കെട്ടിട നിർമ്മാണ രംഗത്ത് പുതു ട്രെൻഡുകൾ അവതരിപ്പിക്കുന്ന ബിൽഡേഴ്‌സ് ഏതെന്നു ചോദിച്ചാൽ മറുത്തൊന്നും ചിന്തിക്കാതെ മറുപടി വരും അത് പിവിഎസ് ബിൽഡേഴ്സ് ആണെന്ന്. നിർമ്മാണ മേഖലയിൽ ദശാബ്ദങ്ങളുടെ അനുഭവ സമ്പത്തും സദാ പുതുമ നിലനിർത്താൻ ആർജ്ജവവുമുള്ള പിവിഎസ് ഗ്രൂപ്പ്, ഗുണനിലവാരവും ആദർശങ്ങളിലടിയുറച്ച ഉപഭോക്തൃ സേവനവും ഈ വ്യവസായത്തിൽ അത്യന്താപേക്ഷിതമാണെന്ന് അടിവരയിടുന്നു.ഈ സവിശേഷതകൾ തന്നെയാണ് ഇന്ത്യയിലെ മുൻനിര ബിൽഡർമാരായി നിലകൊള്ളാൻ പിവിഎസ്സിനെ സഹായിക്കുന്നതും. പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പിവിഎസ് ഗ്രൂപ്പിന്റെ നിർമ്മാണ പദ്ധതികളൊക്കെയും.

കെടിസി ഗ്രൂപ്പിന്റെ പ്രോപ്പർടി ഡെവലപ്മെന്റ് വിഭാഗമായ പിവിഎസ് ബിൽഡേഴ്സ് ആൻഡ് ഡവലപേഴ്സ് 1991 ലാണ് നിലവിൽ വന്നത്.വിവിധ തരത്തിലുള്ളതും മിതമായ വിലയ്ക്കുള്ളതുമായ എക്കണോമി, ലക്ഷ്വറി അപാർട്മെന്റുകൾ നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യം. റെസിഡെൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിലായി നിരവധി പദ്ധതികൾ പിവിഎസ് നടപ്പിലാക്കുന്നുണ്ട്. ഗുണമേന്മയുടെ കാര്യത്തിലും കെട്ടിടനിർമാണ സാങ്കേതിക വിദ്യയുടെ കാര്യത്തിലും മികച്ച റിസൽട്ട് ഉറപ്പു വരുത്തുന്ന കാര്യത്തിലും പിവിഎസ് ബിൽഡേഴ്‌സിന് വിട്ടുവീഴ്ചകളില്ല.

എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള, സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഉപഭോക്താവിന്റെ അഭിരുചിക്കും ജീവിതരീതിക്കും ഉതകുന്ന വിധത്തിലുള്ള  അൾട്രാ ലക്ഷ്വറി അപ്പാർട്‌മെന്റുകളും,   ലക്ഷ്വറി അപ്പാർട്‌മെന്റുകളും,  ബജറ്റ് ഫ്‌ളാറ്റുകളുമാണ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ തെക്കേ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞെടുക്കപ്പെടുന്ന ബിൽഡേഴ്‌സും പിവിഎസ് തന്നെ.

പിവിഎസ് ബിൽഡേഴ്‌സിന്റെ പ്രധാന പ്രോജക്ടുകൾ പരിചയപ്പെടാം.

 PVS Golden nest
K-RERA\PRJ\KNR\039\2023

To advertise here,



പിവിഎസ് ബിൽഡേഴ്സ് മുണ്ടയാ‌ട് കണ്ണൂരിൽ ലോ‍ഞ്ച് ചെയ്ത ഏറ്റവും പുതിയ  പ്രീമിയം ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഗോൾഡൻ നെസ്റ്റ്. ഗ്രാൻഡ് എൻട്രൻസ് ലോഞ്ച്, എയർ കണ്ടീഷൻഡ് മിനി തിയേറ്റർ വിത്ത് 5.1 ഓഡിയോ സിസ്റ്റം, വൈഫൈ സൗകര്യമുള്ള മീറ്റിങ് റൂം, ലാൻഡ്സ് സ്കേപ്, സ്വമ്മിങ് പൂൾ, കിഡ്സ് പൂൾ, സൗന, സ്റ്റീം ബാത്ത്, വേൾപൂൾ, എയർ കണ്ടീഷൻ ചെയ്ത ഫിറ്റ്നസ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏര്യ, ബില്യാർഡ് ടേബിൾ, ടേബിൾ ടെന്നീസ്, പൂൾ ഡെക്ക്,  ഹൈ സപീഡ് എലവേറ്റർ, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ബാത്ത്റൂം, സ്വീവേ‍ജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി, സെൻട്രലൈസ്ഡ് ഗ്യാസ് സപ്പ്ളൈ, ഓരോ അപ്പാർട്ട്മെന്റുകളിലെയും എലവേറ്ററുകൾക്ക് ജനറേറ്റർ ബാക്കപ്പ്, എല്ലാവർക്കും കാർപാർക്കിങ് സൗകര്യം, ഗസ്റ്റ് പാർക്കിങ്, ടൂവീലർ പാർക്കിങ്, കോമൺ ഇവി ചാർജിങ് പോയിന്റ്, റബ്ബർ കോർണർ പാർക്കിങ്, ബയോബിൻ\ ബയോ വേസ്റ്റ് പ്രോസ്സസർ എന്നിവ ഇവിടെയുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി മെയിൻ ലോബിയിൽ തന്നെ ബയോമെട്രിക് ആക്സ്സ്  ലഭ്യമാണ്. മിന്നൽ രക്ഷാചാലകം, സിസിടിവി, ഏവിയേഷൻ ലാമ്പ്, സേഫ്റ്റി ഗ്രിൽ ഉള്ള ജനാലകൾ എന്നിവയും ഇവിടെയുണ്ട്.

PVS Classic  ( Ready to Occupy)
K‐RERA/PRJ/087/2020


 പിവിഎസ്  ബിൽഡേഴ്സിന്റെ കണ്ണൂർ ചാലയിലുള്ള പ്രോജക്ടാണ് പിവിഎസ് ക്ലാസിക്.  67.38 സെന്റിൽ വിശാലമായി കിടക്കുന്ന പിവിഎസ് ക്ലാസിക് കണ്ണൂർ നഗരത്തിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള ചാലയിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ-തെല്ലിച്ചേരി നാഷണൽ ഹൈവേയോട് ചേർന്നാണ് സൈറ്റ് സ്ഥിതി ചെയ്യുന്നത്. 2 & 3 BHK അപാർട്‌മെന്റുകളും 5  BHK ഡ്യുപ്ലെക്‌സ് അപ്പാർട്ട്‌മെന്റുമാണ് ക്ലാസിക്കിലുള്ളത്. അരകിലോമീറ്റർ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 26 കിലോമീറ്ററിനുള്ളിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്, അരക്കിലോമീറ്ററിനുള്ളിൽ ആരാധനാലയങ്ങൾ, ഒന്നരകിലോമീറ്ററിൽ അമ്യൂസ്‌മെന്റ് പാർക്ക്, 2.1 കിലോമീറ്ററിൽ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, 3.3 കിലോമീറ്ററിനുളളിൽ റെയിൽവേ സ്റ്റേഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. കെയർടേക്കർ റൂം, ഫിറ്റ്നസ്സ് റൂം, ഇൻഡോർ ഗെയിംസ്, ഹെെ സ്പീഡ് എലവേറ്റേർസ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാൻ, ഇന്റർകോം, എലവേറ്ററുകൾക്ക് 24 മണിക്കൂർ ജനറേറ്റർ ബാക്കപ്പ് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

PVS Silver Springs ( Ready to Occupy)
K-RERA/PR uO86l2O2O


കോഴിക്കോട് പെരുമണ്ണയിലെ മനോഹരമായ ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന റെഡി ടു മൂവ് പ്രോജക്ടാണ് സിൽവർ സ്പ്രിങ്‌സ്. എട്ടുനിലകളിലായി 1, 2, 3 BHK അപ്പാർട്‌മെന്റുകളാണ് സിൽവർ സ്പ്രിങ്‌സിൽ ഉള്ളത്. സ്‌റ്റൈലിഷ് ലുക്കിനൊപ്പം ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച വരുത്താത്ത ഡിസൈനാണ് സിൽവർ സ്പ്രിങ്സിൽ ഉള്ളത്.  1.3 കി.മീ പരിധിയിൽ ബാങ്ക്, 1.3 കി.മീ പരിധിയിൽ മാർക്കറ്റ്, 1.4 കി.മീ പരിധിയിൽ ആരാധനാലയം, 2 കി.മീ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനം, 6.6 കി.മീ പരിധിയിൽ ആശുപത്രി, 7.6 കി.മീ പരിധിയിൽ ഷോപ്പിങ് മാൾ, 8.1 കി.മീ പരിധിയിൽ സൈബർ പാർക് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഹൈ സ്പീഡ് എലവേറ്റർ, എസി ഫിറ്റ്നസ്സ് സെന്റർ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാൻ, മഴ വെള്ള സംഭരണി, സാറ്റ്ലൈറ്റ് ടിവി കണക്ഷനുള്ള സൗകര്യം എന്നിവ ഇവിടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Mob: 9747 900 777
Mob: 7025 044 000
www.pvsbuilders.com