
ഷാര്‍ജ: 'നാട്ടിലൊരു വീട്, സഫലമാവുന്ന സ്വപ്നവും വളരുന്ന സമ്പാദ്യവും' എന്ന ആശയത്തില്‍ മാതൃഭൂമി ഡോട്ട് കോം ക്രെഡായിയുടെ സഹകരണത്തില്‍ സംഘടിപ്പിച്ച 11-ാമത് കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ സമാപിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലായിരുന്നു പരിപാടി. ആയിരക്കണക്കിന് ആളുകളാണ് മേളയിലേക്കെത്തിയത്. പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ മികച്ച പ്രതികരണമായിരുന്നുവെന്ന് ബില്‍ഡര്‍മാര്‍ പറഞ്ഞു.കേരളത്തിലെ 500-ഓളം പദ്ധതികള്‍ മേളയില്‍ അവതരിപ്പിച്ചു. സന്ദര്‍ശകരില്‍ പലരും എക്‌സ്‌പോയില്‍വെച്ചുതന്നെ വീടുവാങ്ങാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. വീടുവാങ്ങാന്‍ വായ്പാ സൗകര്യത്തിനായി ബാങ്കുകളും മേളയില്‍ പ്രവര്‍ത്തിച്ചു. താമസയിടങ്ങള്‍ക്കുമാത്രമല്ല കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള ഇടങ്ങള്‍ തേടിയും മേളയില്‍ ഒട്ടേറെപ്പേരെത്തി.
അബാദ് ബില്‍ഡേഴ്സ്, അരോമ ഡിവലപ്പേഴ്സ്, അസറ്റ് ഹോംസ്, സ്‌കൈലൈന്‍ ബില്‍ഡേഴ്സ്, ബില്‍ഡ് ഓണ്‍ ഡിവലപ്പേഴ്സ്, കോണ്‍ഡോര്‍ ഡിവലപ്പേഴ്സ്, ക്ലാസിക് ഹോംസ്, സിഡ്ബി, ക്രസന്റ് ബില്‍ഡേഴ്സ്, ദേശായി ഹോംസ്, ഫേവറിറ്റ് ഹോംസ്, ഫോറസ് ഇനീഷ്യേറ്റിവ്‌സ്, ഗ്യാലക്‌സി ബില്‍ഡേഴ്സ്, കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ്, മുത്തൂറ്റ് ഹോംസ്, നികുഞ്ചം കണ്‍സ്ട്രക്ഷന്‍സ്, നോയല്‍ വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ട്‌മെന്റ്‌സ്, ഒലിവ് ബില്‍ഡേഴ്സ്, പിവിഎസ് ബില്‍ഡേഴ്സ്, കല്യാണ്‍ ഡിവലപ്പേഴ്സ്, എസ്എഫ്എസ് ഹോംസ്, സിന്തൈറ്റ് റിയല്‍റ്റി, സെക്യൂറ സെന്റര്‍, ശ്രീറോഷ് ഡിവലപ്പേഴ്സ്, സിദ്ധി ഹോംസ്, സൗപര്‍ണിക ബില്‍ഡേഴ്സ്, ടിബിപിഎല്‍ ഹോംസ്, വീഗാലാന്‍ഡ് ഹോംസ്, വര്‍മ ഹോംസ്, വിശ്രാം ബില്‍ഡേഴ്സ്, ഇന്‍ഡ്രോയല്‍ പ്രോപ്പര്‍ട്ടീസ്, എസ്എ ഹോംസ്, കോര്‍ഡിയല്‍ ഹോംസ്, ശ്രീധന്യ ഹോംസ്, ടിസി വണ്‍ പ്രോപ്പര്‍ട്ടീസ്, കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ഡിവലപ്പേഴ്സ് എന്നിവയായിരുന്നു എക്‌സ്‌പോയില്‍ പങ്കെടുത്ത കേരളത്തിലെ പ്രധാന ബില്‍ഡര്‍മാര്‍.
Content Highlights: Sharjah Kerala Property Expo 2024: A Successful Showcase of 500+ Kerala Real Estate Projects
Published: 30 Jun 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented