2006-ൽ സ്ഥാപിതമായ അസറ്റ്‌ഹോംസ്, കേരളത്തിലെ മുൻനിര റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ്. എൻജിനീയറിങ് മികവ്, നൂതനാശയങ്ങൾ, ഉപഭോക്തൃകേന്ദ്രീകൃത വികസനം എന്നിവയോടുള്ള പ്രതിബദ്ധതയാണ് കമ്പനിയെ ശ്രദ്ധേയമാക്കുന്നത്. മാനേജിങ് ഡയറക്ടർ വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ കേരളത്തിലെ 10 ജില്ലകളിലായി 95 പാർപ്പിട പദ്ധതികൾ കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 32 പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. ലോകമെമ്പാടുമായി 8,000-ത്തിലധികം ഉപഭോക്താക്കളുള്ള അസറ്റ് ഹോംസ്, ഗുണനിലവാരം, വിശ്വാസ്യത, ഉത്തരവാദിത്തപൂർണമായ വികസനം എന്നിവയിലൂടെ മികച്ച ഖ്യാതി നേടിയിട്ടുണ്ട്.

To advertise here,

ഇന്ത്യയിലെ ആദ്യത്തെ ലൈഫ്‌സൈക്കിൾ ബിൽഡർ എന്ന നിലയിൽ, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ആസൂത്രണം ചെയ്ത പാർപ്പിടങ്ങളാണ് അസറ്റ് ഹോംസ് ഒരുക്കുന്നത്. കമ്പനിയുടെ നാല് വ്യത്യസ്ത പാർപ്പിട വിഭാഗങ്ങളിൽ വിദ്യാർഥികൾക്കും യുവപ്രൊഫഷണലുകൾക്കുമായി സ്മാർട്ട് മൈക്രോ അപ്പാർട്ട്‌മെന്റുകൾ അവതരിപ്പിക്കുന്ന സെൽഫി അപ്പാർട്ട്‌മെന്റ്‌സ് (Selfie Apartments), കുടുംബങ്ങൾക്ക് പ്രാപ്യവും സാമൂഹിക കൂട്ടായ്മയ്ക്ക് പ്രാധാന്യം നൽകുന്നതുമായ ഭവനങ്ങൾ ഒരുക്കുന്ന ഡൗൺ ടു എർത്ത് (Down To Earth), മികച്ച പാർപ്പിടാനുഭവം ആഗ്രഹിക്കുന്നവർക്കായി പ്രീമിയം, ആഡംബര വസതികൾ അവതരിപ്പിക്കുന്ന എക്‌സോട്ടിക്ക (Exotica), മുതിർന്ന പൗരന്മാർക്കായി സുരക്ഷിതവും സജീവവും പ്രൊഫഷണൽ സംവിധാനങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതുമായ പാർപ്പിട സമൂഹങ്ങൾ സൃഷ്ടിക്കുന്ന യങ് അറ്റ് ഹാർട്ട് (Young at Heart) എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സ്ഥാപനങ്ങളുമായുള്ള സഹകരണങ്ങളിലൂടെ അസറ്റ് ഹോംസ് തങ്ങളുടെ പ്രവർത്തനശേഷിയും വൈദഗ്ധ്യവും കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. അത്യാഡംബര വസതികൾക്കായി അമേരിക്കയിലെ ടോറസ് ഹോൾഡിങ്‌സ് (Taurus Holdings), മുതിർന്ന പൗരന്മാർക്കായുള്ള പാർപ്പിട പദ്ധതികൾക്കായി കൊളംബിയ പസഫിക് കമ്മ്യൂണിറ്റീസ് (Columbia Pacific Communities), സിജിഎച്ച് എർത്തിന്റെ ഹൗസ്‌കീപ്പിങ് സേവനങ്ങളോടുകൂടിയ അത്യാഡംബര വസതികൾക്കായി ജെജിടി ലിവിങ് (JGT Living), അറ്റകുറ്റപ്പണികളുടെ ചെലവില്ലാത്തതും വീട്ടുടമകൾക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതുമായ നൂതന പാർപ്പിട മാതൃകകൾക്കായി പലാൽ ഗ്രൂപ്പ് (Palal Group), വിപുലമായ സംയോജിത ടൗൺഷിപ്പ് വികസന പദ്ധതികൾക്കായി ടിസിഎം ലിമിറ്റഡ് (TCM Limited) എന്നിവയുമായാണ് കമ്പനി സഹകരിക്കുന്നത്. വ്യത്യസ്തമായ പാർപ്പിടാനുഭവങ്ങളും നൂതന ജീവിത സൗകര്യങ്ങളും അവതരിപ്പിക്കുന്നതിലുള്ള അസറ്റ് ഹോംസിന്റെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

ഗുണനിലവാരം, എൻജിനീയറിങ് രംഗത്തെ കൃത്യതയും മികവും, നിരന്തരമായ പുരോഗതി എന്നിവയാണ് കമ്പനിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ക്രിസിൽ ഡിഎ2+ (CRISIL DA2+) റേറ്റിങ്, ഐഎസ്ഒ 9001:2015 (ISO 9001:2015) സർട്ടിഫിക്കേഷൻ, സിഐഡിസി (CIDC), ഫിക്കി (FICCI), നാഷണൽ സേഫ്റ്റി കൗൺസിൽ എന്നിവയിൽ നിന്നുള്ള അംഗീകാരങ്ങൾ തുടങ്ങിയവ നിർമാണ മികവ്, സുരക്ഷ, സമയബന്ധിതമായ പദ്ധതി പൂർത്തീകരണം എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

ബിസിനസ് പ്രവർത്തനങ്ങൾക്കപ്പുറം സാമൂഹികവും പാരിസ്ഥിതികവുമായ ക്ഷേമത്തിനും അസറ്റ് ഹോംസ് പ്രാധാന്യം നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീടുകൾ ഒരുക്കുന്ന ആഷിയാന (Ashiyana), പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്തബോധവും പ്രോത്സാഹിപ്പിക്കുന്ന ട്രീധൻ (Treedhan) തുടങ്ങിയ സംരംഭങ്ങൾ ഇതിന്റെ ഭാഗമാണ്. സുസ്ഥിര വികസനത്തെക്കുറിച്ചും നിർമിത പരിസ്ഥിതിയുടെ ഭാവിയെക്കുറിച്ചുമുള്ള ആശയവിനിമയങ്ങൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്ന ബിയോണ്ട് സ്‌ക്വയർ ഫീറ്റ് (Beyond Square Feet) എന്ന വിജ്ഞാന സംരംഭവും കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നു.

രണ്ട് പതിറ്റാണ്ടുകളുടെ വിജയകരമായ യാത്ര പൂർത്തിയാക്കുന്ന അസറ്റ്‌ഹോംസ്, വിശ്വാസ്യതയുടെയും എൻജിനീയറിങ് മികവിന്റെയും പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ്. മികച്ച വീടുകളും കൂടുതൽ കരുത്തുറ്റ സാമൂഹിക കൂട്ടായ്മകളും സംതൃപ്തവും അർഥപൂർണവുമായ ജീവിതാനുഭവങ്ങളും സൃഷ്ടിക്കുകയെന്ന പ്രതിബദ്ധതയാണ് കമ്പനിയുടെ തുടർന്നുള്ള വളർച്ചയ്ക്ക് പ്രചോദനമാകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

https://www.assethomes.in/