To advertise here,

റിയൽ എസ്റ്റേറ്റ് രംഗത്ത് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് സ്‌കൈലൈൻ. കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ എല്ലാവിധ സൗകര്യങ്ങൾക്കും അരികിലായി ഒരു വീടെന്ന സ്വപ്നം മനസ്സിൽ താലോലിക്കുന്ന ആരും ആദ്യം തേടിച്ചെല്ലുന്ന പേരായി സ്‌കൈലൈൻ വളർന്നു കഴിഞ്ഞു. കഴിഞ്ഞ 36 വർഷങ്ങളായി 57 രാജ്യങ്ങളിലായി 8300-ൽ അധികം സംതൃപ്തരായ കുടുംബങ്ങൾ ഈ ബ്രാൻഡിൽ അർപ്പിച്ച വിശ്വാസമാണ് ഇതിനു പിന്നിൽ. കേരളത്തിൽ ഉടനീളം 166 പ്രോജക്ടുകളിലായി 1.73 കോടി സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ്പ് ഏരിയയാണ് സ്‌കൈലൈനുള്ളത്. ഡിസൈനർ അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി സ്‌കൈവില്ലകൾ, പ്രീമിയം അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി ഗാർഡൻ സ്യൂട്ടുകൾ, അൾട്രാ ലക്ഷ്വറി ഗാർഡൻ ബംഗ്ലാവുകൾ, പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകൾ തുടങ്ങി 50 ലക്ഷം മുതൽ 5 കോടി വരെ വിലവരുന്ന ഭവനങ്ങളുടെ വൈവിധ്യമാർന്ന സാധ്യതകളാണ് സ്‌കൈലൈൻ ഉപഭോക്താക്കൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

ദുബായിൽ സ്‌കൈലൈന്റെ ആദ്യത്തെ അപ്പാർട്ട്മെന്റ് പ്രോജക്ട്

ദുബായിയിലെ ആവാന്റ് ഗാർഡ് റെസിഡൻസിലൂടെ ഇന്റർനാഷണൽ മാർക്കറ്റിലും സാന്നിധ്യമറിയിക്കുകയാണ് സ്‌കൈലൈൻ. സെൻട്രൽ ദുബായിയിലെ ജുമൈറ വില്ലേജ് സർക്കിളിലാണ് ഈ പ്രോജക്ട് നിർമിക്കപ്പെടുന്നത്. ആവാന്റ് ഗാർഡ് റസിഡൻസസിൽ 24 നിലകളിലായി 172 അപ്പാർട്ട്മെന്റുകളും 5 പോഡിയങ്ങളുമാണുള്ളത്. സ്റ്റുഡിയോകൾ മുതൽ വിശാലമായ 2 BHK അപ്പാർട്ട്മെന്റുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇൻഫിനിറ്റി പൂൾ, അത്യാധുനിക ഹെൽത്ത് ക്ലബ്, കമ്യൂണൽ വർക്ക് സ്പെയ്സ്, ഫുള്ളി എക്യുപ്ഡ് ജിം, ഔട്ട്ഡോർ ജിം, റൂഫ്ടോപ് ഗാർഡൻ തുടങ്ങി എലൈറ്റ് ലിവിംഗ് സാധ്യമാക്കുന്ന 22ലധികം ലൈഫ്സ്‌റ്റൈൽ അമിനിറ്റീസാണ് ഈ പ്രോജക്ടിലുള്ളത്. താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ചതാണ് ഈ വാസ്തുവിദ്യാവിസ്മയം.

സ്‌കൈലൈൻ ഹെക്ടേഴ്സ്
പ്രീമിയം ഡവലപ്ഡ് പ്ലോട്ടിനുവേണ്ടി രൂപീകരിച്ചിട്ടുള്ള സ്‌കൈലൈൻ ബിൽഡേഴ്സിന്റെ സബ് ബ്രാൻഡാണ് സ്‌കൈലൈൻ ഹെക്ടേഴ്സ്. കോട്ടയത്ത് കളത്തിപ്പടിയിലാണ് സ്‌കൈലൈൻ ഹെക്ടേഴ്സിന്റെ ആദ്യ പ്രോജക്ടായ സെൻട്രൽ അവന്യൂ (K-RERA/PRJ/KTM/095/2023) ഒരുക്കിയിട്ടുള്ളത്. RERA - യുടെ അംഗീകാരവും ഡവലപ്മെന്റ് പെർമിറ്റുമുള്ള പ്രോജക്ടാണിത്.

പത്തിലേറെ അമിനിറ്റീസുള്ള ഗെയ്റ്റഡ് കമ്യൂണിറ്റിയായ സെൻട്രൽ അവന്യൂവിന്റെ ആദ്യ ഫെയ്സിൽ 4.26 ഏക്കറിൽ 47 പ്ലോട്ടുകളാണ് ഉള്ളത്. 4.43 മുതൽ 9.5 സെന്റ് വരെ വലിപ്പത്തിലുള്ള പ്ലോട്ടുകൾ ഇതിൽ ലഭ്യമാണ്. ക്ലബ് ഹൗസ്, ഔട്ട്ഡോർ ജിം, നടപ്പാതയോടു കൂടിയ ഗസീബോ, കിഡ്സ് പ്ലേ ഏരിയ, ഹാഫ് ബാസ്‌കറ്റ്ബോൾ കോർട്ട്, റിക്രിയേഷൻ ഹാൾ, ട്രീ കോർട്ട് സീറ്റിംഗ് തുടങ്ങി പത്തിലധികം അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. 9 മീറ്റർ വീതിയുള്ള പേവ്ഡ് ഡ്രൈവേയും 5.5-7 മീറ്റർ വീതിയിലുള്ള ഇന്റേണൽ പേവ്ഡ് റോഡുകളും ഇതിൽ നിർമിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിക്കടുത്ത് കളത്തിപ്പടിയിൽ, പ്രശസ്തമായ സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും അടക്കം എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ലൊക്കേഷനിലാണ് സ്‌കൈലൈൻ സെൻട്രൽ അവന്യൂ. കോട്ടയം, മണർകാട്, പുതുപ്പള്ളി എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തിൽ എത്താം.



എറണാകുളത്ത് കൂനമ്മാവിലാണ് സ്‌കൈലൈനിന്റെ രണ്ടാമത്തെ പ്രീമിയം ഡവലപ്ഡ് പ്രോജക്ടായ സ്‌കൈലൈൻ സാങ്ച്വറി (K-RERA/PRJ/ERN/067/2024). 7.76 ഏക്കറിൽ 106 പ്ലോട്ടുകളാണ് ഈ പ്രോജക്ടിലുള്ളത്. പ്ലോട്ടുകളുടെ വലിപ്പം 3.91 മുതൽ 7.44 സെന്റ് വരെയാണ്. ക്ലബ്ഹൗസ്, സ്വിമ്മിംഗ് പൂൾ, ടർഫ്, ബാഡ്മിന്റൺ കോർട്ട്, ഓപ്പൺ ജിം, ഫിറ്റ്നസ് സെന്റർ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ, ആംഫി തീയേറ്റർ, പാർട്ടി പവലിയൻ, മെഡിറ്റേഷൻ ഗാർഡൻ, ഇന്റേണൽ റോഡുകൾ തുടങ്ങി നിരവധി അമിനിറ്റീസ് ഈ റെറ അപ്രൂവ്ഡ് പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്. 5 മുതൽ 7 മീറ്റർ വരെ വിസ്താരമുള്ള റോഡുകളാണ് ഈ പ്രോജക്ടിൽ നൽകിയിട്ടുള്ളത്.

നിയമപരമായി അംഗീകൃതമായ പ്ലോട്ടുകൾ വാങ്ങുന്നത് ഏറ്റവും സുരക്ഷിതമാണ്. ഈ പ്രോജക്ടുകളിലെ പ്ലോട്ടുകളുടെ ആധാരം, മുന്നാധാരം തുടങ്ങി ഭൂമി സംബന്ധമായ ഔദ്യോഗിക രേഖകളെല്ലാം കൃത്യമാണ്. ഡെവലപ്മെന്റ് പെർമിറ്റുള്ളതിനാൽ സംസ്ഥാന  ദേശീയ ഗവൺമെന്റുകൾ ഭാവിയിൽ മാസ്റ്റർ പ്ലാനിൽ എന്തു മാറ്റങ്ങൾ കൊണ്ടുവന്നാലും, പ്ലോട്ടുകളുടെ ഉടമകൾക്ക് അതിൽ വീട് നിർമിക്കുന്നതിനും മറ്റും, ഒരിക്കലും ഒരു തടസവും ഉണ്ടാകുകയില്ല. വില്ലകൾ വാങ്ങുന്നത്രയും മുതൽമുടക്കില്ലാതെ വില്ലകൾക്കു സമാനമായ സൗകര്യങ്ങളോടു കൂടിയ ഗെയ്റ്റഡ് കമ്യൂണിറ്റിയിൽ സുരക്ഷിതമായി താമസിക്കാനുള്ള അവസരമാണ് സ്‌കൈലൈൻ ഈ പ്രോജക്ടുകളിലൂടെ നൽകുന്നത്. പ്ലോട്ടുകൾ വാങ്ങുന്നവർക്ക് പ്ലോട്ട്/ ഹോം ലോണും ലഭ്യമാണ്.

വിവിധ നഗരങ്ങളിലെ പ്രോജക്ടുകൾ

കൊച്ചിയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന രണ്ട് പ്രോജക്ടുകളാണ് റാഞ്ച് (K-RERA/PRJ/013/2021), അരിസ്റ്റോക്രാറ്റ് (K-RERA/PRJ/173/2020) എന്നിവ. തൃപ്പൂണിത്തുറയുടെ പ്രകൃതിമനോഹാരിതയിൽ, 12.6 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന സ്‌കൈലൈൻ റാഞ്ച് ഗാർഡൻ ബംഗ്ലാവുകൾ, ആഡംബരത്തിന് പുതിയ നിർവചനമാകുകയാണ്. ഈ പ്രോജക്ടിലെ 4.5 ഏക്കറും പച്ചപ്പും കാറ്റും വെളിച്ചവും നിറഞ്ഞ തുറസായ ഇടമാണ്. ഇത്രയും വിശാലമായ സ്ഥലത്ത് ആകെ 73 വില്ലകൾ മാത്രമാണ് ഉള്ളത്. പാശ്ചാത്യ ജീവിതരീതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഓരോ ബംഗ്ലാവും സജ്ജീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ നിർമ്മാണ രീതി കൊണ്ടും പ്രകൃതിരമണീയമായ അന്തരീക്ഷം കൊണ്ടും ശാന്തസുന്ദരമായ ഒരു ജീവിതം റാഞ്ച് ഉറപ്പ് നൽകുന്നു.

രൂപഭംഗിയിലും സൗകര്യങ്ങളിലും മികച്ച് നിൽക്കുന്ന അരിസ്റ്റോക്രാറ്റ്, സ്‌കൈലൈന്റെ അഭിമാന പ്രോജക്ടാണ്. കൊച്ചി, എം.ജി റോഡിൽ നിർമ്മാണം പൂർത്തിയായ അരിസ്റ്റോക്രാറ്റ് 11 നിലകളിലായി 18 ലിമിറ്റഡ് എഡിഷൻ പ്രീമിയം അപ്പാർട്ട്മെന്റുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.



സ്‌കൈലൈന്റെ 151-ാം പ്രോജക്ടാണ് അതിവേഗം നിർമാണം പുരോഗമിക്കുന്ന ദ വൺ (K-RERA/PRJ/ERN/075/2021). കൊച്ചി ലുലു മാളിൽ നിന്നും 2.7 കിലോമീറ്റർ മാത്രം ദൂരത്ത്, പാലാരിവട്ടം ബൈപാസിലുള്ള ദ വൺ സ്‌കൈലൈന്റെ അൾട്രാ പ്രീമിയം എയർ കണ്ടീഷൻഡ് 4 BHK അപ്പാർട്ട്മെന്റുകളാണ്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ദ വൺ ഉറപ്പ് നൽകുന്നത്. എയർകണ്ടീഷൻഡ് ഫിറ്റ്നെസ്സ് സെന്റർ, മൾട്ടി പർപ്പസ് റിക്രിയേഷൻ ഹാൾ, സ്വിമ്മിങ്ങ് പൂൾ, പൂൾ ഡെക്ക് പാർട്ടി ഏരിയ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ദ വൺ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

കൊച്ചി, എളമക്കരയിൽ അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന സ്‌കൈലൈൻ സെൻ (K-RERA/PRJ/ERN/150/2022) എന്ന പ്രോജക്ടിൽ 12 നിലകളിലായി ഒരുങ്ങുന്ന 44 പ്രീമിയം 3 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. സ്വിമ്മിങ് പൂൾ, എയർ കണ്ടീഷന്ട് റിക്രിയേഷൻ ഹാൾ, ഗെയിംസ് റൂം, ഫിറ്റ്നെസ്സ് സെന്റർ തുടങ്ങി അനവധി സൗകര്യങ്ങളാണ് സെൻ നിങ്ങൾക്കായി സജ്ജീകരിക്കുന്നത്. കൊച്ചിയുടെ കേന്ദ്ര ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ സ്‌കൂളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ സംവിധാനങ്ങൾ കൈയെത്തും ദൂരത്താണ് എന്നതും സെന്നിന്റെ പ്രത്യേകതയാണ്. മെട്രോ നഗരത്തിന്റെ നടുവിൽ ലക്ഷ്വറിയുടെ മറ്റൊരു വാക്കായി മാറുമ്പോഴും ശാന്തസുന്ദരമായ ഒരു ജീവിതാന്തരീക്ഷമാണ് എളമക്കരയിൽ, സ്‌കൈലൈൻ സെൻ വാഗ്ദാനം ചെയ്യുന്നത്.

എളമക്കരയിൽ ബാവൻസ് സ്‌കൂളിനടുത്ത് നിർമിക്കുന്ന സ്‌കൈലൈൻ സെസ്റ്റ് (K-RERA/PRJ/ERN/230/2023) സ്‌കൈലൈന്റെ 159 -ാമത്തെ പ്രോജക്ടാണ്. മെട്രോ സ്റ്റേഷൻ അടക്കം മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ പ്രീമിയം 3 & 4 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ബെയ്സ്മെന്റ് + ഗ്രൗണ്ട് + 13 നിലകളിലായി ആകെ 36 യൂണിറ്റുകളാണ് ഉള്ളത്. കൂടുതൽ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായി ഒരു ഫ്ളോറിൽ 3 അപ്പാർട്ട്മെന്റുകൾ മാത്രമേ നിർമിക്കുന്നുള്ളു. സ്വിമ്മിംഗ് പൂൾ, മൾട്ടിപർപ്പസ് ഏസി ഹാൾ, ഏസി ഗെയിംസ് റൂം, ഫിറ്റ്നസ് സെന്റർ തുടങ്ങിയ അമിനിറ്റീസ് ഇതിലുണ്ട്. ചുരുക്കത്തിൽ ആഡംബരപൂർണവും ആനന്ദഭരിതവുമായ ജീവിതം ഉറപ്പാക്കുന്നു സ്‌കൈലൈൻ സെസ്റ്റ്.



എറണാകുളത്ത് ഇടപ്പള്ളിക്കടുത്ത് ഉണിച്ചിറയിൽ സ്‌കൈലൈൻ നിർമിക്കുന്ന പുതിയ റെസിഡൻഷ്യൽ പ്രോജക്ടാണ് സ്‌കൈലൈൻ ഡൈനാസ്റ്റി (K-RERA/PRJ/ERN/054/2025). എല്ലാ അർഥത്തിലും എക്‌സ്ട്രാഓർഡിനറി ലൈഫ്‌സ്റ്റൈൽ പ്രദാനം ചെയ്യുന്ന ഈ പ്രോജക്ടിൽ 73 പ്രീമിയം 3 & 4 BHK അപ്പാർട്ട്‌മെന്റുകളാണുള്ളത്. സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ, ഹോം തീയേറ്റർ വിത്ത് പൂൾ ടേബിൾ, എസി ഫിറ്റ്‌നസ് സെന്റർ, യോഗ സ്‌പെയ്‌സ്, എസി സ്പാ, എൽഡേഴ്‌സ് കോർണർ, പെറ്റ് പാർക്ക്, ഫുഡ് സെന്റർ, ബാർബിക്യൂ സെന്റർ, ഗോൾഫ് സിമുലേറ്റർ, ഗസ്റ്റ് സ്യൂട്ട് തുടങ്ങി ആഡംബരപൂർണമായ ജീവിതം സാധ്യമാക്കുന്ന നിരവധി അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. ജീവിതത്തിന്റെ ശോഭകളെല്ലാം കൂടുതൽ പ്രകാശിതമാക്കുന്ന മികച്ച പ്രോജക്ടാണ് സ്‌കൈലൈൻ ഡൈനാസ്റ്റി.

റെഡി ടു ലിവ് ഇൻ പ്രോജക്ടായ സ്‌കൈലൈൻ ഹെയ്സൽ കോട്ടയം കളത്തിപ്പടിയിലാണ്. എജ്യൂക്കേഷണൽ ഹബ്ബായ കളത്തിപ്പടിയിൽ നഗരത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വളരെ ചേർന്നാണ് സ്‌കൈലൈൻ ഹെയ്സൽ (K-RERA/PRJ/034/2021) സ്ഥിതി ചെയ്യുന്നത്. 60 യൂണിറ്റുകളുള്ള സ്‌കൈലൈൻ ഹെയ്സലിൽ ഓരോ അപ്പാർട്ട്മെന്റുകളുടെയും വിസ്തീർണം 976 sq.ft മുതൽ 988 sq.ft വരെയാണ്. റൂഫ്ടോപ് സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് സെന്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, ലാൻഡ്സ്‌കേപ് ഗാർഡൻ തുടങ്ങിയ സൗകര്യങ്ങളാണ് സ്‌കൈലൈൻ ഹെയ്സലിലുള്ളത്.



മൂന്ന് കിടപ്പുമുറികളുള്ള സ്‌കൈലൈൻ പേൾ (K-RERA/PRJ/300/2020) എന്ന റെഡി ടു ലിവ് ഇൻ പ്രോജക്ട് കഞ്ഞിക്കുഴിയിലാണ്. ഈ പ്രോജക്റ്റിൽ 1736 sq. ft മുതൽ 1912 sq. ft വരെ വിസ്തീർണമുള്ള 65 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. കുട്ടികൾക്കുള്ള പൂൾ ഉൾപ്പെടുത്തിയ സ്വിമ്മിങ് പൂൾ, എയർകണ്ടീഷൻ ചെയ്ത ഗെയിംസ് റൂം, മൾട്ടിപർപ്പസ് റെക്രിയേഷൻ ഹാൾ, ഫിറ്റ്നസ് സെന്റർ തുടങ്ങിയ സൗകര്യങ്ങളും ഈ പ്രോജക്റ്റിലുണ്ട്.

പട്ടണത്തിന്റെ സൗകര്യങ്ങളും നാടിന്റെ പച്ചപ്പുമുള്ള തിരുവല്ലയിലെ മഞ്ഞാടിയിലുള്ള റെഡി ടു ലിവ് അപ്പാർട്ട്മെന്റുകളാണ് സ്‌കൈലൈൻ വിൻഡ്മിൽ (K-RERA/PRJ/170/2020). 84 പ്രീമിയം 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്.  എസി റിക്രിയേഷൻ ഹാൾ, ബയോമെട്രിക് ആക്‌സസ് കൺട്രോൾ, ഫിറ്റ്‌നസ് സെന്റർ, ഗെയിംസ് റൂം തുടങ്ങി ആധുനിക ജീവിതത്തിന് അനുയോജ്യമായ നിരവധി അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.

തൃശൂർ കിഴക്കേക്കോട്ടയിൽ അതിവേഗം നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് സ്‌കൈലൈൻ സിറ്റി ലൈറ്റ് (K-RERA/PRJ/TSR/021/2023). 40 പ്രീമിയം 2,3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. പൂൾ ഡെക്ക് പാർട്ടി ഏരിയ, എയർ കണ്ടീഷൻ ചെയ്ത മൾട്ടി പർപ്പസ് റിക്രിയേഷൻ ഹാൾ, മോഡേൺ ഫിറ്റ്‌നസ് ഉപകരണങ്ങളോടു കൂടിയ ഫിറ്റ്‌നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, കിഡ്‌സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂൾ, ഗസ്റ്റ് കാർ പാർക്ക് തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. ഷോപ്പിംഗ് മാളുകളും ആശുപത്രികളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം അടുത്തുള്ള നല്ല ലൊക്കേഷനിലാണ് ഈ പ്രോജക്ട് നിർമിക്കുന്നത്. ഗുണമേന്മയ്ക്കും സൗന്ദര്യാത്മകതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ചിട്ടുള്ള സ്‌കൈലൈൻ സിറ്റി ലൈറ്റ് ഒരു നിക്ഷേപം എന്ന നിലയിലും മികച്ച പ്രോജക്ടാണ്.

സ്‌കൈലൈന്റെ 162 -ാമത്തെ പ്രോജക്ടാണ് തൃശ്ശൂരിൽ നിർമാണം പുരോഗമിക്കുന്ന സ്‌കൈലൈൻ വിസ്താര (K-RERA/PRJ/TSR/001/2024). ലോവർ ബെയ്സ്മെന്റ് + ബെയ്സ്മെന്റ് + ഗ്രൗണ്ട് + 14 നിലകളിലായി 54 പ്രീമിയം 2 & 3BHK അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുക. ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം സ്‌കൈലൈൻ വിസ്താരയിൽ സജ്ജീകരിക്കുന്നതാണ്. മെയിൻ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോജക്ടിൽ നിന്നും നാഷണൽ ഹൈവേയിലേക്ക് എളുപ്പത്തിൽ എത്താം. എൻഎച്ചിലേക്ക് രണ്ട് കിലോ മീറ്ററിൽ താഴെ ദൂരമേയുള്ളു. വരാൻ പോകുന്ന ഹൈലൈറ്റ് മാൾ ഈ പ്രോജക്ടിനടുത്താണ്.

കോഴിക്കോട് മിനി ബൈപാസിൽ ലുലുമാളിനടുത്ത് അതിവേഗം നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് സ്‌കൈലൈൻ ഒഡീസി (K-RERA/PRJ/KKD/228/2023). 86 അൾട്രാ പ്രീമിയം 3 & 4 BHK അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ വിത്ത് കിഡ്സ് പൂൾ, ഏസി ഫിറ്റ്നസ് സെന്റർ, യുണിസെക്സ് സലൂൺ, ബാർബിക്യൂ സെന്റർ, ഏസി ഗസ്റ്റ് സ്യൂട്ട് തുടങ്ങി ആഡംബരപൂർണമായ 65- ലേറെ അമിനിറ്റീസുള്ള സ്‌കൈലൈൻ ഒഡീസി ജീവിതത്തിന് എല്ലാ അർഥത്തിലും മാറ്റ് വർധിപ്പിക്കുന്ന പ്രോജക്ടാണ്. സ്‌കൈലൈൻ ഒഡീസിയിലെ താമസം ജീവിതനിലവാരത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പാണ്.



കോഴിക്കോട് മലാപ്പറമ്പയിൽ സ്‌കൈലൈൻ നിർമിക്കുന്ന പുതിയ പ്രോജക്ടാണ് സ്‌കൈലൈൻ ബെലേസ (K-RERA/PRJ/KKD/004/2025). പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തൊട്ടടുത്തുള്ള സൗകര്യപ്രദമായ ലൊക്കേഷനിലുള്ള ഈ പ്രോജക്ടിൽ 62 പ്രീമിയം 2,3 & 4 BHK അപ്പാർട്ട്‌മെന്റുകളാണുള്ളത്. എസി ഫിറ്റ്‌നസ് സെന്റർ, സ്വിമ്മിങ് പൂൾ, ഔട്ട്‌ഡോർ സിനിമ, എൽഡേഴ്‌സ് കോർണർ, എസി പാർട്ടി ഹോളുകൾ, ബാസ്‌കറ്റ് ബോൾ കോർട്ട്, പിക്കിൾബോൾ കോർട്ട് തുടങ്ങി ഈ പ്രോജക്ടിലെ അമനിറ്റീസ് എല്ലാം ഉയർന്ന ലൈഫ്‌സ്റ്റൈൽ സമ്മാനിക്കുന്നവയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ പ്രതിഫലനമാണ് സ്‌കൈലൈൻ ബെലേസ.

സ്‌കൈലൈൻ ഹെയർലൂം, സ്‌കൈലൈൻ ക്ലിഫ് വാട്ടേഴ്സ് എന്നീ പ്രോജക്ടുകൾക്കു ശേഷം കണ്ണൂരിൽ സ്‌കൈലൈനിന്റെ മൂന്നാമത്തെ അപ്പാർട്ട്മെന്റ് സമുച്ചയമാണ് വിങ്ങ്സ് (K-RERA/PRJ/KNR/155/2022). അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന കണ്ണൂരിന്റെ ഹൃദയഭാഗമായ മേലേ ചൊവ്വയിലാണ് വിങ്ങ്സിന്റെ 68 പ്രീമിയം അപ്പാർട്ടുമെന്റുകൾ ഒരുങ്ങുന്നത്. ആഡംബര സ്വപ്നങ്ങൾക്ക് പുതിയ നിർവചനമേകുന്ന 2,3,4 BHK അപ്പാർട്ടുമെന്റുകളാണ് വിങ്ങ്സിലുള്ളത്. എയർപോർട്ട് റോഡിൽ നിർദ്ദിഷ്ട ബൈപാസിൽ നിന്നും 1.5 കിലോമീറ്ററും, മേലെ ചൊവ്വ ജങ്ഷനിൽ നിന്ന് 600 മീറ്റർ ദൂരത്തിലുമാണ് സ്‌കൈലൈൻ വിങ്ങ്സ്. കൊമേർഷ്യൽ സെന്ററുകൾ, സ്‌കൂളുകൾ, ഹൈവേകൾ തുടങ്ങി സാമൂഹിക സംവിധാനങ്ങളുടെ നടുവിലാണ് എന്ന പ്രത്യേകതകൂടിയുണ്ട് സ്‌കൈലൈന്റെ ഈ പ്രോജക്ടിന്. തലശേരിയിൽ സ്‌കൈലൈനിന്റെ പുതിയ പ്രോജക്ട് ഉടൻ വരുന്നതാണ്.

നഗരത്തിന്റെ ആധുനിക സംവിധാനങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് സ്‌കൈലൈൻ അപ്പാർട്ട്മെന്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ സ്‌കൈലൈൻ അപ്പാർട്ട്മെന്റും സ്വപ്ന ഭവനം എന്നതിനപ്പുറം ഒരു നിക്ഷേപവുമാണ്. അതോടൊപ്പം തന്നെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയും വിശ്വാസവും സ്‌കൈലൈൻ ഉറപ്പുനൽകുന്നു. സ്‌കൈലൈൻ നേടിയിട്ടുള്ള സർട്ടിഫിക്കേഷനുകളും, അംഗീകാരങ്ങളും ഇതിനുള്ള തെളിവാണ്. ഇന്ത്യയിൽ ആദ്യമായി ISO 9001:2015 സർട്ടിഫിക്കേഷൻ നേടിയ ബിൽഡർമാരിൽ ഒരാളാണ് സ്‌കൈലൈൻ. 2007ൽ CRISIL ഗ്രേഡിങ്ങ് നേടുകയും നിലവിൽ ഉയർന്ന ഗ്രേഡിങ് ആയ DA2+ സ്വന്തമാക്കുകയും ചെയ്ത കേരളത്തിലെ ആദ്യ ബിൽഡറാണ് സ്‌കൈലൈൻ. സ്‌കൈലൈൻ ഹോംകെയർ, സ്‌കൈലൈൻ ആഫ്റ്റർ സെയിൽസ് സർവീസ്, സ്‌കൈലൈൻ ഇന്റീരിയേഴ്സ്, സ്‌കൈലൈൻ കുടുംബാംഗങ്ങൾക്ക് എല്ലാ നഗരങ്ങളിലുമുള്ള ട്രാൻസിറ്റ് ഹോമുകളിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭ്യമാക്കുന്ന സ്‌കൈലീനിയേജ്, സ്‌കൈ കെയർ, റെൻഡൽ & റീസെയിൽ ഡിവിഷൻ തുടങ്ങി സ്‌കൈലൈൻ ലഭ്യമാക്കുന്ന വിൽപ്പനാനന്തര സേവനങ്ങൾ ഓരോ സ്‌കൈലൈൻ വീടിനേയും മികച്ച ജീവിതമൊരുക്കുന്ന ഇടങ്ങളാക്കിമാറ്റുന്നു.

'കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് കഴിഞ്ഞ 36 വർഷങ്ങളായി സ്‌കൈലൈൻ ഓരോ ഭവനവും നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള 8300-ൽ പരം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക, അവരുടെ സന്തോഷകരമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു സൗഭാഗ്യമാണ്.' സ്‌കൈലൈൻ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ അബ്ദുൾ അസീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് -
ഫോൺ: 97444 03333
വെബ്സൈറ്റ് - https://www.skylinebuilders.com/