ഉജ്ജ്വല പ്രകടനങ്ങൾ, നിറഞ്ഞ സദസ്സ്; കലയെ ഉത്സവമാക്കി നാടകവേദി; ഇവിടെ അണഞ്ഞുപോകരുത് ഈ തീജ്വാല
വ്യത്യസ്തമായ തീമുകൾ, മികവുറ്റ പ്രകടനങ്ങൾ, നിറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകർ -കലോത്സവത്തിന്റെ എല്ലാ ചേരുവകളും ചേരുംപടി ചേർന്ന വേദിയായി ഹയർ സെക്കന്‍ഡറി നാടകമത്സരം. രാവിലെ മുതൽ ടാഗോർ തിയേറ്ററിൽ തിങ്ങിനിറഞ്ഞ സദസ്സിനെ ത്രസിപ്പിക്കുന്ന പ്രകടനമാണ് വേദിയിലെത്തിയ ഭൂരിഭാഗം നാടകവും കാഴ്ചവെച്ചത്.
മാസങ്ങളോളം നീളുന്ന റിഹേഴ്സലിനൊടുവിലാണ് ഓരോ നാടകവും വേദിയിലെത്തുന്നത്. സെറ്റ് ഡിസൈനും മറ്റും വേണ്ട ചെലവുകളും പ്രയത്നങ്ങളും വേറെ. ഇതിനു പുറമേയാണ് അവസാന നിമിഷമുണ്ടാകുന്ന ചില പ്രതിസന്ധികൾ. മൂന്ന് കഥാപാത്രങ്ങളാണ് തുറവൂർ തിരുമല ദേവസ്വം സ്കൂളിന്റെ 'സർക്കസ്' എന്ന നാടകത്തിലെ അമീഷയ്ക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. കലോത്സവത്തിന് തൊട്ട് മുമ്പുണ്ടായ പരിക്ക് പോലും മറികടന്നാണ് അമീഷ വേദിയിൽ നിറഞ്ഞാടിയത്. പരിക്കു മൂലം ഇതേ ടീമിലെ മറ്റൊരു കഥാപാത്രത്തെ അവസാന നിമിഷം മാറ്റേണ്ടതായും വന്നു.
Content Highlights: Higher Secondary Drama Competition at school kalolsavam 2025
Published: 08 Jan 2025, 01:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented