കോഴിക്കോട്: ഗോകുലം സ്കൂൾസ് വാർഷിക കലോത്സവമായ ‘നവരസ സീസൺ 4’ൽ കാറ്റഗറി 4 വിഭാഗത്തിൽ കോഴിക്കോട് ഗോകുലം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനി രുദ്രലക്ഷ്മി എസ്. കലാതിലക പട്ടം സ്വന്തമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, മോണോആക്ട്, കൊളാഷ്, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 46 പോയിന്റ് നേടിയാണ് വിജയം കൈവരിച്ചത്.
തുടർച്ചയായ നാലാം വർഷമാണ് രുദ്രലക്ഷ്മി കലോത്സവത്തിൽ കലാതിലക കിരീടം ചൂടുന്നത്. ഗോകുലം പബ്ലിക് സ്കൂൾ മാനേജ്‌മന്റും അധ്യാപകരും സംഘാടകരും വിദ്യാർഥിനിയെ അഭിനന്ദിച്ചു.
Content Highlights: Rudralakshmi S. won Kalathilakam in Category 4 at Navarasa Season 4. Secured 46 points through excellence in Bharatanatyam, Mohiniyattam, Monoact, Collage, and Poster Designing.
Published: 28 Aug 2026, 10:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented