ലോകം അതിവേഗം മുന്നോട്ട് കുതിക്കുന്ന കാലത്ത്, നിശബ്ദമായ ഒരു വാഗ്ദാനത്തോടെയാണ് നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സ് തുടക്കം കുറിച്ചത് : കേവലം വീടുകൾ നിർമിക്കുക എന്നതിനപ്പുറം വിശ്വാസ്യതയും ഗുണമേന്മയും അർഥവത്തായ ജീവിതവും കെട്ടിപ്പടുക്കുക എന്നതായിരുന്ന ആ മൗനപ്രതിജ്ഞ. നോയലിന്റെ ഓരോ പ്രോജക്റ്റിലും അതീവശ്രദ്ധയോടെ രൂപപ്പെടുത്തിയ ഡിസൈൻ പ്രതിഫലിപ്പിക്കുന്നു, അതിൽ കലാചാതുര്യവും പുതുമയും ഒരുമിക്കുന്നു, താമസിക്കാൻ മാത്രമല്ലാതെ, സ്വന്തമാക്കാനുള്ള ഇടങ്ങൾ സൃഷ്ടിക്കുന്നു. ബ്ലൂപ്രിന്റ് മുതൽ നിർമിതിയുടെ എല്ലാ ഘടകങ്ങളും സമഗ്രതയെയും ചാരുതയെയും കുറിച്ച് പറയുന്നുണ്ടെന്ന് നോയൽ ഉറപ്പാക്കുന്നു.

ഒരു ബിൽഡർ എന്നതിലുപരി, സ്വാസ്ഥ്യവും സുസ്ഥിരതയും നിലനിൽക്കുന്ന ബന്ധങ്ങളും ഒത്തുചേരുന്ന മികവാർന്ന ജീവിതശൈലിയുടെ ക്യൂറേറ്ററാണ് നോയൽ.

നോയൽ വില്ലാസ് & അപ്പാർട്ട്‌മെന്റ്‌സ്
1995 - ൽ സ്ഥാപിതമായ നോയൽ വില്ലാസ് & അപ്പാർട്ട്‌മെന്റ്‌സ് ഗുണനിലവാരം, വിശ്വാസ്യത, നൂതനവൽക്കരണം, സുസ്ഥിര വികസനം എന്നിവയിൽ വേരൂന്നിയ മികവിന്റെ പാരമ്പര്യം കെട്ടിപ്പടുത്തു. കേരളത്തിലെ മികച്ച മൂന്ന് ബിൽഡർമാരിൽ ഒന്നായി എണ്ണപ്പെടുന്ന നോയൽ കൊച്ചി, കോട്ടയം, തിരുവല്ല തുടങ്ങിയ നഗരങ്ങളിൽ പ്രീമിയം അപ്പാർട്ട്‌മെന്റുകളും ലക്ഷ്വറി വില്ലകളും കൊമേഴ്‌സ്യൽ സ്‌പെയ്‌സുകളും കൃത്യതയോടെ കൈമാറ്റം ചെയ്യുന്നു.

ദീർഘവീക്ഷണമുള്ള എൻജിനീയർമാരായ ജോൺ തോമസും ഗീത ജോണും നയിക്കുന്ന നോയൽ, ഓരോ പ്രോജക്ടിലും സാങ്കേതികമായ കൃത്യതയും സൗന്ദര്യാത്മകമായ മികവും സംയോജിപ്പിക്കുന്നു, അവയിൽ ലോകോത്തര നിർമാണ വൈദഗ്ധ്യവും സമകാലിക ജീവിതശൈലിയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഓരോ നോയൽ ഭവനവും സൂക്ഷ്മതയുള്ള രൂപകൽപ്പന, ശ്രദ്ധാപൂർവമായ ആസൂത്രണം, നിലനിൽക്കുന്ന കമ്യൂണിറ്റികൾ സൃഷ്ടിക്കാനുള്ള അത്യുത്സാഹം എന്നിവയിലൂടെ രൂപപ്പെടുന്നു.

ഗ്രീൻ ആർക്കിടെക്ചറിലെ പയനിയറായ നോയൽ, ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ പ്രോജക്റ്റായ നോയൽ ഗ്രീനേച്ചർ പോലുള്ള IGBC- സർട്ടിഫൈഡ് നിർമിതികളിലൂടെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നു. ഉപഭോക്തൃ സംതൃപ്തി, കൃത്യസമയത്തെ കൈമാറ്റം, വിൽപ്പനാനന്തര സേവനം എന്നിവയിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ട്, നോയൽ കാലത്തെ അതിജീവിക്കുന്ന വീടുകൾ നിർമിക്കുന്നത് തുടരുന്നു - കേവലം താമസസ്ഥലം മാത്രമല്ല, പൂർണതയുള്ള ജീവിതശൈലിയും വാഗ്ദാനം ചെയ്യുന്നു.

നോയൽ  ക്ലൗഡ് വാക്ക് 
K- RERA/PRJ/ERN/090/2022

To advertise here,


കൊച്ചിയിലെ നെട്ടൂരിലുള്ള നോയൽ ക്ലൗഡ്വാക്ക് ഐക്കോണിക് ആയ ട്വിൻ ടവറാണ്, രണ്ട് ടവറുകളെയും ബന്ധിപ്പിക്കുന്ന സവിശേഷമായ സ്‌കൈ ബ്രിഡ്ജ് നൂതനവൽക്കരണത്തിന്റെയും ഉന്നതമായ ജീവിതത്തിന്റെയും പ്രതീകമാണ്. അതിശയിപ്പിക്കുന്ന കാഴ്ചകളും ഇന്റ്യൂറ്റീവ് ആയ ഡിസൈനും ക്യൂറേറ്റഡ് അമനിറ്റീസുമായി, ക്ലൗഡ്വാക്ക് വെർട്ടിക്കൽ ലക്ഷ്വറിയിൽ പുതിയ ഒരു മാനം സൃഷ്ടിക്കുന്നു.

1.85 ഏക്കറിൽ ഗ്രൗണ്ട് + 16 ഫ്‌ളോറുകളിലായി വിശാലമായ 4 & 3 BHK പ്രീമിയം അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. രണ്ട് അപ്പാർട്ട്‌മെന്റുകൾ തമ്മിൽ ഭിത്തി ഷെയർ ചെയ്യുന്നില്ല എന്നത് ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്. പനോരമിക് സിറ്റി വ്യൂ നൽകുന്ന ഒരു സിഗ്‌നേച്ചർ സ്‌കൈ ബ്രിഡ്ജ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ഇരട്ട ടവറുകൾ, റൂഫ്‌ടോപ്പ് ജോഗിങ് ട്രാക്ക്, ഇൻഫിനിറ്റി എഡ്ജ് പൂൾ, NH 66 ബൈപാസ് ഉൾപ്പടെ നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കുള്ള മികച്ച ആക്‌സസ് എന്നിവ ഈ പ്രോജക്ടിന്റെ മറ്റ് സവിശേഷതകളാണ്.

നോയൽ പീസ്
K- RERA/PRJ/ERN/180/2023 


കൊച്ചിയിലെ വാഴക്കാലയിലുള്ള നോയൽ പീസ് 85 സെന്റിൽ, 22 നിലകളിൽ ഉയർന്നു നിൽക്കുന്നു. ഒരു നിലയിൽ മൂന്ന് അപ്പാർട്ടുമെന്റുകൾ മാത്രമേ ഉള്ളു എന്നത് സ്വകാര്യതയും അനന്യതയും വർധിപ്പിക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രശാന്തമായ ഈ വാസസ്ഥലം, ശാന്തതയും അർഥപൂർണമായ ആഡംബരവും ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

മോഡേൺ ലേഔട്ടിലുള്ള വിശാലമായ 4 & 3 BHK ഭവനങ്ങളാണ് ഇതിലുള്ളത്. ഇവിടേക്ക് എറണാകുളം ടൗണിൽ നിന്നും കാക്കനാട് ഐടി ഹബ്ബിൽ നിന്നും അനായാസം എത്തിച്ചേരാൻ സാധിക്കുന്നു. ഈ പ്രോജക്ടിനു സമീപത്തായി മെട്രോസ്‌റ്റേഷൻ, മികച്ച സ്‌കൂളുകൾ, മാളുകൾ, ആശുപത്രികൾ എന്നിവ സ്ഥിതിചെയ്യുന്നു. സ്വാസ്ഥ്യം, വിശ്രമം, സംതുലനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലൈഫ്‌സ്റ്റൈൽ അമനിറ്റീസും ഇതിന്റെ സവിശേഷതകളാണ്.

നോയൽ സെൻട്രം
K- RERA/PRJ/ERN/207/2023


കൊച്ചിയിലെ എം.ജി. റോഡിനടുത്തുളള നോയൽ സെൻട്രം, വെറും 44 യൂണിറ്റുകൾ മാത്രമുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ്. ഒരു നിലയിൽ നാല് അപ്പാർട്ട്മന്റുകളുള്ള, നഗരത്തിലെ നല്ലൊരു വിലാസം നൽകുന്ന ഈ പ്രോജക്ടിൽ ചാരുതയാർന്ന ഡിസൈനും സെൻട്രൽ ലിവിങ്ങിന്റെ സൗകര്യങ്ങളും സംയോജിക്കുന്നു.

റിഫൈൻഡായ ഫിനിഷുകളോടു കൂടിയ 4 & 3 BHK പ്രീമിയം യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവിടങ്ങളിലേക്ക് നടന്നെത്താവുന്ന ദൂരമേയുള്ളു. സ്മാർട്ട് ആയി രൂപകൽപ്പന ചെയ്ത കോമൺ ഏരിയകളും എയർകണ്ടീഷൻഡ് പാർട്ടി ഹാൾ, എയർകണ്ടീഷൻഡ് ജിം, സ്വിമ്മിങ് പൂൾ, യോഗ ആൻഡ് മെഡിറ്റേഷൻ ഏരിയ തുടങ്ങിയ ആധുനികമായ അമനിറ്റീസും ഈ പ്രോജക്ടിലുണ്ട്.

നോയൽ ഫെതർ
K_RERA/PRJ/ERN/253/2024


കാക്കനാട് മാവേലിപുരത്ത് സീപോർട്ട് - എയർപോർട്ട് റോഡിലുള്ള നോയൽ ഫെതർ മിനിമലിസ്റ്റ് ആർക്കിടെക്ചറിനും ആധുനിക സെൻസിബിലിറ്റിക്കും ഉത്തമ ഉദാഹരണമാണ്. സോഫിസ്റ്റിക്കേഷനും കംഫർട്ടും ഇഷ്ടപ്പെടുന്നവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോജക്റ്റ് കാക്കനാടിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

ബെയ്‌സ്‌മെന്റ് 2 ലെവൽ + ഗ്രൗണ്ട് +25 ഫ്‌ളോറുകളിലായി 49 മനോഹരമായ 4 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമേ ഉള്ളു. സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, സ്‌കൂളുകൾ, ആശുപത്രികൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ സാമീപ്യം, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, സ്റ്റീം & സോന, പൂൾ ടേബിൾ റൂം തുടങ്ങിയ പ്രീമിയം അമനിറ്റീസ്, ഒത്തുചേരലുകൾക്ക് യോജിച്ച കമ്യൂണിറ്റി കേന്ദ്രീകൃതമായ ലേഔട്ട് എന്നിവ ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്.

നോയൽ ടച്ച്
K-RERA/PRJ/ERN/016/2025
കാക്കനാട് മാവേലിപുരത്ത് സ്ഥിതിചെയ്യുന്ന നോയൽ ടച്ച്, ഇഴയടുപ്പമുള്ള ഹൈ - റൈസ് ലിവിങ് എക്‌സ്പീരിയൻസ് പ്രദാനം ചെയ്യുന്നു. ഓരോ ഇഞ്ചും തന്മയീഭാവത്തോടും കൃത്യതയോടും കൂടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോജക്ട് സ്മാർട്ട് ഫീച്ചറുകൾ, സുരക്ഷ, സ്വച്ഛത എന്നിവ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾച്ചേർക്കുന്നു.

ബെയ്‌സ്‌മെന്റ് 2 ലെവൽ + ഗ്രൗണ്ട് +25 ഫ്‌ളോറുകളിലായി 49 എക്‌സ്‌ക്ലൂസീവ് 3 BHK അപ്പാർട്ടുമെന്റുകളാണ് ഇതിലുള്ളത്. സ്വകാര്യതയും സുരക്ഷയും ഇഴയടുപ്പമുള്ള കമ്യൂണിറ്റി ലിവിങ്ങും ലക്ഷ്യമാക്കിക്കൊണ്ടുള്ള രൂപകൽപ്പനയാണ് ഇതിന്റേത്. സ്വിമ്മിങ് പൂൾ, എയർകണ്ടീഷൻഡ് ജിം, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ തുടങ്ങിയ അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.

നോയൽ സ്റ്റാൻഡേർഡ് അനുഭവിച്ചറിയുക
സ്‌കൈവാക്ക് അനുഭവം പകുരന്ന ക്ലൗഡ്‌വാക്ക് മുതൽ ശ്രേഷ്ഠമായ ജീവിതാനുഭവം നൽകുന്ന ടച്ച് വരെ, ഓരോ നോയൽ പ്രോജക്ടും ഒരു വലിയ കഥയിലെ ഒരോ അധ്യായമാണ് - വിശ്വാസ്യതയുടെ കഥയിലെ. വെറുമൊരു താമസസ്ഥലത്തിലുപരി, സ്വച്ഛതയും സമാധാനവും ഈ ലോകത്തിൽ സംതൃപതമായ ഒരു ഇടവും വാഗ്ദാനം ചെയ്യുന്ന വീടുകൾ നിർമിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് എന്നും നോയൽ വില്ലാസ് & അപ്പാർട്ട്‌മെന്റ്‌സ്.

കൂടുതൽ വിവരങ്ങൾക്ക് -
https://www.noelprojects.com/