കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ഇന്ന് ഇന്ത്യയിലെ പ്രധാന വാണിജ്യബാങ്കുകളിൽ ഒന്നാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഫെഡറൽ ബാങ്കിന് 1600 - നടുത്ത്  ശാഖകളും 2050 ഓളം എടിഎം / സിഡിഎമ്മുകളും  രണ്ട് കോടിക്കടുത്ത്  ഇടപാടുകാരുമുണ്ട്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ, കോടിക്കണക്കിന് ഇടപാടുകാരുടെ പ്രിയപ്പെട്ട എൻആർഐ, ബിസിനസ് ബാങ്കിംഗ് പങ്കാളിയാണ് ഫെഡറൽ  ബാങ്ക്.

ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്  അബുദാബിയിലും ദുബായിയിലും പ്രതിനിധി കാര്യാലയങ്ങളുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ കൂടാതെ  ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഫെഡറൽ ബാങ്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ലഭ്യമാക്കുന്ന സേവനങ്ങളിലും പ്രവർത്തനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തിയതുകൊണ്ടാണ് ദേശീയ തലത്തിൽ ശ്രദ്ധേയമായ ഈ വളർച്ച കൈവരിക്കുവാൻ ഫെഡറൽ ബാങ്കിന് സാധിച്ചത്. നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യുന്നതിലും എന്നും മുൻനിരയിലാണ് ബാങ്ക്.

ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽവൽക്കരണം വന്നുകൊണ്ടിരുന്ന സമയത്ത് പല സംവിധാനങ്ങളും മുൻകയ്യെടുത്ത് നടപ്പിലാക്കിയത് ഫെഡറൽ ബാങ്കാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള ബാങ്കാണ് ഇന്ന് ഫെഡറൽ ബാങ്ക്.

സാമ്പത്തികരംഗത്തെ അൻപതിലധികം ടെക്നോളജി കമ്പനികളുമായി പലവിധത്തിൽ ഫെഡറൽ ബാങ്ക് പങ്കാളിയായിട്ടുണ്ട്. ഈ ഫിൻടെക് സ്റ്റാർട്ടപ്പുകളിലൂടെ ഫിനാഷ്യൽ ടെക്നോളജി രംഗത്തെ ഏറ്റവും പുതിയ സാധ്യതകളെ ഇടപാടുകാർക്കു വേണ്ടി അവതരിപ്പിക്കാൻ ബാങ്കിന് കഴിഞ്ഞു. അതിലൂടെ ഇടപാടുകൾ കൂടുതൽ വേഗത്തിലുള്ളതും സുതാര്യവുമായി. ഇൻറർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബിൽ പേയ്മെന്റ്, ഓൺലൈൻ ഫീസ് ശേഖരണം, ഡിപ്പോസിറ്റ് സേവനങ്ങൾ, ക്യാഷ് മാനേജ്മെൻറ് സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ ഇന്ന് ഫെഡറൽ ബാങ്കിൽ ലഭ്യമാണ്. എച്ച് ആർ ഉൾപ്പെടെ ബാങ്കിംഗിന്റെ എല്ലാ തലത്തിലും റോബോട്ടിക് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യക്തിഗത സാമ്പത്തിക മാർഗനിർദേശവും ഇടപാടുകാർക്ക് പിന്തുണയും മറ്റും നൽകുന്നതിന് നിർമിതി ബുദ്ധി സംവിധാനങ്ങളും ഫെഡറൽ ബാങ്ക് ലഭ്യമാക്കുന്നുണ്ട്.

Digital at the Fore, Human at the Core എന്നതാണ് ഫെഡറൽ ബാങ്കിനെ നയിക്കുന്ന പ്രമാണം. അതായത് പരമാവധി ഡിജിറ്റലൈസേഷൻ കൊണ്ടുവരുമ്പോഴും ഇടപാടുകളിൽ മാനുഷിക സ്പർശം നിലനിർത്താൻ ബാങ്ക് പ്രത്യേകം ശ്രദ്ധിക്കുന്നു. ബിസിനസ് പ്ലാനുകൾ ഏതുമാകട്ടെ, അത് ഏറ്റവും കുറ്റമറ്റ രീതിയിൽ പ്രാവർത്തികമാക്കാൻ കരുത്തുള്ള പ്രൊഫഷണലായ ടീമും ഫെഡറൽ ബാങ്കിനുണ്ട്. രാജ്യത്തെ ഏറ്റവും മികവുറ്റ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നാകാനുള്ള ശ്രമങ്ങളാണ് എക്കാലത്തും ഫെഡറൽ ബാങ്കിനെ മുന്നോട്ട് നയിക്കുന്നത്.

To advertise here,

 

For more details :  Personal Banking Services | NRI, Business, & Online Banking | Federal Bank