പ്രകൃതിയുടെ ഹരിതശോഭകളും സമ്പന്നതകളും ഉൾപ്പെടുത്തിക്കൊണ്ടാണ് സിദ്ധി ഹോംസ് റെസിഡൻഷ്യൽ പ്രോജക്ടുകൾ രൂപകൽപ്പന ചെയ്യുന്നത്. തൃപ്പൂണിത്തുറ ആസ്ഥാനമായി 2007 മുതൽ ഭവനനിർമാണ രംഗത്തു പ്രവർത്തിക്കുന്ന സിദ്ധി ഹോംസ്, മികച്ച കസ്റ്റമർ സർവീസിനും പരിസ്ഥിതി സൗഹാർദപരമായ നിർമാണശൈലിക്കും പ്രശസ്തമാണ്. വാസ്തുവിദ്യയിലെ വൈദഗ്ധ്യത്തിനും പാരമ്പര്യത്തിനും ഗ്രീൻ ലിവിങ്ങിനും ഒരുപോലെ പ്രാധാന്യമുള്ള നിർമിതികളാണ് ഈ ബിൽഡറെ വേറിട്ടതാക്കുന്നത്.
എം. ആർ ഷൈലൻ മാനേജിങ് പാർട്ണറും സി. ജ്യോതിലക്ഷ്മി പാർട്ണറുമായുള്ള സിദ്ധി ഹോംസ് തൃപ്പൂണിത്തുറയിലും സമീപപ്രദേശങ്ങളിലുമായി 17 പ്രോജക്ടുകൾ പൂർത്തീകരിച്ചു നൽകിയിട്ടുണ്ട്. ഉന്നത ഗുണനിലവാരത്തിൽ നിർമിക്കുന്ന ഭവനങ്ങൾ സമയബന്ധിതമായി ഉപഭോക്താക്കൾക്ക് കൈമാറുന്നതിൽ കമ്പനി എന്നും ശ്രദ്ധ പുലർത്തുന്നു. ഭവനനിർമാണത്തിനു വേണ്ടി സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ ആസൂത്രണം, വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭിക്കേണ്ട അനുമതികൾ, നിരാക്ഷേപ സാക്ഷ്യപത്രങ്ങൾ, നിർമാണ ജോലികളിലെ സാങ്കേതികമായ നിർദേശങ്ങൾ, നിർമാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധന, മികച്ച സുരക്ഷാസംവിധാനങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, നൂതനമായ നിർമാണ സാങ്കേതികവിദ്യ, പരിസ്ഥിതി സൗഹാർദപരമായ നിർമാണ രീതികൾ എന്നിവയ്‌ക്കെല്ലാം സിദ്ധി ഹോംസ് എന്നും മുൻഗണന നൽകുന്നു. മെട്രോ റെയിൽ അടക്കം മികച്ച ഗതാഗത സൗകര്യങ്ങളും മറ്റെല്ലാ ജീവിത സൗകര്യങ്ങളും ഉള്ളതും വെള്ളക്കെട്ട് ഉണ്ടാകാത്തതുമായ സ്ഥലമാണ് ഭവനനിർമാണത്തിനായി സിദ്ധി ഹോംസ് തെരഞ്ഞെടുക്കാറുള്ളത്. ഭൂചലനത്തെ പ്രതിരോധിക്കുന്ന നിർമാണ രീതിയാണ് അവലംബിക്കുന്നത്. വൈദഗ്ധ്യമുള്ള പ്രോജക്ട് മാനേജ്‌മെൻറ് ടീമും പ്രതിബദ്ധതയുള്ള കമ്പനി മാനേജ്‌മെന്റും സിദ്ധി ഹോംസിന് എന്നും കരുത്ത് പകരുന്നു.
ദി വുഡ്‌സ്
K-RERA/PRJ/ERN/080/2023
സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഗ്രീൻ ലിവിങ് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വില്ലാ പ്രോജക്ടാണ് പനങ്ങാട് സിദ്ധി ഹോംസ് ഒരുക്കുന്ന ദി വുഡ്‌സ്. രണ്ട് ഏക്കർ ഭൂമിയിൽ 17 അനുപമയായ വില്ലകളാണ് ഈ പ്രോജക്ടിൽ നിർമിക്കുന്നത്. നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത പ്രശാന്തമായ ലൊക്കേഷനിലാണ് ദി വുഡ്‌സ് സ്ഥിതിചെയ്യുന്നത്. നല്ല വായുവും വെള്ളവും പച്ചപ്പും ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ഇതിലെ ലിമിറ്റഡ് എഡിഷൻ വില്ലകൾ. പരിസ്ഥിതിയെ പ്രണയിക്കുന്നവർക്ക് മികച്ച ചോയ്‌സാണ് ഈ പ്രോജക്ട്.
5 സെന്റ് മുതൽ 13 സെന്റ് വരെയുള്ള പ്ലോട്ടിലാണ് വില്ലകൾ നിർമിക്കുന്നത്. 2060 സ്‌ക്വയർ ഫീറ്റ് മുതൽ വിസ്തീർണത്തിൽ അവ ഡിസൈൻ ചെയ്തിരിക്കുന്നു. പ്ലാൻ എ, ബി, സി, ഡി എന്നീ നാല് ഓപ്ഷനുകളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. താൽപര്യമുള്ളവർക്ക് ഏരിയ കസ്റ്റമൈസേഷനും ലഭ്യമാണ്.
ക്ലബ് ഹൗസ് അമനിറ്റീസ് - സെൻസറി പോണ്ട്, പാൻട്രി, പൂൾ സൈഡ് ലോഞ്ച്, ബാർബിക്യൂ ഏരിയ, പൂർണമായും സജ്ജീകരിച്ച എയർ കണ്ടീഷൻ ചെയ്ത ജിം, മൾട്ടി-പർപ്പസ് ഹാൾ.
ഇൻഡോർ ഗെയിമുകൾ - ബില്യാർഡ്‌സ് പൂൾ, ബോർഡ്‌സ് ഗെയിംസ് - ചെസ് &ക്യാരംസ്, ഗെയിം സോൺ ഫൂസ്‌ബോൾ ടേബിൾ.
ഔട്ട്‌ഡോർ സ്‌പോർട്‌സ് ഏരിയ - ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ കോർട്ട്, ഫിറ്റ്‌നസ് സ്റ്റേഷൻ.
ഔട്ട്‌ഡോർ അട്രാക്ഷൻസ് - ട്രീ ഹൗസ്, മിയാവാക്കി ഫോറസ്റ്റ്, എൽഡേർസ് നൂക്ക്, യോഗ & മെഡിറ്റേഷൻ സ്‌പെയ്‌സ്.
എൻവയോൺമെന്റ് ഫ്രണ്ട്‌ലി അമിനിറ്റീസ് - ഇക്കോ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണം, പൊതുഇടങ്ങൾക്കായി സോളാർ പവർ ബാക്കപ്പ്.
മറ്റ് സവിശേഷതകൾ - ന്യുമാറ്റിക് പ്രഷർ പമ്പുകൾ, കേബിൾ ഫ്രീ ലേഔട്ട്, ഓരോ വില്ലയ്ക്കും ഇലക്ട്രിക്കൽ കാർ ചാർജിങ് പോയിന്റ്, സിസി ടിവി ക്യാമറ, വീഡിയോ ഡോർ ഫോൺ, ഡിജിറ്റൽ ഡോർ ലോക്കുകൾ, ക്ലബ് ഹൗസിലേക്കുള്ള സ്മാർട്ട് ആക്സസ് എൻട്രി, ബൂം ബാരിയർ, 24x7 സെക്യൂരിറ്റി, പെറ്റ്‌സ് പ്ലേ ഏരിയ, പൊതു ഇടങ്ങളിൽ ജനറേറ്റർ ബാക്കപ്പ്, ഗാർഡൻ വെതർ സെൻസർ.
പൃഥ്വി
K-RERA/PRJ/ERN/179/2024
പ്രകൃതിയുടെ നന്മകളും ആധുനിക ജീവിതവും സമന്വയിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് പ്രോജക്ടാണ് സിദ്ധി ഹോംസിന്റെ പൃഥ്വി. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് ഇരുമ്പനത്തുള്ള ഈ പ്രോജക്ടിൽ എട്ട് സിഗ്നേച്ചർ ലക്ഷ്വറി വില്ലകളാണ് ഉളളത്. 4.1 - 4.49 സെന്റിൽ 2250 - 2600 സ്‌ക്വയർ ഫീറ്റിലാണ് വില്ലകൾ നിർമിക്കുന്നത്. പ്രശാന്തതയും സുസ്ഥിരതയും വാഗ്ദാനം ചെയ്യുന്ന, ആഡംബരവും പരിസ്ഥിതി സൗഹൃദ ജീവിതവും സംയോജിക്കുന്ന ഈ പ്രോജക്ടിൽ വിശാലമായ 3 BHK, 3 BHK + ഓപ്ഷണൽ റൂം എന്നീ രണ്ട് ടൈപ്പ് വില്ലകൾ ലഭ്യമാണ്.
പ്രണവം
K-RERA/PRJ/ERN/077/2021
തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങര മിനി ബൈപ്പാസിൽ സിദ്ധി ഹോംസ് നിർമാണം പൂർത്തീകരിച്ച മറ്റൊരു മികവുറ്റ പ്രോജക്ടാണ് പ്രണവം. ഈ പ്രീമീയം പ്രോജക്ടിൽ 49 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ഏഴ് നിലകളിൽ ഏഴ് അപ്പാർട്ട്‌മെന്റുകൾ വീതം ഒരുക്കുന്നു. 1090 - 1450 സ്‌ക്വയർ ഫീറ്റിൽ മൂന്ന് 3BHK അപ്പാർട്ട്‌മെന്റുകളും നാല് 2BHK അപ്പാർട്ട്‌മെന്റുകളുമാണ് ഒരോ നിലയിലും ഉള്ളത്. മികവുറ്റത് ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമാണ് ഈ ലൈഫ്‌സ്റ്റൈൽ പ്രോജക്ട്.
അമനിറ്റീസ് & ഫീച്ചേഴ്‌സ് - ഹെൽത്ത് ക്ലബ്ബ്, പ്ലേ ഏരിയ, വീഡിയോ ഡോർ ഫോൺ, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, റൂഫ് ടോപ്പ് കിഡ്‌സ് പ്ലേ ഏരിയ, ആക്‌സസ് പോയിൻറ് കൺട്രോൾ, റൂഫ് ടോപ്പ് ഇൻഫിനിറ്റി പൂൾ, എൻട്രി ബൂം ബാരിയർ, മനോഹരമായ എൻട്രൻസ് ലോബി, കോമൺ ഏരിയയിൽ സോളാർ ബാക്കപ്പ്, മൾട്ടിപർപ്പസ് ഹാൾ, ഇൻഡോർ ഗെയിംസ് ഏരിയ.
ചന്ദ്രവിലാസം
K-RERA/PRJ/ERN/085/2023
തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് പ്രീമിയം സൗകര്യങ്ങളോടു കൂടി സിദ്ധി ഹോംസ് നിർമിക്കുന്ന അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ചന്ദ്രവിലാസം. 4, 3 & 2 BHK ഓപ്ഷനുകളോടു കൂടിയ 23 അപ്പാർട്ട്‌മെന്റുകൾ 1351 - 3098 സ്‌ക്വയർ ഫീറ്റിൽ എക്കോ - ഫ്രണ്ട്‌ലി ടെറസോടു കൂടി നിർമിച്ചിരിക്കുന്നു. തൃപ്പൂണിത്തുറയുടെ പ്രശാന്തമായ അന്തരീക്ഷത്തിലുള്ള ഈ ഭവനങ്ങൾ കൊച്ചി നഗരത്തിന്റെ മെട്രോപൊളിറ്റൻ സൗകര്യങ്ങൾ ആസ്വദിക്കാനും അവസരം ഒരുക്കുന്നു.
അമനിറ്റീസ് & ഫീച്ചേഴ്‌സ് - ലാൻഡ്‌സ്‌കേപ് ചെയ്ത ഗാർഡൻ, ഇൻഡോർ ഗെയിംസ് ഏരിയ, മനോഹരമായ എൻട്രൻസ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് ഹാൾ, ഇവി ചാർജിങ് പോയിന്റുകൾ, റൂഫ് ടോപ്പ് ഇൻഫിനിറ്റി പൂൾ, റെയിൻ വാട്ടർ ഹാർവെസ്റ്റിങ്, ഹെൽത്ത് ക്ലബ്ബ്, ഗസ്റ്റ് സ്യൂട്ട്, വീഡിയോ ഡോർ ഫോൺ, പാസഞ്ചർ ലിഫ്റ്റ്, ബെഡ്‌ലിഫ്റ്റ്, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, ഭിന്നശേഷിക്കാർക്കുള്ള ആക്‌സസ്, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, എൻട്രി ബൂം ബാരിയർ, 24 മണിക്കൂർ സെക്യൂരിറ്റി /വാട്ടർ / പവർ, കോമൺ ഏരിയയിലെ ഇലക്ട്രിസിറ്റി ചാർജ് കുറയ്ക്കുന്നതിനായി ഓൺ ഗ്രിഡ് സോളാർ സിസ്റ്റം, മെയിൻറനൻസ് ഓൺ കോൾ തുടങ്ങിയ അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. പച്ചപ്പു നിറഞ്ഞ ചുറ്റുപാടുകളും ഈ പ്രോജക്ടിനെ ആകർഷകമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
964569900
sales@siddhihomes.com
Content Highlights: Kerala Property Expo 2025 Sharjah Siddhi homes
Published: 21 Jun 2025, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented