ഇടുക്കി: ജില്ലയിലെ യാത്രക്ലേശം ഏറെയുള്ള ഉടുമ്പൻചോല - ദേവികുളം മണ്ഡലങ്ങളുടെ മുഖച്ഛായ മാറ്റിയ പദ്ധതിയാണ് രണ്ടാംവയൽ - ചിത്തിരപുരം മലയോരപാത. കിഫ്ബി അനുവദിച്ച 178 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഈ റോഡ് വന്നതോടെ ഉടുമ്പൻചോല - മൂന്നാർ യാത്രാദൂരം പകുതിയായി കുറഞ്ഞു. കട്ടപ്പന - കുട്ടിക്കാനം മലയോര പാതയും യാത്രാസൗകര്യം വർധിപ്പിച്ചതിന് പുറമേ ആ മേഖലയിലെ സമഗ്രമായ വികസത്തിന് വഴിയൊരുക്കി. നാടിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ പുത്തൻ ഉണർവ് പകരുകയാണ് ഈ മലയോര പാതകൾ.

വിദ്യാഭ്യാസ ആരോഗ്യ രംഗത്തും കിഫ്ബിയിലൂടെ നിരവധി വികസന പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കിയിട്ടുണ്ട്. 12. 5 കോടി രൂപയുടെ നവീകരണങ്ങൾ നടപ്പാക്കിയ അടിമാലി താലൂക്ക് ആശുപത്രി, അഞ്ച് കോടി രൂപ ചെലവഴിച്ച് നവീകരിച്ച മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂൾ, ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച പഴയരിക്കണ്ടം ജിഎച്ച്എസ്, 6.34 കോടി ചെലവഴിച്ച് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയ കട്ടപ്പന ഗവൺമെന്റ് കോളേജ്, 5.58 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നടപ്പാക്കിയ കട്ടപ്പന ഗവൺമെന്റ് ഐടിഐ തുടങ്ങിയവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ കിഫ്ബി പദ്ധതികളിലൂടെ ഇടുക്കി ജില്ലയിൽ സമഗ്രമായ വികസനം നടപ്പിലായിട്ടുണ്ട്.

To advertise here,