപ്പുഴ ഗവൺമെൻറ് എച്ച്എസ്എസ്, ആയുർ ജവഹർ ഗവൺമെൻറ് എച്ച്എസ്എസ്, പത്തനാപുരം സദാനന്ദപുരം ഗവൺമെൻറ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ പുതിയ കെട്ടിടം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ 6.37 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ചവറയിൽ മുക്കാട്ടുകടവ് ഫാത്തിമ - ഐലൻഡ് - അരുളപ്പൻ തുരുത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 25.7 ഏഴി ഏഴ് കോടി രൂപ ചെലവിൽ നിർക്കുന്നതാണ് 31.35 കോടി ചെലവിൽ ഇരവിപുരം റെയിൽവേ മേൽപ്പാലം പൂർത്തീകരണ ഘട്ടത്തിലാണ്. കായിക മേഖലയിൽ 45.31 കോടി രൂപ ചെലവിൽ ഒളിമ്പ്യൻ സുരേഷ് ബാബു മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം ഇരവിപുരം മണ്ഡലത്തിൽ പുരോഗമിക്കുകയാണ്.
Content Highlights: Discover Kollam`s cultural boost! Inaugurated Sree Narayana Guru Cultural Complex and 13 other KIFB-funded projects worth 200 Crore
Published: 24 Feb 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented