അരനൂറ്റാണ്ടിന്റെ പാരമ്പര്യവും, ദക്ഷിണേന്ത്യയിൽ ഉടനീളം സാന്നിധ്യവും, ആയിരം കോടിക്ക് മുകളിൽ വിറ്റുവരവുമുള്ള എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പിന്റെ ഒരു റിയൽ എസ്‌റ്റേറ്റ് ഡിവിഷനാണ് എലൈറ്റ് ഡെവലപ്പേഴ്‌സ്. തൃശൂരിലും തിരുവനന്തപുരത്തും വളരെ പ്രധാനപ്പെട്ടതും വികസന സാധ്യതയുള്ളതുമായ ലൊക്കേഷനുകളിൽ നിർമാണം പൂർത്തീകരിച്ചതും, പുരോഗമിക്കുന്നതുമായ നിരവധി പ്രോജക്ടുകളാണ് എലൈറ്റ് ഡെവലപ്പേഴ്‌സിനുള്ളത്. മിഡിൽ ക്ലാസ് വിഭാഗത്തിലുള്ളവർക്ക് വാങ്ങാവുന്ന ഭവന പദ്ധതികൾ മുതൽ ആഡംബര ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള അൾട്രാ ലക്ഷ്വറി പ്രോജക്ടുകൾ വരെ എലൈറ്റ് ഡെവലപ്പേഴ്‌സ് ചെയ്യുന്നുണ്ട്.
പദ്ധതികളുടെ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ എലൈറ്റ് ഡെവലപ്പേഴ്‌സ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വാസ്തുവിദ്യയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ട് എല്ലാ പ്രോജക്ടുകളിലും ഉപഭോക്തൃ സംതൃപ്തി ഉറപ്പു വരുത്തുന്നു. എലൈറ്റ് ഗ്രൂപ്പിന്റെ ദീർഘകാലത്തെ വിശ്വാസ്യതയും പാരമ്പര്യവും ഗുണമേന്മയും കൈമുതലാക്കി, റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ സാന്നിധ്യമായി നിലകൊള്ളുകയാണ് എലൈറ്റ് ഡെവലപ്പേഴ്‌സ്.
റെസിഡൻഷ്യൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കേരളത്തിലെ മുൻനിര ബിൽഡർമാരിൽ ഒന്നായ എലൈറ്റ് ഡവലപ്പേഴ്‌സിന്റെ മൂന്ന് പ്രോജക്ടുകൾ പരിചയപ്പെടാം.
എലൈറ്റ് ഒളിംപിയ പാർക്ക് - K-RERA/PRJ/TSR/137/2025
ആക്ടീവായ ലൈഫ്‌സ്റ്റൈൽ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്രീമിയം പ്രോജക്ടാണ് തൃശ്ശൂരിൽ വെസ്റ്റ് ഫോർട്ടിനടുത്തുള്ള എലൈറ്റ് ഒളിംപിയ പാർക്ക്. ഒളരിയിൽ ആറ് ഏക്കർ ഭൂമിയിൽ രണ്ട് ടവറുകളിലായി ഈ പ്രോജക്ട് നിർമിക്കപ്പെടുന്നു. ഓരോ ടവറിലും 50 യൂണിറ്റുകളാണ് ഉള്ളത്.
1056 മുതൽ 2331 സ്‌ക്വയർ ഫീറ്റ് വരെ വിസ്തീർണമുള്ള 2 ബിഎച്ച്‌കെ, 3 ബിഎച്ച്‌കെ, 3 ബിഎച്ച്‌കെ ഡ്യൂപ്ലെക്‌സ്, 4 ബിഎച്ച്‌കെ ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റുകൾ ഈ പ്രോജക്ടിൽ ലഭ്യമാണ്.
ക്ലബ് ഹൗസ്, മിനി സോക്കർ ഫീൽഡ്, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്, പിക്കിൾബോൾ കോർട്ട്, ഹാഫ് ബാസ്‌കറ്റ്‌ബോൾ കോർട്ട്, സിന്തറ്റിക് റണ്ണിങ് ട്രാക്ക്, സ്വിമ്മിങ് പൂൾ, എയർകണ്ടീഷൻഡ് ജിം, എയർകണ്ടീഷൻഡ് മൾട്ടി പർപ്പസ് ഹാൾ തുടങ്ങി നിരവധി അമിനിറ്റീസ് ഇതിലുണ്ട്. ഒളരി പള്ളിക്ക് സമീപത്തുള്ള ഒളിംപിയ പാർക്കിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലായി വിവിധ സ്‌കൂളുകൾ, ആരാധനാലയങ്ങൾ, മദർ ഹോസ്പിറ്റൽ, കളക്ട്രേറ്റ്, ഹയാത്ത് റീജൻസി, നിയ റീജൻസി, വെസ്റ്റ്‌ഫോർട്ട് ഹോസ്പിറ്റൽ, എലൈറ്റ് സൂപ്പർ മാർക്കറ്റ്, സ്വരാജ് റൗണ്ട്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു. ഒരു മിനി ടൗൺഷിപ്പ് പ്രോജക്ട് എന്ന് വിളിക്കാവുന്ന എലൈറ്റ് ഒളിംപിയ പാർക്ക് കുട്ടികൾക്കും ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിഡൻഷ്യൽ പ്രോജക്ടാണ്. സ്‌പോർട്‌സിന് പ്രാധാന്യം നൽകുന്ന അമിനിറ്റീസും എല്ലാ സൗകര്യങ്ങളുമുള്ള ലൊക്കേഷനും തുറസായ ഇടങ്ങളും ഈ പ്രോജക്ടിനെ ഏവർക്കും ആകർഷകമാക്കുന്നു.
എലൈറ്റ് സമൃദ്ധി - K-RERA/PRJ/TVM/176/2023
തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള പ്രീമിയം ലൈഫ്‌സ്റ്റൈൽ അപ്പാർട്ട്‌മെന്റുകളാണ് എലൈറ്റ് സമൃദ്ധി. തലസ്ഥാനത്തെ പ്രൈം ലൊക്കേഷനിൽ ഒരേക്കർ ഏരിയയിൽ ആഡംബരപൂർണമായ ലൈഫ്‌സ്റ്റൈൽ ഉറപ്പാക്കുന്ന വിധത്തിൽ കോസ്റ്റ് എഫക്ടീവ് കോൺസെപ്റ്റിലാണ് ഈ പ്രോജക്ട് ഒരുക്കുന്നത്. 603 മുതൽ 1223 വരെ സ്‌ക്വയർ ഫീറ്റിലുള്ള 1, 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇതിൽ രണ്ട് ടവറുകളാണുള്ളത്. ആദ്യത്തെ ടവർ ഹാൻഡ് ഓവർ ചെയ്തുകഴിഞ്ഞു. നിർമാണം പൂർത്തിയാകാറായ രണ്ടാമത്തെ ടവർ 2027 ജനുവരിയിൽ ഉടമകൾക്ക് കൈമാറും.
ഗസ്റ്റ് റൂം, മൾട്ടിപർപ്പസ് ഹാൾ, ആക്‌സസ് കൺട്രോൾ, ഇവി ചാർജിങ്, ഗാർഡൻ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സ്വിമ്മിങ് പൂൾ, ടേബിൾ ടെന്നീസ്, എസ്ടിപി, സൺ ഡെക്ക്, ജിം, സിസിടിവി, ജനറേറ്റർ, വെയ്സ്റ്റ് മാനേജ്‌മെന്റ്, വിസിറ്റേഴ്‌സ് ലോബി, കോമൺ ഗ്യാസ് സപ്ലൈ, എലിവേറ്റർ, 24 x 7 സെക്യൂരിറ്റി തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്.
സൈനിക് സ്‌കൂൾ, ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്‌കൂൾ, ജ്യോതിസ് സെന്റ്രൽ സ്‌കൂൾ, മരിയൻ എൻജിനീയറിങ് സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇൻഫോസിസ്, ടെക്‌നോപാർക്ക്, യുഎസ്ടി ഗ്ലോബൽ, വിഎസ്എസ്‌സി, കിൻഫ്ര പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളും കിംസ്, പ്രിംസ് ആശുപത്രികളും ലുലു മാളും മറ്റ് നിരവധി സൂപ്പർ മാർക്കറ്റുകളും ഈ പ്രോജക്ടിനു സമീപത്തായുണ്ട്. ജീവിതസൗകര്യങ്ങൾ ഉറപ്പാക്കുന്ന മികച്ച ലൊക്കേഷനും എലൈറ്റ് സമൃദ്ധിയുടെ മൂല്യം വർധിപ്പിക്കുന്നു.
അനന്ത ബൈ എലൈറ്റ് - K-RERA/PRJ/TVM/054/2026
തിരുവനന്തപുരത്ത് കവടിയാറിലെ ഗോൾഫ് ലിങ്ക് റോഡിൽ ട്രാവൻകൂർ പാലസിന് സമീപത്തായി എലൈറ്റ് ഡവലപ്പേഴ്‌സ് നിർമിക്കുന്ന അൾട്രാ ലക്ഷറി സ്‌കൈ വില്ലാ പ്രോജക്ടാണ് അനന്ത ബൈ എലൈറ്റ്. 4,372 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള (സൂപ്പർ ബിൽറ്റ് അപ് ഏരിയ) 4 ബിഎച്ച്‌കെ സ്‌കൈ വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. ഒരു ഫ്‌ളോറിൽ ഒരു യൂണിറ്റ് മാത്രമേയുള്ളൂ. ഇത്തരത്തിൽ തികഞ്ഞ സ്വകാര്യത ഉറപ്പാക്കുന്നതോടൊപ്പം ഈ പ്രോജക്ട് ഹൈഎൻഡ് ലൈഫ്‌സ്റ്റൈലും സമ്മാനിക്കുന്നു.
ഹീറ്റെഡ് റൂഫ്‌ടോപ്പ് പൂൾ, സൺ ഡെക്ക്, സോന, ടെറസ് ലോഞ്ച്, ബാങ്ക്വെറ്റ് ഹാൾ, അത്യാധുനിക രീതിയിലുള്ള ഫിറ്റ്‌നസ് സ്റ്റുഡിയോ, ഒരു വില്ലയ്ക്ക് 3 കാർ പാർക്കിങ് സൗകര്യം, ബയോമെട്രിക് ആക്‌സസ് വിത്ത് വീഡിയോ ഡോർ ഫോൺ, മെയ്ഡ് ക്വാർട്ടേഴ്‌സ് തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിനെ വേറിട്ടതാക്കുന്നു. ട്രാവൻകൂർ പാലസ്, രാജ് ഭവൻ, ഗോൾഫ് ക്ലബ്, ടെന്നീസ് ക്ലബ് എന്നിവയെല്ലാം സമീപത്തായുള്ള മികച്ച ലൊക്കേഷനാണ് അനന്ത ബൈ എലൈറ്റിന്റെ മറ്റൊരു ഹൈലൈറ്റ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 99468 11111, +91 487 2322120
ഇമെയിൽ: sales@elitehomesindia.co.in
വെബ്‌സൈറ്റ്: https://www.elitedevelopers.co.in/
Content Highlights: Elite Developers is the real estate division of Elite Foods and Innovations Group with 50 years of legacy., Offering projects ranging from affordable housing to ultra-luxury apartments in prime locations like Thrissur and Trivandrum., Featured projects include Elite Olympia Park (Thrissur), Elite Samruddhi (Kazhakootam, Trivandrum), and Anantha by Elite (Kavdiar, Trivandrum).
Published: 27 Nov 2026, 08:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented