യുഎഇയിലെ പ്രശസ്തമായ എആർഎം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ റിയൽ എസ്‌റ്റേറ്റ് വിഭാഗമാണ് തൃശ്ശൂർ ആസ്ഥാനമായുള്ള തിയ്യാടത്ത് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. 1999-ൽ സ്ഥാപിതമായ എആർഎം ഗ്രൂപ്പിന് അബുദാബി ആസ്ഥാനമായി ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഇപിസി തുടങ്ങിയ മേഖലകളിൽ പ്രവർത്തനപരിചയമുണ്ട്. ഈ അനുഭവസമ്പത്തും ചെയർമാൻ അരവിന്ദാക്ഷൻ തിയ്യാടത്തിന്റെ കരുത്തുറ്റ നേതൃത്വവും പ്രൊഫഷണൽ സമീപനവും റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ഗുണനിലവാരമുള്ള പദ്ധതികൾ അവതരിപ്പിക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തിന് കരുത്തേകുന്നു. വിശ്വാസ്യത, ഗുണമേന്മ, സുതാര്യത, ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുന്ന മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായി തിയ്യാടത്ത് ഡെവലപ്പേഴ്‌സ് കെട്ടിട നിർമാണ രംഗത്ത് മുന്നേറുന്നു.

To advertise here,

തൃശൂരിലും എറണാകുളത്തുമായി കൺവെൻഷൻ സെന്ററും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമിച്ചിട്ടുള്ള തിയ്യാടത്ത് ഡെവലപ്പേഴ്‌സിന്റെ പ്രീമിയം കാറ്റഗറിയിൽ വരുന്ന ലക്ഷറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് പ്രീത് അപ്പാർട്ട്‌മെന്റ്‌സ്. കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഈ പ്രോജക്ട്, തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് ഒരു പ്രീമിയം വിലാസവും ജീവിതനിലവാരത്തിന് പുതിയ നിർവചനവുമായിരിക്കും.

പ്രീത് അപ്പാർട്ട്‌മെന്റ്‌സ് - K-RERA/PRJ/TSR/141/2025

നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും കൈയെത്തും ദൂരത്ത്. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ രൂപകൽപ്പന. ഗുണനിലവാരത്തിനും സൗകര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം... തൃശ്ശൂരിലെ ചെമ്പുക്കാവിൽ നിർമാണം പുരോഗമിക്കുന്ന പ്രീത് അപ്പാർട്ട്‌മെന്റ്‌സ്, സ്വന്തമായി ഒരു മികച്ച ഭവനം ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ശ്രദ്ധേയമായ റെസിഡൻഷ്യൽ പ്രോജക്ടാണ്.

നഗരത്തിന്റെ ഹൃദയഭാഗത്ത്, സൗകര്യങ്ങളുടെ നടുവിൽ ഒരു അപ്പാർട്ട്‌മെന്റ് വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ലൊക്കേഷൻ. വീടിന്റെ സൗകര്യങ്ങൾക്കൊപ്പം ദൈനംദിന ജീവിതം ഏറെ എളുപ്പമാക്കുന്നതിൽ ലൊക്കേഷന് വലിയ പങ്കുണ്ട്. തൃശ്ശൂരിലെ ചെമ്പുക്കാവിൽ, ആത്രേയ ആശുപത്രിക്ക് സമീപമാണ് പ്രീത് അപ്പാർട്ട്‌മെന്റ്‌സ് സ്ഥിതി ചെയ്യുന്നത്. പഴയ മൃഗശാലയിൽ നിന്ന് ഏകദേശം 400 മീറ്ററും ഈസ്റ്റ് ഫോർട്ടിൽ നിന്ന് 900 മീറ്ററും മാത്രം അകലെയുള്ള ഈ പ്രോജക്ട്, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള മികച്ച കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. സ്വരാജ് റൗണ്ട്, റെയിൽവേ സ്‌റ്റേഷൻ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ തുടങ്ങിയവയിലേക്കുള്ള എളുപ്പത്തിലുള്ള യാത്രാസൗകര്യം ഈ ലൊക്കേഷന്റെ പ്രധാന ആകർഷണമാണ്. നഗരത്തോട് ചേർന്നുനിൽക്കുമ്പോഴും സ്വച്ഛതയും സൗകര്യങ്ങളും ഒരുമിക്കുന്ന ഒരിടമാണിത്.

44.72 സെന്റ് സ്ഥലത്ത് ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോർ, പത്ത് നിലകൾ എന്നിങ്ങനെയാണ് പ്രീത് അപ്പാർട്ട്‌മെന്റ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 50 പ്രീമിയം അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 1 ബിഎച്ച്‌കെ, 2 ബിഎച്ച്‌കെ, 3 ബിഎച്ച്‌കെ വിഭാഗങ്ങളിലായി വ്യത്യസ്ത കുടുംബങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള യൂണിറ്റുകൾ ലഭ്യമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും സൗകര്യപ്രദമായ ജീവിതാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ അപ്പാർട്ട്‌മെന്റിന്റെയും രൂപകൽപ്പനയിൽ വിശാലത, സ്വാഭാവിക വെളിച്ചം, വായുസഞ്ചാരം, സ്വകാര്യത എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. സൗകര്യങ്ങൾ മാത്രമല്ല, മികച്ചൊരു ജീവിതശൈലിയും പ്രീത് അപ്പാർട്ട്‌മെന്റ്‌സ് സമ്മാനിക്കുന്നു. ഒരു ആധുനിക അപ്പാർട്ട്‌മെന്റ് താമസിക്കാനുള്ള ഇടം മാത്രമല്ല; കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനുള്ള ജീവിതാന്തരീക്ഷം കൂടിയാണ്. അതിനാൽ കുടുംബസംഗമങ്ങൾക്കും ആഘോഷങ്ങൾക്കും വിനോദത്തിനും ആരോഗ്യപരിപാലനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സൗകര്യങ്ങൾ ഈ പ്രോജക്ടിൽ നൽകിയിരിക്കുന്നു.

പ്രീത് അപ്പാർട്ട്‌മെന്റ്‌സിലെ പ്രധാന അമിനിറ്റീസ്:

സ്വിമ്മിങ് പൂളും കുട്ടികൾക്കായുള്ള പ്രത്യേക പൂളും

എയർ കണ്ടീഷൻഡ് ഹെൽത്ത് ക്ലബ്

എയർ കണ്ടീഷൻഡ് മിനി ഹോം തിയേറ്റർ

കുട്ടികൾക്കായുള്ള പ്ലേ ഏരിയ

എയർ കണ്ടീഷൻഡ് മൾട്ടി റിക്രിയേഷൻ ഹാൾ

ഔട്ട്‌ഡോർ ഗാതറിങ് പവലിയൻ

റൂഫ്‌ടോപ്പ് പാർട്ടി ഏരിയ

ഇവയ്ക്കു പുറമേ സ്മാർട്ട് ലോക്ക് സൗകര്യമുള്ള പ്രധാന വാതിൽ, എയർ കണ്ടീഷനിങ്ങിനുള്ള പ്രൊവിഷൻ, ഓരോ പാർക്കിങ് സ്ലോട്ടിലും ഇലക്ട്രിക് വാഹന ചാർജിങ്ങിനുള്ള സൗകര്യം, ഫയർ പ്രൊട്ടക്ഷൻ സംവിധാനം തുടങ്ങിയവയും ഈ പ്രോജക്ടിന്റെ ശ്രദ്ധേയമായ സവിശേഷതകളാണ്.

ആധുനിക നിർമാണരീതികളും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളും മികച്ച സാങ്കേതിക മേൽനോട്ടവും ഉറപ്പാക്കിയാണ് പ്രീത് അപ്പാർട്ട്‌മെന്റ്‌സ് നിർമിക്കുന്നത്. പ്രശസ്തരായ പ്രൊഫഷണൽ കൺസൾട്ടന്റുമാരും സാങ്കേതിക വിദഗ്ധരും അതിന് മേൽനോട്ടം വഹിക്കുന്നു.

സ്വന്തമായി ഒരു അപ്പാർട്ട്‌മെന്റ് വാങ്ങുന്നത് ജീവിതത്തിലെ വലിയ തീരുമാനങ്ങളിലൊന്നാണ്. താമസസൗകര്യം, കുടുംബത്തിന്റെ ഭാവി, മികച്ച ലൊക്കേഷൻ, നിർമാണ നിലവാരം, ജീവിതശൈലി എന്നിവയെല്ലാം പരിഗണിച്ചായിരിക്കണം ആ തീരുമാനം. കാരണം ഇന്നത്തെ തീരുമാനം, നാളത്തെ വിലപ്പെട്ട സമ്പാദ്യമാണ്. അതുകൊണ്ടുതന്നെ തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് മികച്ച കണക്റ്റിവിറ്റിയുള്ള ഒരു പ്രീമിയം അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്‌സാണ് പ്രീത് അപ്പാർട്ട്‌മെന്റ്‌സ്.

കൂടുതൽ വിവരങ്ങൾക്കും യൂണിറ്റ് പ്ലാനുകൾക്കും സൈറ്റ് സന്ദർശനത്തിനും ബന്ധപ്പെടുക:

ഫോൺ: 91 90722 43000

വെബ്‌സൈറ്റ്: https://thiyyadathdevelopers.com