കേരളത്തിലെ 14 ജില്ലകളിലെയും മികച്ച പ്രോജക്ടുകളാണ് കേരള പ്രോപ്പർട്ടി എക്സപോയിലുള്ളത്, അതിൽ നിന്ന് ബഡ്ജറ്റ് അനുസരിച്ച് ലക്ഷ്വറി മുതൽ പ്രൈമറിവരെയുള്ള വീടുകൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് പ്രവാസികൾക്ക് പ്രോപ്പർട്ടി എക്സ്പോ വഴി ലഭിക്കുന്നതെന്ന് ബി യേശുശീലൻ പറഞ്ഞു.    

To advertise here,

 കേരളത്തില്‍നിന്നും ഏകദേശം 30 ഓളം ബില്‍ഡേഴ്‌സ് 200 ലേറെ പുതിയ പ്രൊജക്ടുകളുമായി പ്രവാസികള്‍ക്കുമുന്നില്‍ വീണ്ടുമെത്തുന്നു. ഇത്തവണ അബുദാബിയിലാണ് മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഒരുക്കുന്നത്. ഈ മാസം 22, 23 തിയതികളിലായി അബുദാബി അല്‍ മന്‍ഹാലിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്‌റ്റേഡിയത്തിലാണ് എക്‌സ്‌പോ നടക്കുക. പ്രവേശനം സൗജന്യമാണ്.പ്രവാസികള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മാതൃഭൂമി അബുദാബിയില്‍ ഒരുക്കുന്നത്.