കേരളത്തിലെ ചെറുനഗരങ്ങൾക്ക് ആധുനികതയുടെ മുഖം പകരുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂറ ഡവലപ്പേഴ്‌സ്.  ‘അയൽപക്ക ഷോപ്പിംഗ് സെൻററുകൾ’ എന്ന പുതിയ ഷോപ്പിംഗ് സങ്കൽപ്പത്തിലൂടെ സെക്യൂറ, മലയാളികൾക്ക് സമർപ്പിക്കുന്നത് അത്യാധുനികവും കാലോചിതവുമായ റീട്ടെയിൽ ഷോപ്പിംഗ് അനുഭവങ്ങളാണ്.

To advertise here,

കേരളത്തിലെ വലിയ നഗരങ്ങളിലെ ആധുനിക ഷോപ്പിംഗ് മാൾ സംവിധാനത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവർക്ക് അനുഭവിക്കാൻ അവസരമൊരുകയാണ് സെക്യൂറ സെന്ററുകളുടെ ലക്ഷ്യം.

കണ്ണൂരിലെ ഹൃദയഭാഗത്ത്, ദേശീയപാതയ്ക്കരികിൽ ഉയർന്ന ആദ്യ സെക്യൂറ സെൻറർ ജനങ്ങൾക്കു നൽകിയത് മെട്രോ നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന ഷോപ്പിംഗ് അവസരമാണ്. വൻകിട സൂപ്പർമാർക്കറ്റ് ശൃംഘലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, വസ്ത്ര ഫാഷൻ രംഗത്തെ മുൻനിര ബ്രാൻഡുകളായ മാക്‌സ് ഫാഷൻ, റിലയന്റ്‌സ് ട്രെൻഡ്‌സ്, വാൻഹുസൈൻ, അലൻ സോളി, യു.എസ്.പി.എ, ലൂയി ഫിലിപ്പ്, ബേസിക്‌സ്, തുടങ്ങിയ ഫാഷൻ സ്റ്റോറുകൾ, ആഗോളതലത്തിൽ പ്രശസ്തമായ ഭക്ഷണശൃംഖലകളായ കെ.എഫ്.സി, പിസ ഹട്ട്, മുൻനിര കമ്പനികളായ എച്ച്.പി വേൾഡ്, അമേരിക്കൻ ടൂറിസ്റ്റർ, ക്ലബ് സുലൈമാനി, എറ്റവും പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി ഫാമിലി ഗെയിം സോൺ എന്നിവയെല്ലാം സെക്യൂറ സെന്ററിൽ ഉപഭോക്താക്കളെ വിസ്മയിപ്പിച്ചു കഴിഞ്ഞു. ഒപ്പം 5 സ്‌ക്രീൻ മൾട്ടിപ്ലെക്‌സുമായി ലോകോത്തര സിനിമ ബ്രാൻഡ് സിനിപോളിസും കണ്ണൂരിൽ വൻ ഹിറ്റ് ആയി.

25,000 സ്‌ക്വയർഫീറ്റ് വിസ്തീർണമുള്ള ഫുഡ് കോർട്ട്, ഫുഡ് കോർട്ട്, 225-ലധികം കാറുകൾ പാർക്ക് ചെയ്യാവുന്ന വിശാലമായ പാർക്കിംഗ് സൗകര്യം, കുടുംബങ്ങൾക്ക് വേണ്ടി വിസ്തൃതമായ ഫാമിലി എന്റർടൈൻമെന്റ് സെന്ററുകൾ തുടങ്ങി ആധുനികമായ എല്ലാ സൗകര്യങ്ങളും കണ്ണൂർ സെക്യൂറ സെൻ്റർ ഒരുക്കിയിട്ടുണ്ട്.  ഷോപ്പിംഗ് ആവശ്യങ്ങൾക്കും വിനോദങ്ങൾക്കുമായി മുമ്പ് ഏറെദൂരം യാത്ര ചെയ്തിരുന്നവർക്ക്, ഈ ലോകോത്തര ഷോപ്പിംഗ് അനുഭവം ഇപ്പൊൾ കൈയെത്തും ദൂരത്ത് ആയിരിക്കുന്നു.

 

നിക്ഷേപങ്ങൾക്ക് 100 ശതമാനം സുരക്ഷ ഉറപ്പുവരുത്താൻ കേരള സർക്കാർ കൊണ്ടുവന്ന റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA)യിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ മാൾ സംരംഭം കൂടിയാണ് കണ്ണൂരിലെ സെക്യൂറ സെന്റർ.

കണ്ണൂരിന്റെ തുടർച്ചയായി പെരിന്തൽമണ്ണയിലും പുതിയ അധ്യായം കുറിക്കാനൊരുങ്ങി,സെക്യൂറ സെൻ്ററിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ പെരിന്തൽമണ്ണയിലും, സെക്യൂറ സെന്റർ കസ്റ്റമേഴ്സിനായി തുറന്നു കൊടുക്കും.  അതിനുപിന്നാലെ സംസ്ഥാനത്തെ മറ്റ് ടയർ ടു നഗരങ്ങളിലും  സെക്യൂറ സെൻററുകൾ ഉയരും. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസ സമയങ്ങൾ ചെലവിടാൻ സുരക്ഷിതമായ അന്തരീക്ഷം, ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ വസ്തുക്കൾ വരെ ഒരേ കുടക്കീഴിൽ ലഭിക്കുന്ന അവസരം എന്നിവയെല്ലാം ഈ അയൽപക്ക ഷോപ്പിംഗ് സെൻററുകളിൽ ലഭ്യമാകും.  

 

വിദേശങ്ങളിൽ നിന്നും നാട്ടിലേക്കുള്ള നിക്ഷേപ സാധ്യത തേടുന്നവർക്കും നാട്ടിൽ‌ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും മാസവാടക വരുമാനം കരസ്ഥമാക്കിയുള്ള സുരക്ഷിതമായ നിക്ഷേപം നടത്താനുള്ള മികച്ച അവസരവുമാണ് ഇത്തരം സെക്യൂറ സെൻററുകൾ.

സംസ്ഥാനത്തിന് പുറത്തുള്ള മെട്രോ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന 'മാൾ'എന്ന ഷോപ്പിംഗ് സങ്കൽപ്പത്തെ കോഴിക്കോട്ടെ ഫോക്കസ് മാളിലൂടെ കേരളത്തിൽ യാഥാർത്ഥ്യമാക്കിത്തീർത്ത 'മാസ്റ്റർ ടീം' തന്നെയാണ് കേരളത്തിൽ ഉടനീളം വരാൻ പോകുന്ന സെക്യൂറ സെൻ്റർ സംരംഭത്തിന്റെ പിന്നണിയിലുമുള്ളത്. മാനേജിംഗ് ഡയറക്ടർ എം.എ മെഹബൂബിൻ്റെ നേതൃത്വത്തിൽ, റീട്ടെയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ദശാബ്ദങ്ങളോളം പരിചയമുള്ള സംഘം സെക്യൂറ സെന്ററുകളിലൂടെ ജനങ്ങൾക്ക് അവസരങ്ങളുടെയും അനുഭവങ്ങളുടെയും പുതിയ വാതിലുകൾ തുറക്കുകയാണ്.  

 

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: +91 95440 00660