തിരുവനന്തപുരം: വയോജന സുരക്ഷയ്ക്ക് 50 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. വയോജന സൗഖ്യത്തിനായി ഹെല്‍ത്തി ഏജിങ് പദ്ധതിയും ന്യു ഇന്നിങ്സ് പദ്ധതിയുമുണ്ട്. ന്യു ഇന്നിങ്സ് പദ്ധതിക്കായി 5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്കായി വ്യായാമ പാര്‍ക്കുകള്‍ സജ്ജീകരിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
വയോജനങ്ങളുടെ സുരക്ഷയും ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വയോജനങ്ങള്‍ക്കും പാലിയേറ്റീവ് കെയറിനും മരുന്നിനും ഭക്ഷണം പരിചരണത്തിനും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യം, സാമൂഹിക ക്ഷേമം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ബന്ധപ്പെട്ട സ്കീമുകള്‍ പ്രാദേശിക തലത്തില്‍ സംയോജിപ്പിച്ചു കൊണ്ട് ഒരു സമഗ്രപരിപാടിക്ക് ഈ ബജറ്റിലൂടെ രൂപം നല്‍കുകയാണ്. സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കിടപ്പുരോഗികള്‍ക്കും മേല്പറഞ്ഞവയെല്ലാം ഉറപ്പു നല്കുന്നു. പാലിയേറ്റീവ് സംഘടനകളെ പ്രാദേശിക തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ടാവും പ്രവര്‍ത്തനങ്ങള്‍. സൗജന്യ സേവനങ്ങള്‍ക്ക് പുറമേ സ്ഥിരം കെയര്‍ ഗിവര്‍, ഡയറ്റ്, എഐ സര്‍വൈലന്‍സ് എന്നിവ ഫീസ് ഈടാക്കിയും നല്‍കും. -മന്ത്രി പറഞ്ഞു.
കിടപ്പുരോഗികളല്ലാത്ത വയോജനങ്ങള്‍ക്ക് ആരോഗ്യകരമായ പ്രായമാകല്‍ പദ്ധതിയായ ഹെല്‍ത്തി ഏജിങ് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള വിവിധ സ്കീമുകളിലൂടെയാണ് പണം കണ്ടെത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ നന്നായി ഇടപെടാന്‍ സാധിക്കും. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി. വാര്‍ധക്യ കാലത്തെ സജീവമാക്കുവാന്‍ സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ ഉപകരണങ്ങള്‍ സജ്ജീകരിച്ച് മള്‍ട്ടി ജനറേഷനല്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി 5 കോടി രൂപ മാറ്റി വെച്ചു. മുതിര്‍ന്ന പൗരജനങ്ങളുടെ സാമ്പത്തികശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരംഭങ്ങള്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്കുന്ന പദ്ധതിയാണ് ന്യു ഇന്നിംഗ്സ് പദ്ധതി. ലോകത്തെ പ്രമുഖരായ ചില വ്യവസായികള്‍ വ്യവസായ വാണിജ്യ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളത് മുതിര്‍ന്ന് പൗരന്മാരായ ശേഷമാണ്. മുതിര്‍ന്ന് പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഈ വര്‍ഷം 5 കോടി രൂപ വകയിരുത്തുന്നുവെന്നും കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി
Content Highlights: kerala budget 2025 senior citizen welfare details
Published: 07 Feb 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented