സ്വർണവ്യാപാരരംഗത്തെ മുൻനിര ബ്രാൻഡായ മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിന്നുള്ള ഹൗസിംഗ് ഡവലപ്മെന്റ് ശാഖയായ മലബാർ ഡവലപ്പേഴ്സ് ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ സാന്നിധ്യമുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡാണ്. 1995ൽ ഇത് സ്ഥാപിതമായ മലബാർ ഡവലപ്പേഴ്സ് അന്നു മുതൽ ചെയർമാൻ എം. പി അഹമ്മദിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുകയാണ്.
പ്രൗഢിയാർന്ന പരമ്പരാഗത ശൈലി, അനുപമായ സമകാലീന മാതൃക... എന്നിങ്ങനെ ഏത് ഡിസൈനിലും ഉപഭോക്താക്കളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭവനങ്ങളാണ് മലബാർ ഡവലപ്പേഴ്സ് നിർമിച്ചു നൽകുന്നത്. തുടക്കം മുതൽ ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും മറുവാക്കായി നിലകൊള്ളുന്ന മലബാർ ഡവലപ്പേഴ്സ് ഇതുവരെ കേരളത്തിൽ മാത്രമായി, കൊമേഴ്സ്യൽ - റസിഡൻഷ്യൽ പ്രോജക്ടുകളിലായി നാല് മില്യൻ സ്ക്വയർ ഫീറ്റിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം മലബാർ ഡവലപ്പേഴസിന്റെ സാന്നിധ്യമുണ്ട്.
കോഴിക്കോടുള്ള പ്രോജക്ട്
മൊണ്ടാന എസ്റ്റേറ്റ്
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 110ലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൊണ്ടാന എസ്റ്റേറ്റ് എന്ന പ്രോജക്ടാണ് മലബാർ ഡെവലപ്പേഴ്സിന്റെ ഇത്തവണത്തെ പ്രധാന ആകർഷണം. സമുദ്രനിരപ്പിൽ നിന്നും 800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് ഒരു ഹിൽ ഡെവലപ്മെന്റ് പ്രോജക്ട് ആണ്. 12 സെൻറ് മുതൽ 2 ഏക്കർ വരെ ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഹരിത സമൃദ്ധി, ശുദ്ധവായു, സുലഭമായ ജലലഭ്യത, എല്ലാ പ്ലോട്ടുകളിൽ നിന്നും ലഭ്യമാകുന്ന മനോഹരമായ വ്യൂ എന്നിവ ഈ പ്രോജക്ടിനെ വേറിട്ടതാക്കുന്നു.
മോഡേൺ കമ്മ്യൂണിറ്റി ലിവിങ്ങിന് ഉതകുന്ന അമിനിറ്റിസോടുകൂടിയ ആറ് നിലയുള്ള 28000 സ്ക്വയർ ഫീറ്റ് ക്ലബ്ഹൗസ് ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. മിയാ വോക്കി, യോഗ ഡെക്ക്, നാച്ചുറൽ പോണ്ട് എന്നിവ ഉൾപ്പെടുന്ന മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പറുദീസ എന്ന പേരിലുള്ള പ്രത്യേക റിക്രിയേഷൻ ഏരിയയും ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ക്ലൗഡ്ബെറി എന്ന പേരിൽ റെഡി ടൂ മൂവ് ഇൻ 2,3 & 4 ബിഎച്ച്കെ വില്ലാമെന്റ്സും മൊണ്ടാനയുടെ ഭാഗമായി ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആസൂത്രിത ടൗൺഷിപ്പായി മൊണ്ടാന എസ്റ്റേറ്റ് മാറിക്കഴിഞ്ഞു.
തിരുവനന്തപുരത്തെ പ്രോജക്ടുകൾ
റെഡ് ഓർക്കിഡ്
മലബാർ ഡെവലപ്പേഴ്സിന്റെ തിരുവനന്തപുരത്തുള്ള റെഡ് ഓർക്കിഡ് റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ്. പേയാട് എട്ട് ഏക്കറിൽ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്കുള്ളു. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. 55 ലക്ഷം മുതൽ 75 ലക്ഷം വരെ വില വരുന്ന അപ്പാർട്മെന്റുകളാണ് ഇതിലുള്ളത്. ഇത്രയും ചെറിയ വിലയിൽ താമസം ആരംഭിക്കാവുന്ന വിധത്തിൽ പേയാട് മികച്ച ഒരു അപ്പാർട്ട്മെന്റ് ലഭിക്കുന്നു എന്നത് റെഡ് ഓർക്കിഡിനെ വ്യത്യസ്തമാക്കുന്നു.
കമ്മ്യൂണിറ്റി ലിവിംഗിന് അനുയോജ്യമായ രീതിയിലാണ് റെഡ് ഓർക്കിഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. 16000sq.tf വരുന്ന ക്ലബ് ഹൗസ് റെഡ് ഓർക്കിഡിന്റെ സവിശേഷതയാണ്. കൂടാതെ എയർകണ്ടീഷൻ ചെയ്ത് ജിം, മൾട്ടി പർപ്പസ് ഹാൾ, സ്വിമ്മിങ് പൂൾ, കിഡ്സ് പൂൾ, ബാറ്റ്മിന്റൺ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, കിഡ്സ് പ്ലേ ഏരിയ, ഇൻഡോർ പ്ലേ ഏരിയ, കൺവീനിയൻസ് സ്റ്റോർ, മിനി തിയേറ്റർ എന്നീ അമിനിറ്റിസ് ഇതിലുണ്ട്. ഡിസൈൻ എക്സലൻസിനുള്ള PMAY യുടെ അവാർഡ് ലഭിച്ച പ്രോജക്ടാണിത്.
മിസ്റ്റി ഓർക്കിഡ്സ്
മലബാർ ഡെവലപ്പേഴ്സിന്റെ പേയാട് പിടാരത്തുള്ള പ്രീമിയം ലക്ഷ്വൂറിയസ് വില്ലാ പ്രോജക്ടാണ് മിസ്റ്റി ഓർക്കിഡ്സ്. 1.15 കോടി മുതൽക്കാണ് ഈ വില്ലാ പ്രോജക്ടിന്റെ വില ആരംഭിക്കുന്നത്.
ഇവയ്ക്ക് പുറമേ മലബാർ ഡവലപ്പേഴ്സിന് കോട്ടയത്തും കൊച്ചിയിലും ലക്ഷ്വറി വിഭാഗത്തിലുള്ള ഗ്രാൻഡ് മേപ്പിൾ, ഗ്രാൻഡ് സൈപ്രസ് എന്നീ റെഡി ടു ഒക്യൂപൈ പ്രോജക്ടുകളും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
www.malabardevelopers.com
Content Highlights: Kerala Property Expo 2025 Malabar Developers
Published: 08 Feb 2025, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented