തിരുവനന്തപുരം: മൈക്കിലൂടെ മൂന്നു വട്ടം അനൗൺസ്‌മെന്റ് നടത്തിയിട്ടും വേദിയിലെത്താത്ത മത്സരാർഥികൾക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണാനുമതി നൽകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

മത്സരങ്ങൾ ഒമ്പതരയ്ക്കു തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. മൂന്നുവട്ടം വിളിച്ചിട്ടും വരാത്തവരെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്. അപ്പീലുകൾ വരുമ്പോൾ സമയക്രമം മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുഴകളുടെ പേരിലാണ് 25 വേദികൾ. ‘ഭാരതപ്പുഴ’ എന്ന പേരിലാണ് സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദി. ഭക്ഷണം വിളമ്പുന്ന പുത്തരിക്കണ്ടം മൈതാനം ‘നെയ്യാറാ’യിരിക്കും. ഹൈസ്കൂൾ വിഭാഗത്തിൽ 101, ഹയർ സെക്കൻഡറി-110, സംസ്കൃതോത്സവം-19, അറബിക് കലോത്സവം-19 എന്നിങ്ങനെ 249 മത്സരയിനങ്ങളുണ്ടാവും. നഗരത്തിലെ മുപ്പതോളം സ്കൂളുകളിലാണ് താമസസൗകര്യം.

സ്വർണക്കപ്പ് ഘോഷയാത്ര 31-ന് തുടങ്ങും. ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പിന്റെ ഘോഷയാത്ര 31-ന് കാസർകോട്ടെ കാഞ്ഞങ്ങാട്ട് ആരംഭിക്കും.

ജില്ലകളിലെ പ്രയാണത്തിനൊടുവിൽ ജനുവരി മൂന്നിന് 10-ന് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ സ്വീകരണം നൽകും. അവിടെനിന്ന്‌ ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.