സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും നിർണ്ണായകമായ ഒരു ദശകമായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപതുകൾ. നാമിന്നു കാണുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന പലതിന്റെയും തുടക്കം ആ കാലത്തായിരുന്നുവെന്നു പറയാം.

To advertise here,

ചിറകു വിരിച്ചു പറക്കാൻ തയ്യാറെടുത്തിരുന്ന അന്നത്തെ യുവാക്കൾക്കും, അവരുടെ പിന്മുറക്കാരാവാൻ പോകുന്ന വരും തലമുറകൾക്കും സുരക്ഷിതമായി, സൗകര്യപൂർവ്വം, അർഹിക്കുന്ന ആഡംബരങ്ങളോടെ നമ്മുടെ നഗരങ്ങളിൽ താമസിക്കാൻ, കാലങ്ങളെ അതിജീവിക്കാൻ തക്ക മേന്മയുള്ള വീടുകൾ ആവശ്യമായി വരുമെന്ന് മുൻകൂട്ടി കണ്ട ഒരു സംരംഭകൻ നമുക്കുണ്ടായിരുന്നു: ശ്രീ. അബ്ദുൾ അസീസ്. 1989 സെപ്റ്റംബർ 23 ന് സ്‌കൈലൈൻ ബിൽഡേഴ്‌സ് ജന്മമെടുക്കുന്നു. 36 വർഷങ്ങൾക്കിപ്പുറം 168 പ്രോജക്റ്റുകൾ അവതരിപ്പിച്ച്, 1 കോടി 77 ലക്ഷം സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ് ഏരിയ നിർമ്മിച്ച്, അൻപത്തിയേഴിലധികം രാജ്യങ്ങളിലുള്ള 8500 ലധികം വരുന്ന കുടുംബങ്ങളെ തൊട്ടറിഞ്ഞ്, കേരളത്തിലെ ഏറ്റവും പരിചിതമായ, സർവ്വരാലും ആദരിക്കപ്പെടുന്ന മേൽവിലാസമായി മാറാൻ ഈ ബ്രാന്റിനെയും, ദീർഘദർശിയായ അതിന്റെ സാരഥിയെയും സഹായിച്ചത് ഒന്നിലധികം കാര്യങ്ങളാണ്. അവയിൽ ചിലതിലേക്ക്:

 

ഡിസൈനർ അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി സ്‌കൈവില്ലകൾ, പ്രീമിയം അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി ഗാർഡൻ സ്യൂട്ടുകൾ, അൾട്രാ ലക്ഷ്വറി ഗാർഡൻ ബംഗ്ലാവുകൾ, പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകൾ തുടങ്ങി 58 ലക്ഷം മുതൽ 5 കോടി വരെ വിലവരുന്ന ഭവനങ്ങളുടെ വൈവിധ്യമാർന്ന സാധ്യതകൾ. ഗുണമേന്മയിലും വിശ്വാസത്തിലും വിട്ടുവീഴ്ചകളില്ലാത്ത പാരമ്പര്യം. അനുദിനം മൂല്യം വർദ്ധിക്കുന്ന സ്ഥലങ്ങളിൽ പണിതുയർത്തിയ വീടുകൾ, സമയബന്ധിതമായി നടക്കുന്ന ഡെലിവറികൾ. മറ്റൊരാൾക്കും നൽകാൻ പറ്റാത്തവിധം മികച്ച വില്പനാനന്തരസേവനങ്ങൾ. യാത്രകളിൽ അനുഗ്രഹമാകുന്ന ട്രാൻസിറ്റ് ഹോമുകൾ, റെന്റൽ ആൻഡ് റീസെയിൽ ഡിവിഷൻ, ഹോം കെയർ, സ്‌കൈലൈൻ ഇന്റീരിയേഴ്സ്, പട്ടിക അവസാനിക്കുന്നില്ല.

 

 

ഇവിടെ മാത്രമല്ല, കേരളത്തിൽനിന്ന് കടൽകടന്ന് ദുബായിലും കയ്യൊപ്പു ചാർത്തി, സ്‌കൈലൈൻ. ലോകം മുഴുവനുമുള്ള രാജ്യക്കാർ അന്നും ഇന്നും സ്വപ്നങ്ങളുടെ ഈ പറുദീസയിലേക്കു വിമാനം കയറുന്നു. ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളും കാഴ്ചകളും ഇവിടെ നമ്മെ കാത്തിരിക്കുന്നു. സെൻട്രൽ ദുബായിലെ ജുമൈറ വില്ലേജ് സർക്കിളിൽ തലയുയർത്തിനിൽക്കുന്ന പടുകൂറ്റൻ അവന്റ്‌ ഗാർഡ് റെസിഡെൻസസ്, എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു ലാന്റ്മാർക്ക് ബിൽഡിംഗ് തന്നെയാണ്. അഭൂതപൂർവമായ വിജയമായിരുന്ന ഈ പ്രോജക്ടിന് ശേഷം ലക്ഷ്വറിയുടെ അങ്ങേയറ്റം തൊടുന്ന തരത്തിൽ ഇപ്പോൾ അവന്റ്‌ ഗാർഡ് 2 റെസിഡെൻസസും ലോഞ്ച് ചെയ്തിരിക്കുകയാണ്.

 

221 ആഡംബര ഭവനങ്ങൾ. അവ 11 തരം സവിശേഷമായ ലേ ഔട്ടുകളിൽ നിർമ്മിക്കുന്നു. ഒന്നും രണ്ടുമല്ല, ഇരുപതിലധികം ന്യൂ ജെൻ ലൈഫ് സ്റ്റൈൽ അമിനിറ്റീസ് ഇതിനെല്ലാം പുറമെ. അഡൾട്സ് പൂൾ, ചിൽഡ്രൻസ് പ്ളേ സോൺ, ക്ലൗഡ് ലൗഞ്ജ്, എഡ്ജ് ഗാർഡൻ, എൻട്രിവേ, ഫ്‌ളോട്ടിങ് ലൗഞ്ജ്, ഗ്ലേസ്ഡ് എഡ്ജ് പൂൾ, ഗ്രാസ് ഫീൽഡ്, ഗ്രിൽ ആൻഡ് ചിൽ സ്പോട്, കിഡ്‍വെഞ്ചർ വാൾ, ലിറ്റിൽ സ്വിമ്മേഴ്‌സ് പൂൾ, മിനി ഗോൾഫ്, നേച്ചർ വാക്, ഓപ്പൺ എയർ മെഡിറ്റേഷൻ ആൻഡ് യോഗ ഫ്ലോർ, ഔട്ട്ഡോർ വർക്ക് ഔട്ട് സോൺ, പൂൾ ഡെക്ക്, പൂൾ എൻട്രി, പൂൾ സൈഡ് റിൻസ് സ്റ്റേഷൻ, റസ്റ്റ് ആൻഡ് റിട്രീറ്റ് ഡെക്ക്, റൂഫ്‌ടോപ് ടർഫ് ഡെക്ക്, സ്കൈ ഒബ്സർവേറ്ററി പാർക്ക്, സ്കൈ പിക്കിൾ ബോൾ ഏരിയ, ഇതൊക്കെ അവയിൽ ചിലതു മാത്രം.

 

 

ദുബായിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരോട് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. അബ്ദുൾ അസീസിന്‌ പറയാനുള്ളതിതാണ്: 'അനുദിനം അത്ഭുതങ്ങൾ മാത്രം വിരിയുന്ന ദുബായിയുടെ ആകാശക്കാഴ്ചകളിലേക്ക് നോക്കി, ശാന്തമായ വൈകുന്നേരങ്ങളിൽ നിങ്ങളുടെ അവന്റ് ഗാർഡ് റസിഡൻസിന്റെ ബാൽക്കണിയിൽ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കൂ. യു ആർ ഗോയിങ് ടു ഹാവ് എ ബ്യുട്ടിഫുൾ ലൈഫ്, ആൻഡ് യു വിൽ എൻജോയ് ഇറ്റ്'.

 

പറുദീസകളുടെ തലസ്ഥാനമായ ദുബായിൽ മാത്രമല്ല, നമ്മുടെ നാടിന്റെ തലസ്ഥാനത്തും ദാ വന്നിരിക്കുന്നു ഇതുപോലൊരു തുടർച്ച. ടെക്‌നോപാർക്ക് ഫേസ് 4 ന്റെ തൊട്ടരികിൽ സ്‌കൈലൈൻ കൊണ്ടുവരുന്ന 3 & 4 BHK ലക്ഷ്വറി വില്ലകളാണ് അർബൻ ഒയാസിസ് 2 . തിരുവനന്തപുരം നഗരം അർഹിക്കുന്ന പ്രൗഢിയും, തിരക്കുപിടിച്ച അർബൻ ജീവിതരീതികൾ ആവശ്യപ്പെടുന്ന പ്രായോഗിക സൗകര്യങ്ങളും ഏറ്റവും സ്മാർട്ടായി സമ്മേളിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ പ്രത്യേകത. ഒന്നാന്തരമൊരു നിക്ഷേപവും.

 

ഇനി കൊച്ചിയിലേക്ക് വന്നാലോ? വ്യാവസായിക തലസ്ഥാനമാണ്, അപ്പോൾ അതിന്റേതായ പ്രാധാന്യവുമുണ്ട്. നഗരത്തിന്റെ ഹൃദയമായ ഇടപ്പള്ളിയിൽ, തിരക്കുകയില്ലാതെ ഉണിച്ചിറയിൽ അവർ കൊണ്ടുവന്നിരിക്കുന്ന ഏറ്റവും പുതിയ ലോഞ്ച് ആണ് സ്‌കൈലൈൻ ഡൈനാസ്റ്റി. 3 & 4 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ ഇവിടെ 1.34 Cr മുതൽ ആരംഭിക്കുന്നു. നഗരജീവിതത്തിന്റെ സുഖസൗകര്യങ്ങൾക്കൊപ്പം ഇവിടെ മറ്റൊരു സവിശേഷതയും നിങ്ങളെ കാത്തിരിക്കുന്നു. അതിവേഗം പ്രചാരത്തിലായിവരുന്ന പിക്കിൾ ബോൾ എന്ന സ്പോർട്സ് ഐറ്റമാണ് അത്. ടെന്നീസിന്റെയും ബാഡ്മിന്റണിന്റെയും രീതികളും ശൈലിയും പ്രത്യേകതയായ ഈ കളി, ലോകമെങ്ങും ഇപ്പോൾ വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. അത് മാത്രമോ? ഗോൾഫ് കളിക്കാനാണ് താല്പര്യമെങ്കിൽ അവർക്കായി ഗോൾഫ് സിമുലേറ്റർ. ആഡംബരം മുറ്റുന്ന ഹോം തീയേറ്റർ. താമസക്കാരുടെ ഓമനകളായ വളർത്തുമൃഗങ്ങൾക്കായി ഒരു ഡെഡിക്കേറ്റഡ് പെറ്റ് പാർക്ക്. ചുരുക്കിപ്പറഞ്ഞാൽ, വേറെ ലെവൽ ആംബിയൻസ്!

 

 

ഇടപ്പള്ളിയിൽ തന്നെ കുന്നുംപുറത്ത് സ്‌കൈലൈൻ ഹിൽടോപ്പ്. 3 BHK പ്രീമിയം അപ്പാർട്ട്മെന്റുകൾ ഇവിടെ 97 ലക്ഷം മുതൽ ആരംഭിക്കുന്നു. എളമക്കരയിലേക്കു വന്നാൽ സ്‌കൈലൈൻ സെൻ. 1.10 Cr ൽ തുടങ്ങുന്ന 3 BHK പ്രീമിയം അപ്പാർട്ട്മെന്റുകൾ ഇവിടെ താങ്കൾക്ക് സ്വന്തമാക്കാം. അല്പം കൂടി പ്രീമിയം വീടാണ് മനസ്സിലെങ്കിൽ അവിടെ, എളമക്കരയിൽ തന്നെ സ്‌കൈലൈൻ സെസ്റ്റ്. 3 അല്ലെങ്കിൽ 4 BHK അപ്പാർട്മെന്റുകൾ ഇവിടെ 1.28 Cr , അല്ലെങ്കിൽ 1.80 Cr മുതൽ ലഭിക്കുന്നു. പരിമിതമായ യൂണിറ്റുകൾ മാത്രമാണ് പക്ഷെ ഈ പ്രോജക്ടുകളിൽ നിലവിൽ ഉള്ളത്.

 

എം ജി റോഡിൽ ഒരു ആഡംബരഭവനമാണോ താല്പര്യം? പേര് സൂചിപ്പിക്കുന്നതുപോലെതന്നെയുള്ള ആഢ്യത്വം പേറുന്ന 3 BHK അപ്പാർട്ട്മെന്റുകൾ 1.87 Cr മുതൽ താങ്കളെ കാത്തിരിക്കുന്നു സ്‌കൈലൈൻ അരിസ്റ്റോക്രാറ്റിൽ.

 

പാലാരിവട്ടം ബൈപ്പാസിലേക്കുവന്നാൽ സ്‌കൈലൈൻ ദ വൺ. ഒന്നാമന്മാർക്കുവേണ്ടി, ഒന്നാമന്മാരാൽ പണിതീർത്ത വിസ്മയം. 4 BHK അൾട്രാ പ്രീമിയം എയർ കണ്ടീഷൻഡ് അപ്പാർട്മെന്റുകൾ 2.40 Cr മുതൽ താങ്കൾക്ക് സ്വന്തമാക്കാം.

 

ഇനി സ്‌കൈലൈൻ വിസ്താരയിലേക്ക്. സാംസ്കാരികതലസ്ഥാനമായ തൃശൂരിൽ, തിടമ്പേറ്റിയ ഗജവീരനെപ്പോലെ ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്നു ഈ പ്രോജക്ട്. നെല്ലിക്കുന്നിൽ, 82 .2 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന 2 & 3 BHK പ്രീമിയം അപ്പാർട്മെന്റുകളാണ് പൂരങ്ങളുടെ നാട്ടിൽ താങ്കളെ കാത്തിരിക്കുന്നത്.

 

ആതിഥ്യമര്യാദയ്ക്ക് നമ്മൾ മലയാളികൾ ലോകമെങ്ങും പേരുകേട്ടവരാണ്. കോഴിക്കോടാവട്ടെ, അക്കാര്യത്തിൽ ലോകത്തിന്റെ തന്നെ തലസ്ഥാനമാണെന്നു സംശയമില്ലാതെ പറയാം. കലകളുടെയും സാഹിത്യത്തിന്റെയും സാഹോദര്യത്തിന്റെയും, ഒന്നാന്തരം കഥകൾ പറയും ഇവിടുത്തെ ഓരോ വഴികളും. ഒന്നല്ല, ഒന്നിനൊന്നു മികച്ച രണ്ടു പ്രോജക്ടുകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. സ്‌കൈലൈൻ ഒഡീസി, പിന്നെ, സ്‌കൈലൈൻ ബെലീസ. മിനി ബൈപ്പാസിൽ, ലുലു മാളിന് തൊട്ടടുത്തായി, 3 & 4 BHK ലേ ഔട്ടുകളിൽ 86 അൾട്രാ പ്രീമിയം റെസിഡൻസുകളാണ് 1.48 Cr മുതൽ ഒഡീസിയിൽ ലഭ്യമാക്കിയിരിക്കുന്നത്. ബെലിസയിലാവട്ടെ, 2 , 3 & 4 BHK ലക്ഷ്വറി അപ്പാർട്മെന്റുകൾ 96 lakh മുതൽ ആരംഭിക്കുന്നു. കൊച്ചിയിൽ സ്‌കൈലൈൻ ഡൈനാസ്റ്റിയിൽ സൂചിപ്പിച്ച പിക്കിൾ ബോൾ കോർട്ട് ഓർക്കുന്നില്ലേ? ബെലിസയിലാണ് കോഴിക്കോട്ട് ആദ്യമായി ഒരു റെസിഡൻഷ്യൽ അപാർട്മെന്റ് കോംപ്ലക്സിൽ ഈ അമിനിറ്റി അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവും മനോഹരമായ വീടുകൾ, ഏറ്റവും ബുദ്ധിപൂർവം ചെയ്യാവുന്ന ഒരു നിക്ഷേപവുമായി മാറുന്നു, ചരിത്രമുറങ്ങുന്ന ഈ നഗരത്തിൽ.

 

 

കണ്ണൂരേക്ക് വരുമ്പോൾ എയർപോർട്ട് റോഡിൽ, മേലെ ചൊവ്വയിൽ, സ്‌കൈലൈൻ വിങ്‌സ്. 3 BHK പ്രീമിയം അപ്പാർട്മെന്റുകൾ ഇവിടെ 1.02 Cr മുതൽ ആരംഭിക്കുന്നു. മറ്റെല്ലാ സ്‌കൈലൈൻ പ്രോജക്ടുകളുടെയും പോലെ ഇവിടെയും ഏറ്റവും ആവശ്യമായതെല്ലാം തൊട്ടടുത്തുതന്നെ ലഭിക്കുന്നു. ആശുപത്രികളാവട്ടെ, സ്‌കൂളുകളാവട്ടെ, മറ്റു ഷോപ്പുകൾ എന്നിങ്ങനെ എന്തുതന്നെയുമാകട്ടെ, അവയെല്ലാം ഒരു വിളിപ്പാടകലെ ഉണ്ടാകും ഏതൊരു സ്‌കൈലൈൻ വീടിനടുത്തായി. ഇവിടെയും അതുപോലെ തന്നെ.

 

ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലാറ്റക്സ് ആൻഡ് ലേക്‌സ്‌. അക്ഷരനഗരിയായ കോട്ടയം അറിയപ്പെടുന്നതിങ്ങനെ. എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌കൈലൈൻ പേൾ, സ്‌കൈലൈൻ ഹെയ്സൽ എന്നീ പ്രോജക്ടുകൾ കണ്ടിട്ടുള്ളവർ ഒന്നുകൂടി കൂട്ടിച്ചേർത്തു വായിക്കും.: ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലാറ്റക്സ്, ലേക്‌സ്‌, ആൻഡ് ലക്ഷ്വറി എന്ന്. 1.30 Cr മുതലുള്ള 3 BHK പ്രീമിയം അപ്പാർട്മെന്റുകൾ ആണ് കഞ്ഞിക്കുഴിയിൽ സ്‌കൈലൈൻ പേളിൽ ഒരുക്കിയിരിക്കുന്നത്. ഹെയ്സലിലാകട്ടെ, 58 ലക്ഷം മുതൽ ആരംഭിക്കുന്ന 2 BHK പ്രീമിയം അപ്പാർട്മെന്റുകൾ, നഗരത്തിലെ വിദ്യാഭാസ, ആരോഗ്യരക്ഷ മേഖലകളുടെ ഹബ്ബ് ആയ കളത്തിപ്പടിയിലും.

 

പലതുകൊണ്ടും മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ മറ്റു രണ്ടു സ്ഥലങ്ങളിലും താങ്കൾക്കിപ്പോൾ ഒരു സ്‌കൈലൈൻ അഡ്ഡ്രസ്സ്‌ സ്വന്തമാക്കാം. തിരുവല്ലയിലെ സ്‌കൈലൈൻ വിൻഡ് മിൽ 3 BHK ലേ ഔട്ടിൽ 1.27 Cr മുതൽ ആരംഭിക്കുന്നു. ലോകം മുഴുവൻ അത്ഭുതത്തോടും ആദരവോടും, ഒരല്പം അസൂയയോടും കൂടി കാണുന്ന പാലാക്കാരുടെ നാട്ടിലാണെങ്കിൽ സ്‌കൈലൈൻ ഗ്രെയ്‌സ്. 1 കോടി രൂപയ്ക്ക്, മീനച്ചിലാറിന്റെ കരയിൽ, പ്രൗഢിയും പാരമ്പര്യവും ഒത്തുചേരുന്ന 3 BHK പ്രീമിയം അപ്പാർട്മെന്റുകൾ ഇവിടെ താങ്കൾക്കു സ്വന്തമാക്കാം. എന്നിട്ട് അഭിമാനത്തോടെ പറയാം, പാലാ വേറെ ലെവലാണ്!

 

സ്‌കൈലൈൻ ഹെക്ടേഴ്സ് :

പ്രീമിയം ഡവലപ്ഡ് പ്ലോട്ടിനുവേണ്ടി രൂപീകരിച്ചിട്ടുള്ള സ്‌കൈലൈൻ ബിൽഡേഴ്സിന്റെ സബ് ബ്രാൻഡാണ് സ്‌കൈലൈൻ ഹെക്ടേഴ്സ്. കോട്ടയത്ത് കളത്തിപ്പടിയിലാണ് സ്‌കൈലൈൻ ഹെക്ടേഴ്സിന്റെ ആദ്യ പ്രോജക്ടായ സെൻട്രൽ അവന്യൂ (K-RERA/PRJ/KTM/095/2023) ഒരുക്കിയിട്ടുള്ളത്. RERA - യുടെ അംഗീകാരവും ഡവലപ്മെന്റ് പെർമിറ്റുമുള്ള പ്രോജക്ടാണിത്.

 

പത്തിലേറെ അമിനിറ്റീസുള്ള ഗെയ്റ്റഡ് കമ്യൂണിറ്റിയായ സെൻട്രൽ അവന്യൂവിന്റെ ആദ്യ ഫെയ്സിൽ 4.26 ഏക്കറിൽ 47 പ്ലോട്ടുകളാണ് ഉള്ളത്. 4.43 മുതൽ 9.5 സെന്റ് വരെ വലിപ്പത്തിലുള്ള പ്ലോട്ടുകൾ ഇതിൽ ലഭ്യമാണ്. ക്ലബ് ഹൗസ്, ഔട്ട്ഡോർ ജിം, നടപ്പാതയോടു കൂടിയ ഗസീബോ, കിഡ്സ് പ്ലേ ഏരിയ, ഹാഫ് ബാസ്‌കറ്റ്ബോൾ കോർട്ട്, റിക്രിയേഷൻ ഹാൾ, ട്രീ കോർട്ട് സീറ്റിംഗ് തുടങ്ങി പത്തിലധികം അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. 9 മീറ്റർ വീതിയുള്ള പേവ്ഡ് ഡ്രൈവേയും 5.5-7 മീറ്റർ വീതിയിലുള്ള ഇന്റേണൽ പേവ്ഡ് റോഡുകളും ഇതിൽ നിർമിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിക്കടുത്ത് കളത്തിപ്പടിയിൽ, പ്രശസ്തമായ സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും അടക്കം എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ലൊക്കേഷനിലാണ് സ്‌കൈലൈൻ സെൻട്രൽ അവന്യൂ. കോട്ടയം, മണർകാട്, പുതുപ്പള്ളി എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തിൽ എത്താം.

 

എറണാകുളത്ത് കൂനമ്മാവിലാണ് സ്‌കൈലൈനിന്റെ രണ്ടാമത്തെ പ്രീമിയം ഡവലപ്ഡ് പ്രോജക്ടായ സ്‌കൈലൈൻ സാങ്ച്വറി (K-RERA/PRJ/ERN/067/2024). 7.76 ഏക്കറിൽ 106 പ്ലോട്ടുകളാണ് ഈ പ്രോജക്ടിലുള്ളത്. പ്ലോട്ടുകളുടെ വലിപ്പം 3.91 മുതൽ 7.44 സെന്റ് വരെയാണ്. ക്ലബ്ഹൗസ്, സ്വിമ്മിംഗ് പൂൾ, ടർഫ്, ബാഡ്മിന്റൺ കോർട്ട്, ഓപ്പൺ ജിം, ഫിറ്റ്നസ് സെന്റർ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ, ആംഫി തീയേറ്റർ, പാർട്ടി പവലിയൻ, മെഡിറ്റേഷൻ ഗാർഡൻ, ഇന്റേണൽ റോഡുകൾ തുടങ്ങി നിരവധി അമിനിറ്റീസ് ഈ റെറ അപ്രൂവ്ഡ് പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്. 5 മുതൽ 7 മീറ്റർ വരെ വിസ്താരമുള്ള റോഡുകളാണ് ഈ പ്രോജക്ടിൽ നൽകിയിട്ടുള്ളത്.

 

നിയമപരമായി അംഗീകൃതമായ പ്ലോട്ടുകൾ വാങ്ങുന്നത് ഏറ്റവും സുരക്ഷിതമാണ്. ഈ പ്രോജക്ടുകളിലെ പ്ലോട്ടുകളുടെ ആധാരം, മുന്നാധാരം തുടങ്ങി ഭൂമി സംബന്ധമായ ഔദ്യോഗിക രേഖകളെല്ലാം കൃത്യമാണ്. ഡെവലപ്മെന്റ് പെർമിറ്റുള്ളതിനാൽ സംസ്ഥാന ദേശീയ ഗവൺമെന്റുകൾ ഭാവിയിൽ മാസ്റ്റർ പ്ലാനിൽ എന്തു മാറ്റങ്ങൾ കൊണ്ടുവന്നാലും, പ്ലോട്ടുകളുടെ ഉടമകൾക്ക് അതിൽ വീട് നിർമിക്കുന്നതിനും മറ്റും, ഒരിക്കലും ഒരു തടസവും ഉണ്ടാകുകയില്ല. വില്ലകൾ വാങ്ങുന്നത്രയും മുതൽമുടക്കില്ലാതെ വില്ലകൾക്കു സമാനമായ സൗകര്യങ്ങളോടു കൂടിയ ഗെയ്റ്റഡ് കമ്യൂണിറ്റിയിൽ സുരക്ഷിതമായി താമസിക്കാനുള്ള അവസരമാണ് സ്‌കൈലൈൻ ഈ പ്രോജക്ടുകളിലൂടെ നൽകുന്നത്. പ്ലോട്ടുകൾ വാങ്ങുന്നവർക്ക് പ്ലോട്ട് / ഹോം ലോണും ലഭ്യമാണ്.

 

ഇന്ത്യയിൽ ആദ്യമായി ISO 9001:2015 സർട്ടിഫിക്കേഷൻ നേടിയ ബിൽഡർമാരിൽ ഒരാളാണ് സ്‌കൈലൈൻ. 2007ൽ CRISIL ഗ്രേഡിങ്ങ് നേടുകയും, നിലവിൽ ഉയർന്ന ഗ്രേഡിങ് ആയ DA2+ സ്വന്തമാക്കുകയും ചെയ്ത കേരളത്തിലെ ബിൽഡറുമാണ്.

 

ഓരോ മിനിട്ടിലും പുതുമകൾ വന്നുനിറയുന്ന ഇന്നത്തെ ലോകത്ത്, ചെന്നെത്തുന്നിടത്തെല്ലാം വിജയക്കൊടി പാറിക്കുന്ന പുത്തൻ മലയാളിയാണ് കേരളത്തിന്റെ അഭിമാനമുദ്ര. ആകാശത്തോളമെത്തുന്ന ആത്മവിശ്വാസം കൈമുതലായുള്ള, അതിരുകളില്ലാത്ത ആഡംബരങ്ങൾ പ്രിയപ്പെട്ടവർക്ക് നൽകണെമന്നാഗ്രഹിക്കുന്ന ആ പുത്തൻ മലയാളിക്ക് അഭിമമുദ്രയാകാൻ അവരുടെ സ്‌കൈലൈൻ അഡ്ഡ്രസ്സും.

 

കൂടുതൽ അറിയാൻ വിളിക്കു:

ഇന്ത്യ: +91 9744403333

യു എ ഇ: +971 55 455 2975 www.skylinebuilders.com